twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മൂക്കിലെ സർജറിക്ക് ശേഷം മുഖം ആകെ മാറി,സ്വപ്നങ്ങൾ തകർന്ന നിമിഷത്തെ കുറിച്ച് പ്രിയങ്ക ചോപ്ര

    |

    ബോളിവുഡിലാണ് സജീവമെങ്കിലും തെന്നിന്ത്യയിലും ആരാധകരുള്ള നടിയാണ് പ്രിയങ്ക ചോപ്ര. തെന്നിന്ത്യയിലുടെയാണ് നടി സിനമയിൽ എത്തിയത്. പിന്നീട് ബോളിവുഡിൽ സജീവമാകുകയായിരുന്നു. ബോളിവുഡിൽ സൂപ്പർ താരമായി തിളങ്ങി നിൽക്കവെയായിരുന്നു നടിയുടെ ഹോളിവുഡ് പ്രവേശനം. മികച്ച പ്രകടനം കാഴ്ചവെയ്ക്കാനും നടിയ്ക്ക് കഴിഞ്ഞിരുന്നു.

    priyanka chopra

    ഇപ്പോഴിതാ തന്റെ മൂക്ക് സർജറിയെ കുറിച്ച് വെളിപ്പെടുത്തുകയാണ് പ്രിയങ്ക ചോപ്ര. അണ്‍ഫിനിഷ്ഡ്' എന്ന പുസ്തകത്തിലാണ് സർജറിയെ കുറിച്ച് നടി വെളിപ്പെടുത്തിയത്.നടിയുടെ വാക്കുകൾ ഇങ്ങനെ.... 2000 ന്റെ തുടക്കത്തിലായിരുന്നു സംഭവം. ജലദോഷം പോലെയാണ് ആദ്യം ആരംഭിച്ചത്. എന്നാൽ പിന്നീട് ശ്വാസതടസം അനുഭവപ്പെട്ടു തുടങ്ങി. തുടർന്ന് ഒരു ഡോക്ടറ സമീപിച്ചപ്പോഴാണ് മൂക്കിനുള്ളിലെ വളർച്ചയെ കുറിച്ച് അറിഞ്ഞത്. തുടർന്ന് സർജറി വേണമെന്നും ഡോക്ടർ നിർദ്ദേശിച്ചു.

    ഒരു പതിവ് സർജറിയായിരിക്കുമെന്നാണ് ആദ്യം വിചാരിച്ചത്. എന്നാൽ വിചാരിച്ച പോലെ സുഖകരമായിരുന്നില്ല. മൂക്കിനുളളിലെ സർജറിക്കിടെ ഡോക്ടർ അബദ്ധത്തിൽ മൂക്കിന്റെ പാലം ഷോവ് ചെയ്തു നീക്കിയെന്നു നടി പുസ്തകത്തിൽ പറയുന്നു. സർജറിക്ക് ശേഷം മൂക്ക് കണ്ട താനും അമ്മയും വളരെ ഭയപ്പെട്ടുവെന്നും പ്രിയങ്ക പറയുന്നു. യഥാർത്ഥ മൂക്ക് ഇല്ലാതായെന്നും അവളുടെ മുഖം തികച്ചും വ്യത്യസ്തമായി കാണപ്പെട്ടതായും പ്രിയങ്ക ചോപ്ര പുസ്തകത്തിൽ കുറിച്ചു.തനിക്ക് ഏറെ നിരാശയും വിഷമവും തോന്നിയെന്ന് നടി കൂട്ടിച്ചേർത്തു

    മൂക്കിൻറെ സർജറിയെ കുറിച്ച് ഞാൻ മാധ്യമങ്ങളെ അറിയിച്ചിരുന്നു. എന്നാൽ അവർ പ്ലാസ്റ്റിക് ചോപ്ര എന്നാണ് വിളിച്ചിരുന്നത്. ഇത് തന്റെ ഔദ്യോഗിക ജീവിതത്തിലുടനീളം പിന്തുടർന്നു. പോളിപെക്ടമി മൂലമുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പ്രിയങ്കയ്ക്ക് ഒന്നിലധികം ശസ്ത്രക്രിയകൾ നടത്തേണ്ടി വന്നിരുന്നു.

    Read more about: priyanka chopra bollywood
    English summary
    Priyanka Chopra Opens Up How Her Nose Make Her Hopeless And Shattered Dreams
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X