For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്വന്തം വയറില്‍ അല്ലല്ലോ, വാടക എടുത്ത കുട്ടിയല്ലേ! മകളെ കുറിച്ചുള്ള കമന്റുകള്‍ വേദനിപ്പിക്കുന്നെന്ന് പ്രിയങ്ക

  |

  സാധാരണക്കാരില്‍ സാധാരണക്കാരിയായി മോഡലിങ് രംഗത്ത് നിന്നും ലോകം മുഴുവന്‍ അറിയപ്പെടുന്ന നിലയിലേക്ക് വളര്‍ന്ന താരമാണ് പ്രിയങ്ക ചോപ്ര. വിശ്വസുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമാണ് പ്രിയങ്ക ചോപ്രയ്ക്ക് ലോകത്തില്‍ നിന്നും അംഗീകാരം ലഭിക്കുന്നത്. പിന്നീട് ബോളിവുഡിലും ഇപ്പോള്‍ ഹോളിവുഡിലുമൊക്കെ സജീവ സാന്നിധ്യമായി നടി മാറുകയും ചെയ്തു.

  Also Read: ദേഹത്ത് വെള്ള പെയിന്റ് അടിച്ചത് പോലെ ഐശ്വര്യ റായുടെ കൈ; അവരുടെ ചിരി കാരണം 28 ടേക്ക് വന്നു; മണി പറഞ്ഞത്

  നിലവില്‍ അമേരിക്കന്‍ ഗായകനായ നിക് ജോനാസിനെ വിവാഹം കഴിച്ച് അതിലുണ്ടായ മകളുടെ കൂടെ സന്തോഷത്തോടെ ജീവിക്കുകയാണ്. എന്നാല്‍ പ്രസവിക്കാതെ മകളെ വാടകയ്ക്ക് എടുത്തതെന്ന ആക്ഷേപങ്ങള്‍ സഹിക്കാവുന്നതിലും അപ്പുറമാണെന്ന് പറയുകയാണ് പ്രിയങ്കയിപ്പോള്‍. പുതിയതായി വോഗ് മാഗസിനില്‍ ഇത്തവണ താരകുടുംബമാണുള്ളത്.

  മുന്‍പ് പല തവണ വോഗ് മാഗസിന്റെ കവര്‍ചിത്രമായി പ്രിയങ്ക എത്തിയിട്ടുണ്ട്. നിക്കുമായി വിവാഹം കഴിഞ്ഞതോടെ ഭര്‍ത്താവിനൊപ്പവും എത്തി. ഇത്തവണ മകള്‍ മാള്‍ട്ടിയും ഇവരുടെ കൂടെ ഉണ്ടെന്നുള്ളതാണ് ശ്രദ്ധേയം. കഴിഞ്ഞ വര്‍ഷമാണ് പ്രിയങ്ക ചോപ്രയും നിക്ക് ജോണ്‍സും വാടകഗര്‍ഭപാത്രത്തിലൂടെ ഒരു പെണ്‍കുഞ്ഞിന്റെ മാതാപിതാക്കളാവുന്നത്. മാള്‍ട്ടി മേരി ചോപ്ര ജോനാസ് എന്നാണ് മകള്‍ക്ക് പേരിട്ടിരിക്കുന്നത്. ഇതുവരെയും കുഞ്ഞിന്റെ മുഖം പുറംലോകത്തിന് കാണിച്ചിരുന്നില്ല.

  Also Read: സിൽക്ക് സ്മിത നിങ്ങൾ വിചാരിക്കുന്ന പോലെയല്ല; ഞാൻ ശരിക്കും അനുഭവിച്ചിട്ടുണ്ട്!, ഡിസ്കോ രവീന്ദ്രൻ പറയുന്നു

  ഇപ്പോള്‍ മകളുടെ കൂടെ ആദ്യമായി ഒരു മാഗസിന് മുന്നില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് താരദമ്പതിമാര്‍. മൂവരും ഒന്നിച്ചുള്ള ആദ്യ ഫോട്ടോഷൂട്ടാണിത്. ഇതിന് മുന്‍പ് മകളുടെ മുഖം മറച്ചുള്ള ചിത്രങ്ങളായിരുന്നു പ്രിയങ്കയും നിക്കും പങ്കുവെച്ചിരുന്നത്. ഇതിന് പുറമേ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സറോഗസിയിലൂടെ ഒരു അമ്മയായതിന്റെ പേരില്‍ കേള്‍ക്കേണ്ടി വന്ന പഴികളെ കുറിച്ചും കുറ്റപ്പെടുത്തലുകളെ പറ്റിയും പ്രിയങ്ക സംസാരിച്ചിരിക്കുകയാണ്.

  2022 ജനുവരിയിലാണ് തങ്ങള്‍ക്കൊരു മകള്‍ ജനിച്ചുവെന്ന കാര്യം പ്രിയങ്കയും നിക്കും പുറംലോകത്തോട് പറയുന്നത്. മാസം തികയാതെ ജനിച്ചതിനാല്‍ നൂറ് ദിവസത്തോളം എന്‍ഐസിയുവില്‍ കിടന്നതിന് ശേഷമാണ് മാള്‍ട്ടിയെ താരങ്ങള്‍ക്ക് ലഭിക്കുന്നത്. ഔട്ട്‌സോഴ്‌സിംഗ ഗര്‍ഭധാരണമല്ലേ, വാടകയ്ക്ക് ഗര്‍ഭപാത്രം വാങ്ങി അതില്‍ റെഡിമെയ്ഡ് ആയി കിട്ടിയ കുഞ്ഞല്ലേ, തുടങ്ങിയ ആരോപണങ്ങളാണ് ഇതിന് ശേഷം പ്രിയങ്കയ്ക്ക് നേരിടേണ്ടതായി വന്നത്. ഇതിനെ കുറിച്ചാണ് അഭിമുഖത്തില്‍ നടി സംസാരിച്ചതും.

  'എന്നെ കുറിച്ച് ആളുകള്‍ സംസാരിക്കുമ്പോള്‍ വലിയൊരു മറ ഞാന്‍ അതിനിടയില്‍ വളര്‍ത്തി എടുത്തിരുന്നു. അതുകൊണ്ട് എന്നെ അതൊന്നും ബാധിച്ചിരുന്നില്ല. എന്നാല്‍ അവരെല്ലാവരും എന്റെ മകളെ കുറിച്ച് പറയുമ്പോള്‍ അതെന്നെ വല്ലാതെ വേദനിപ്പിക്കുന്നു.

  അവളെ അതില്‍ നിന്നെല്ലാം മാറ്റി നിര്‍ത്തണമെന്നാണ് ഞാന്‍ ആഗ്രഹിച്ചത്. ചിലര്‍ അവളുടെ രക്തമേതെന്ന് കണ്ടെത്താന്‍ നടക്കുമ്പോള്‍ ഞാന്‍ കൈകള്‍ മുറുകെ പിടിക്കും. എനിക്കറിയാം, അവളരൊരു ഗോസിപ്പ് ആകാന്‍ പോകുന്നില്ലെന്ന്.

  എന്റെ മകളുടെ കൂടെയുള്ള ജീവിതത്തിന്റെ പുതിയ അധ്യായത്തെ ഞാന്‍ ശരിക്കും സംരക്ഷിക്കുന്നുണ്ട്. കാരണം ഇത് എന്റെ മാത്രം ജീവിതമല്ല, അവളുടേതും കൂടിയാണെന്നും', പ്രിയങ്ക പറയുന്നു.

  വളരെ കുറഞ്ഞ കാലത്തെ അടുപ്പത്തിനൊടുവിലാണ് പ്രിയങ്ക ചോപ്രയും നിക്ക് ജോനസും വിവാഹിതാരവുന്നത്. 2018 ഡിസംബറിലായിരുന്നു താരവിവാഹം ഇന്ത്യയില്‍ വച്ച് നടത്തുന്നത്. ശേഷം നിക്കിനൊപ്പം പ്രിയങ്ക വിദേശത്ത് സ്ഥിരതാമസമാക്കി.

  English summary
  Priyanka Chopra Opens Up About Negative Comments After Daughter Malti Birth Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X