Don't Miss!
- News
'ബുദ്ധിജീവി തോളില്‍ കൈയ്യിട്ട് ചേര്‍ത്ത് പിടിച്ചു, പ്രതികരിക്കാന്‍ പോലും സമയമില്ല': തുറന്നുപറഞ്ഞ് സജിത
- Technology
പിഴച്ചു, പിഴയടച്ചേതീരൂ! ഗൂഗിളിന്റെ അശ്വമേധത്തിന് മൂക്കുകയറിട്ട് സുപ്രീം കോടതി; ഇനി കളിമാറും
- Travel
എന്താണ് പിഎൻആർ? എങ്ങനെ സ്ഥിരീകരിച്ച ട്രെയിൻ ടിക്കറ്റ് ഉറപ്പാക്കാം.. ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
- Automobiles
ഇന്ത്യയിൽ ടെസ്ല സ്വന്തമാക്കിയത് ഇവരൊക്കെ; അറിയാം ആരൊക്കെയെന്ന്
- Lifestyle
തണുപ്പ് കാലത്ത് വെള്ളം കുടി കുറവോ: അപകടം പുറകേയുണ്ട്
- Finance
കെഎസ്എഫ്ഇ ചിട്ടി നിങ്ങൾക്ക് പറ്റിയതാണോ? എന്തുകൊണ്ട് ചിട്ടിയിൽ ചേരരുത്? അറിയണം ഇക്കാര്യങ്ങൾ
- Sports
അക്ഷറിന് മാംഗല്യം! വധു മോഡലല്ല- ഇന്ത്യന്‍ ഓള്‍റൗണ്ടറുടെ പ്രണയ കഥയിതാ
ഗര്‍ഭപാത്രം വാടകയ്ക്ക് എടുത്തതിന് കാരണമുണ്ട്; കുഞ്ഞിന് ജന്മം കൊടുക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നെന്ന് പ്രിയങ്ക
പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക്ക് ജോനാസും വിവാഹമോചിതരാവാന്‍ പോവുകയാണെന്ന വാര്‍ത്ത വന്നിരുന്നു. ഇതിന് പിന്നാലെയാണ് തങ്ങള്‍ ഒരു പെണ്‍കുഞ്ഞിന്റെ മാതാപിതാക്കളായെന്ന കാര്യം താരങ്ങള്‍ പറഞ്ഞത്. ശേഷം മകള്‍ മാള്‍ട്ടി മേരി ചോപ്ര ജോനാസിന്റെ കൂടെയുള്ള ചിത്രങ്ങളാണ് ഇരുവരും പങ്കുവെച്ച് കൊണ്ടിരുന്നത്.
വാടകഗര്‍ഭപാത്രത്തിലൂടെയാണ് പ്രിയങ്ക കുഞ്ഞിനെ സ്വന്തമാക്കിയത്. ഇതിന്റെ പേരില്‍ പഴികള്‍ കേള്‍ക്കേണ്ടി വന്നിരുന്നു. സത്യത്തില്‍ സറോഗസി തിരഞ്ഞെടുക്കാന്‍ കാരണമുണ്ടെന്നാണ് നടിയിപ്പോള്‍ പറയുന്നത്. വോഗ് മാഗസിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് മകളുടെ ജനനസമയത്തുണ്ടായ പ്രതിസന്ധിയെ കുറിച്ച് പ്രിയങ്ക പറഞ്ഞത്.

എനിക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ വാടകഗര്‍ഭപാത്രത്തിലൂടെ കുഞ്ഞിന് ജന്മം കൊടുക്കുക എന്നത് ആവശ്യമായി വന്നു. എനിക്കതിന് സാധിക്കാതെ വന്ന സമയത്താണ് ഇത്തരമൊരു തീരുമാനത്തിലേക്ക് പോയത്. അതിലെനിക്ക് കൃതഞ്ജതയേയുള്ളു. ഞങ്ങളുടെ സറോഗസി വളരെ രസകരമായിരുന്നു. പെണ്‍കുട്ടി വളരെ ദയയുള്ളവളും തമാശക്കാരിയും ആയിരുന്നു. ആറ് മാസത്തേക്ക് ഈ വിലയേറിയ സമ്മാനം അവള് പരിപാലിച്ചു.
Also Read: നീ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെയാണല്ലോ വിധി; ഇടവേള ബാബുവിനെ ട്രോളി ഷമ്മി

നിങ്ങള്‍ക്ക് ആര്‍ക്കും എന്റെ ജീവിതം അറിയില്ല. ഞാന്‍ എന്ത് അവസ്ഥയിലൂടെയാണ് കടന്ന് പോയതെന്ന് നിങ്ങള്‍ക്കറിയില്ല. എന്റെയോ മകളുടെയോ മെഡിക്കല്‍ വിവരങ്ങള്‍ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതെന്താണെന്ന് അന്വേഷിക്കാനുള്ള അവകാശം നിങ്ങള്‍ക്കുമില്ല. അതുകൊണ്ടാണ് തന്റെ വാടകഗര്‍ഭധാരണ യാത്ര ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കാത്തതെന്ന് പ്രിയങ്ക പറയുന്നു.

മകള്‍ക്ക് ജന്മം കൊടുത്തത് വലിയ പ്രതിസന്ധിയിലൂടെയാണെന്നും അഭിമുഖത്തില്‍ പ്രിയങ്ക ചോപ്ര പറഞ്ഞിരുന്നു. 'ഗര്‍ഭത്തിലായിരുന്ന കുഞ്ഞ് പൂര്‍ണ വളര്‍ച്ച എത്തുന്നതിന് മുന്‍പ് ആറാം മാസത്തിലാണ് ജനിച്ചത്. മൂന്ന് മാസത്തിന് മുകളില്‍ എന്‍ഐസിയുവില്‍ കിടത്തിയതിന് ശേഷമാണ് കുഞ്ഞിനെ കൈയ്യില്‍ കിട്ടിയതെന്നും നടി പറഞ്ഞു.

'മാള്‍ട്ടിയുടെ ജനന സമയത്ത് താനും ഓപ്പറേഷന് തിയറ്ററില്‍ കൂടെ ഉണ്ടായിരുന്നു. ജനിച്ച സമയത്ത് എന്റെ കൈയുടെ വലിപ്പമേ അവള്‍ക്കുണ്ടായിരുന്നുള്ളു. തീവ്രപരിചരണ വിഭാഗത്തിലെ നഴ്സുമാര്‍ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് ഞാന്‍ കണ്ടു. അവര്‍ ദൈവത്തിന്റെ ജോലിയാണ് ചെയ്യുന്നത്. ഞാനും നിക്കും രണ്ട് പേരും അവിടെ നില്‍ക്കുകയായിരുന്നു. അവളുടെ ചെറിയ ശരീരത്തില്‍ ഇന്‍ട്യൂബ് ചെയ്തത് എങ്ങനെയാണെന്ന് എനിക്ക് അറിയില്ല',.

ലോസ് ഏഞ്ചല്‍സിലെ ലാ ജോല്ലയിലെ റാഡി ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ നിയോനറ്റല്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റ് മൂന്ന് മാസത്തോളം ഞങ്ങള്‍ നിത്യവും സന്ദര്‍ശിക്കേണ്ടി വന്നു. 2022 ല്‍ യുഎസില്‍ ആഞ്ഞടിച്ച ഒമിക്രോണ്‍ തരംഗത്തിനിടയിലാണ് മാള്‍ട്ടി ജനിക്കുന്നത്.
അത് കാര്യങ്ങള്‍ കഠിനമാക്കി. ആ ദിവസങ്ങളില്‍ എന്റെയും നിക്കിന്റെയും നെഞ്ചില്‍ കുഞ്ഞിനെ കിടത്തി. അങ്ങനെയാണ് കുഞ്ഞിന്റെ ജനനസമയത്തിന് ശേഷമുള്ള മൂന്ന് മാസവും മുന്നോട്ട് പോയതെന്നാണ് നടി പറയുന്നത്.

മൂന്നാം വിവാഹ വാര്‍ഷികത്തിന് പിന്നാലെ 2022 ജനുവരിയിലാണ് തങ്ങള്‍ക്കൊരു പെണ്‍കുഞ്ഞ് ജനിച്ചതെന്ന് പ്രിയങ്കയും നിക്കും പറഞ്ഞത്. ആറാം മാസത്തില്‍ ജനിച്ച കുഞ്ഞായത് കൊണ്ട് മാള്‍ട്ടിയുടെ മുഖം ഇനിയും പുറംലോകത്തെ കാണിച്ചിട്ടില്ല.
-
വിറയല്‍ കാരണം നടക്കാന്‍ പറ്റില്ല, എല്ലാ മാസവും ആശുപത്രിയില്‍; മരണത്തെ മുന്നില്‍ കണ്ടുവെന്ന് കിഷോര്‍
-
'മകൾക്ക് ഡൗൺ സിൻഡ്രോം, കുറേനാൾ കരഞ്ഞു, സ്വയം പഴിച്ചു; പിന്നെയാണ് മാജിക് സംഭവിച്ചത്': നടി ശ്രുതി വിപിൻ പറയുന്നു
-
നസീറിന്റെ ശവമഞ്ചം ചുമന്ന് ഇറക്കിയത് മോഹന്‍ലാലും മമ്മൂട്ടിയും; നടന്റെ അവസാന യാത്ര കെഎസ്ആര്‍ടിസിയിലായിരുന്നു