Don't Miss!
- News
ഹിമാചലില്‍ പട നയിക്കുന്നത് പ്രിയങ്ക; വന്‍ സന്നാഹം, ഓരോ ജില്ലയിലും പുതിയ ടീം, മാറാന്‍ കോണ്‍ഗ്രസ്
- Sports
EPL: ഗംഭീര തിരിച്ചുവരവ്, ആസ്റ്റന്‍ വില്ലയെ 3-2ന് തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി ചാമ്പ്യന്മാര്
- Finance
പിപിഎഫ് പദ്ധതിയില്‍ അംഗമാണോ? 15 വര്‍ഷം കാലാവധി പൂര്‍ത്തിയായാല്‍ അക്കൗണ്ട് എന്തു ചെയ്യണം?
- Lifestyle
കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കാന്‍ യോഗാസനങ്ങള്‍ മതി
- Technology
15,000 രൂപയിൽ താഴെ വില വരുന്ന മികച്ച ക്യാമറ സ്മാർട്ട്ഫോണുകൾ
- Automobiles
വെറും ലുക്ക്സ് മാത്രമല്ല ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീലുകൾ പല ഗുണങ്ങളുമുണ്ട്
- Travel
ഹൗസ്ബോട്ട്, ഓഫ്റോഡ് യാത്ര, ക്യാംപ് ഫയര്‍!! കെഎസ്ആര്‍ടിസിയുടെ ഈ യാത്ര പൊളിക്കും!!
പ്രിയങ്ക വിവാഹം കഴിക്കുമെന്ന് യാതൊരു ഉറപ്പും ഇല്ലായിരുന്നു; 30 വയസായപ്പോള്‍ മകള്‍ക്ക് താരമാതാവ് നല്കിയ ഉപദേശം
ലോകസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ബോളിവുഡ് സിനിമയിലേക്കും നടി എത്തി. ഇപ്പോള്‍ ഹോളിവുഡ് സിനിമയില്‍ സജീവമായി നില്‍ക്കുകയാണ് നടി. ഇതിനിടയില്‍ 2018 ലാണ് അമേരിക്കന്‍ ഗായകന് നിക് ജോണ്‍സും പ്രിയങ്കയും തമ്മില്‍ വിവാഹിതരാവുന്നത്. സന്തോഷത്തോടെ കഴിഞ്ഞിരുന്ന താരദമ്പതിമാര്‍ വേര്‍പിരിയാന്‍ പോവുകയാണെന്ന റിപ്പോര്‍ട്ടുകളാണ് ഈ അടുത്ത് പ്രചരിച്ചത്. ഒടുവില്‍ അതിന് വിശദീകരണം നല്കി കൊണ്ട് പ്രിയങ്കയും എത്തി.
പ്രിയങ്കയും നിക്കും വിവാഹം കഴിച്ചതോടെ ആരാധകരെക്കാളും ഏറ്റവുമധികം ആശ്വാസം തോന്നിയത് നടിയുടെ മാതാവ് മധു ചോപ്രയാക്കാണ്. കാരണം തന്റെ മകളും ലോകസുന്ദരിയുമായ പ്രിയങ്ക വിവാഹം കഴിക്കുമെന്ന് യാതൊരുവിധ ഉറപ്പും നടിയ്ക്ക് ഇല്ലായിരുന്നു. വാനിറ്റി ഫെയറിന് നല്കിയ അഭിമുഖത്തിലാണ് മകളുടെ വിവാഹത്തെ കുറിച്ച് അമ്മ പറഞ്ഞതിനെ കുറിച്ച് പ്രിയങ്ക അഭിപ്രായപ്പെട്ടത്. അവര്‍ ഒരു ഏഷ്യന്‍ അമ്മയാണ്. അവര്‍ക്ക് തന്റെ കാര്യത്തില്‍ ഒരു പ്രതീക്ഷയും ഇല്ലായിരുന്നു.

തനിക്ക് മുപ്പത് വയസ് തികയുമ്പോഴെക്കും ഒരു പ്രൊഡക്ഷന്‍ കമ്പനി ഉണ്ടാക്കാന്‍ തന്റെ അമ്മ പ്രേരിപ്പിച്ചിരുന്നതിനെ കുറിച്ചും താരം വെളിപ്പെടുത്തി. പ്രായം കൂടി വരുന്നതിനാല്‍ ഇനി നിനക്ക് അഭിനയ ജീവിതം ഉണ്ടായേക്കില്ല. കാരണം എല്ലാവരും പ്രായം കുറഞ്ഞവരുടെ അഭിനയിക്കാനാണ് ആഗ്രഹിക്കുന്നത്. അതുകൊണ്ട് ഞങ്ങള്‍ക്ക് ഒരു ബിസിനസ് അത്യാവശ്യം ആയിരുന്നു. എന്നാല്‍ താന്‍ വിവാഹം കഴിച്ചതോട് കൂടി അമ്മയുടെ ശ്രദ്ധ അതിലേക്ക് മാറി പോയെന്നാണ് നടി പറയുന്നത്. നിക് ജോണ്‍സുമായി ഉള്ള ബന്ധത്തെ കുറിച്ചും പ്രിയങ്ക അന്ന് പറഞ്ഞിരുന്നു.
2018 നവംബറിലാണ് പ്രിയങ്ക ചോപ്രയും നിക് ജോണ്‍സും തമ്മില്‍ വിവാഹിതരാവുന്നത്. അതിനും മാസങ്ങള്‍ക്ക് മുന്‍പാണ് താരങ്ങള്‍ പരിചയപ്പെടുന്നതും പ്രണയിക്കാന്‍ തുടങ്ങിയതും. 2018 ലെ കാന്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് അമേരിക്കന്‍ ഗായകന് നിക് ജോണ്‍സും പ്രിയങ്കയും പരിചയത്തിലാവുന്നത്. വളരെ പെട്ടെന്ന് ഈ സൗഹൃദം പ്രണയത്തിലേക്ക് എത്തി. മാസങ്ങള്‍ക്കുള്ളില്‍ ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. ഇന്ത്യയിലെ പരമ്പരാഗത രീതികളിലാണ് താരവിവാഹം നടന്നത്.
മാസങ്ങള്‍ക്ക് മുന്‍പാണ് പ്രിയങ്കയും നിക്കും മൂന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്നത്. പിന്നാലെ താരങ്ങള്‍ വേര്‍പിരിയാന്‍ പോവുകയാണെന്ന റിപ്പോര്‍ട്ടും പ്രചരിച്ചു. ഇന്‍സ്റ്റാഗ്രാമില്‍ നിന്നും ഭര്‍ത്താവിന്റെ പേരില്‍ പ്രിയങ്ക മാറ്റം വരുത്തിയതാണ് ഗോസിപ്പുകള്‍ക്ക് വഴിയൊരുക്കിയത്. പിന്നാലെ അതിലൊന്നും വസ്തുതയില്ലെന്ന് വ്യക്തമാക്കി കൊണ്ട് നടി എത്തുകയും ചെയ്തു. നിലവില്‍ ഭര്‍ത്താവിന്റെ കൂടെ വിദേശത്ത് സ്ഥിരതാമസമാക്കിയിരിക്കുകയാണ് പ്രിയങ്ക.
ബോളിവുഡില്‍ നിന്നും മാറി ഇപ്പോള്‍ ഹോളിവുഡില്‍ സജീവമായി അഭിനയിക്കുകയാണ് പ്രിയങ്ക. ഒപ്പം ഭര്‍ത്താവിന്റെയും അദ്ദേഹത്തിന്റെ സഹോദരന്മാരുടെയും സംഗീത ആല്‍ബത്തിന് പിന്തുണ അറിയിച്ചും നടി എത്തുന്നുണ്ട്.