മുപ്പത് വയസില്‍ അണ്ഡം ശേഖരിച്ചു! കുഞ്ഞ് വേണോ എന്നറിയാത്തത് കൊണ്ടാണ് നിക്കിനെ മാറ്റി നിര്‍ത്തിയതെന്ന് പ്രിയങ്ക

കഴിഞ്ഞ വര്‍ഷമാണ് പ്രിയങ്ക ചോപ്ര ഒരു പെണ്‍കുഞ്ഞിന്റെ അമ്മയാകുന്നത്. അമേരിക്കന്‍ ഗായകനായ നിക് ജോണസുമായിട്ടുള്ള വിവാഹം കഴിഞ്ഞത് മുതല്‍ വിമര്‍ശനങ്ങള്‍ നടിയ്ക്ക് നേരിടേണ്ടി വന്നിരുന്നു. ഇതിനിടയില്‍ താരങ്ങള്‍ വേര്‍പിരിയുകയാണെന്ന വാര്‍ത്തയുമെത്തി. പിന്നാലെ താനും നിക്കും ഒരു പെണ്‍കുഞ്ഞിന്റെ മാതാപിതാക്കളായെന്ന് പറഞ്ഞാണ് താരങ്ങള്‍ രംഗത്ത് വരുന്നത്.

വാടകഗര്‍ഭപാത്രത്തിലൂടെയാണ് പ്രിയങ്ക കുഞ്ഞിന് ജന്മം കൊടുക്കുന്നത്. ഇത് വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടെങ്കിലും തന്റെ ആരോഗ്യാവസ്ഥ ശരിയല്ലാത്തത് കൊണ്ടാണ് അങ്ങനൊരു നീക്കം നടത്തിയതെന്ന് പ്രിയങ്ക പിന്നീട് വെളിപ്പെടുത്തി. എന്നാല്‍ ഇതിന് വേണ്ടിയുള്ള തയ്യാറെടുപ്പ് നിക്കിനെ വിവാഹം കഴിക്കുന്നതിന് ഏറെ മുന്‍പ് തുടങ്ങിയിരുന്നതായി നടി തന്നെ പറയുകയാണ്.

priyanka-pics-

നാല്‍പത് വയസുകാരിയായ പ്രിയങ്ക ചോപ്ര 2018 ലാണ് നിക് ജോണസുമായി വിവാഹിതയാവുന്നത്. ശേഷം ഭര്‍ത്താവിനൊപ്പം വിദേശത്തേക്ക് പോവുകയും അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു. ഇടയ്ക്ക് പ്രിയങ്ക ഗര്‍ഭിണിയായെന്ന തരത്തില്‍ നിരവധി ഗോസിപ്പുകള്‍ വന്നെങ്കിലും കേട്ടതിലൊന്നും സത്യമില്ലെന്ന് നടി തന്നെ വെളിപ്പെടുത്തി. എന്നാല്‍ ആരെയും അറിയിക്കാതെ വളരെ രഹസ്യമായിട്ടാണ് വാടകഗര്‍ഭപാത്രത്തിലൂടെ പ്രിയങ്ക ഒരു അമ്മയാവുന്നത്.

മാള്‍ട്ടി എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞ് ആറാം മാസത്തിലാണ് ജനിച്ചതെന്നും അതിന്റേതായ പ്രശ്‌നങ്ങള്‍ അവള്‍ക്ക് ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ എല്ലാം റെഡിയായെന്നും നടി അടുത്തിടെ പറഞ്ഞു. മാത്രമല്ല മുപ്പത് വയസില്‍ തന്നെ കുഞ്ഞിനെ സ്വീകരിക്കാനുള്ള മുന്നൊരുക്കം താന്‍ നടത്തിയിരുന്നു. ഗൈനക്കോളേജിസ്റ്റ് കൂടിയായ അമ്മയുടെ നിര്‍ബന്ധപ്രകാരം തന്റെ അണ്ഡം ശേഖരിച്ച് സൂക്ഷിച്ച് വെച്ചിരുന്നതായിട്ടാണ് അടുത്തിടെ നടിയൊരു പരിപാടിയില്‍ വെളിപ്പെടുത്തിയത്.

എനിക്ക് മുപ്പതുകളില്‍ തന്നെ അത്തരമൊരു സ്വതന്ത്ര്യം ലഭിച്ചിരുന്നു. അങ്ങനെ ജീവിതത്തിന്റെ അഭിലഷണീയമായ പാതയിലൂടെ തുടരാന്‍ സാധിക്കുമെന്നും മനസിലാക്കി. എന്റെ കരിയറിന്റെ ഏറ്റവും ഉന്നതിയില്‍ എത്താന്‍ ഞാന്‍ ആഗ്രഹിച്ചു. ആ സമയത്ത് എനിക്ക് കുട്ടികളെ സമ്മാനിക്കാന്‍ ആഗ്രഹിക്കുന്നൊരു വ്യക്തിയെ കണ്ടെത്താനും സാധിച്ചില്ല. ആ സമയത്താണ് പ്രസവമടക്കം കൈകാര്യം ചെയ്യുന്ന ഗൈനക്കോളജിസ്റ്റായ അമ്മ ഒരു നിര്‍ദ്ദേശം മുന്നോട്ട് വെക്കുന്നത്.

priyanka-pics-

സ്വന്തം രക്തത്തില്‍ കുഞ്ഞുങ്ങളെ വേണമെന്നത് എനിക്കെപ്പോഴും ആഗ്രഹമുള്ള കാര്യമാണ്. മാത്രമല്ല നിക്കുമായി ഡേറ്റ് ചെയ്യാന്‍ ഞാനാദ്യം ആഗ്രഹിക്കാത്തതിന് കാരണവും അതാണ്. കാരണം അദ്ദേഹത്തിന് ഇരുപത്തിയഞ്ച് വയസേ പ്രായമുള്ളു. കുട്ടികളെ പുള്ളിയ്ക്ക് വേണമോന്ന് അറിയില്ല. എനിക്ക് എന്തായാലും കുഞ്ഞുങ്ങളെ വേണം. മുന്‍പ് കുട്ടികളുടെ ഹോസ്പിറ്റലില്‍ സന്നദ്ധ സേവനവുമായി ഞാന്‍ പോയിട്ടുണ്ട്. മുതിര്‍ന്നവരെക്കാളും കുട്ടികളുടെ കൂടെ സമയം ചെലവഴിക്കാനാണ് ആഗ്രഹിക്കാറുള്ളത്.

ബയോളജിക്കല്‍ ക്ലോക്ക് യഥാര്‍ഥ്യമാക്കാമെന്നും എന്റെ പ്രായത്തിലും അതില്‍ താഴെയുള്ള സുഹൃത്തുക്കളോടും എന്റെ അമ്മ പറഞ്ഞിരുന്നു. അങ്ങനെയാണ് മുപ്പതിന് മുന്‍പ് തന്നെ താന്‍ അണ്ഡം ശേഖരിച്ചത്. പിന്നീട് നിക്കിനെ വിവാഹം കഴിച്ച ശേഷം അദ്ദേഹത്തിന്റെ താല്‍പര്യം കൂടി മുന്‍നിര്‍ത്തിയാണ് സറോഗസി തിരഞ്ഞെടുക്കുന്നത്.

മുപ്പത്തിയഞ്ച് വയസിന് ശേഷം ഗര്‍ഭിണിയാകുന്നതും ഗര്‍ഭകാലം പൂര്‍ത്തിയാക്കുന്നതും വളരെ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച് എന്നും ജോലി ചെയ്യുന്ന സ്ത്രീകളുടെ കാര്യത്തില്‍. നമ്മുടെ ചെറിയ പ്രായത്തില്‍ തന്നെ അണ്ഡം ശേഖരിച്ച് വെക്കാവുന്നതാണ്. അത് ഫ്രീസ് ചെയ്ത് വെച്ചാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷവും ഏത് പ്രായത്തില്‍ വെച്ചോ അതേ പ്രായമായിരിക്കും ഉണ്ടാവുക എന്നും പ്രിയങ്ക പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X