എന്നും കൂടെയുണ്ടാകണമെന്ന് ആഗ്രഹിക്കുന്നു! താരത്തിന്റെ ഹൃദയസ്പർശിയായ കുറിപ്പ് വൈറലാകുന്നു...

അച്ഛൻ അശോക് ചക്രയുടെ പിറന്നാൾ ദിനത്തിൽ ഹൃദയ സ്പർശിയായ കുറിപ്പ് പങ്കുവെച്ച് പ്രിയങ്ക ചോപ്ര. അച്ഛൻ ഒപ്പമുണ്ടായിരുന്ന കാലത്തെ ഓർമയാണ് പ്രിയങ്കയുടെ വൈകാരികമായ കുറിപ്പിലുള്ളത്.2013 ലായിരുന്നു ആശോക് ചക്ര മരിക്കുന്നത്.

priyanka chopra

എല്ലാ വർഷവും ഈ ദിനത്തിൽ താനും സഹോദരനും അച്ഛനെ വിസ്മയിപ്പിക്കാൻ ശ്രമിക്കുമായിരുന്നു. എന്നാൽ ഒരിക്കൽ പോലും അച്ഛനെ അത്ഭുതപ്പെടുത്താൻ തങ്ങൾക്ക് സാധിച്ചിട്ടില്ലായിരുന്നു. അച്ഛൻ അതെല്ലാം കണ്ടെത്തുമായിരുന്നുവെന്നും പ്രിയങ്ക പറഞ്ഞു. അച്ഛൻ എവിടെയായിരുന്നാലും തങ്ങളോടൊപ്പം ഉണ്ടെന്നുള്ള തോന്നാൽ എപ്പോഴും ഞങ്ങൾക്ക് തോന്നാറുണ്ട്. അത് തന്നെയാണ് തന്റെ പ്രതീക്ഷയെന്നും നടി കുറിച്ചു.

എന്റെ എല്ലാ പ്രവർത്തികൾക്കൊപ്പവും അച്ഛന്റെ പിന്തുണ കൂടെയുണ്ടെന്ന് ചിന്തിക്കാറുണ്ട്. ഞാൻ എടുക്കുന്ന എല്ലാ തീരുമാനത്തിലും അച്ഛന്റെ ഉറപ്പ് തേടാറുണ്ട്. അച്ഛന്റെ അനുഗ്രഹത്തിന് എന്നും നന്ദിയുണ്ട്. അതു പോലെ എല്ലാ ദിവസവും അച്ഛൻ ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നെങ്കിലെന്നും ആഗ്രഹിക്കുന്നതായി പ്രിയങ്ക കുറിച്ചു. അച്ഛന്റെ ചിത്രം പങ്കുവെച്ചു കൊണ്ടാണ് പിറന്നാൾ ദിനത്തിൽ താരത്തിന്റെ ഹൃദയസ്പർശിയായ പോസ്റ്റ്. കൂടാതെ അച്ഛന് ഏറ്റവും ഇഷ്ടപ്പെട്ട ഗാനവും താരം പങ്കുവെച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X