മൗനം വെടിഞ്ഞ് പ്രിയങ്ക!! നിക്കുമായുള്ള വിവാഹ മോചനത്തെ കുറിച്ച് ഇതിൽ കൂടുതൽ ഒന്നും പറയാനില്ല, കാണൂ
നടി പ്രിയങ്ക ചോപ്രയുടെ വിവാഹ മോചനം ബോളിവുഡിൽ വലിയ ചർച്ചയായിരിക്കുകയാണ്. നടിയോ ഇവരുമായി ചേർന്ന് നിൽക്കുന്ന അടുത്ത വൃത്തങ്ങളെ പ്രചരിച്ച വാർത്തയ്ക്കെതിരെ പ്രതികരിച്ചികരുന്നില്ല. ഇപ്പോഴിത പ്രിയങ്ക തന്നെ പാപ്പരാസികളുടെ വായ അടപ്പിച്ചിരിക്കുകയാണ്. ഓക്കെ മാഗസീനാണ് പ്രിയങ്ക നിക്ക് വിവാഹ മോചനത്തെ കുറിച്ചുളള വാർത്ത പുറത്തു വിട്ടത്.

ഫാമിലി എന്ന ഹാഷ് ടാഗിൽ നിക്കിനും സഹോദരങ്ങളോടൊപ്പമുള്ള ചിത്രം പ്രിയങ്ക ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് കൊണ്ടാണ് പാപ്പരാസികൾ തക്ക മറുപടി കൊടുത്തിരിക്കുന്നത്. ജോനാസ് ബ്രദേഴ്സിന്റെ ഷോയിൽ ആദ്യമായി പങ്കെടുത്തതിന്റെ സന്തോഷം പങ്കുവെയ്ക്കുന്നതായിരുന്നു താരത്തിന്റെ പോസ്റ്റ്. അതേസമയം തനിയ്ക്കെതിരെ പ്രചരിക്കുന്ന വിവാഹ മോചന വാർത്തയെ കുറിച്ച് താരം ഒന്നും തന്നെ പ്രതികരിച്ചിരുന്നില്ല.
36 വയസ്സുകാരിയായ പ്രിയങ്കയും 26 വയസ്സുകാരനായ നിക്കും പ്രണയത്തിലാണെന്നുള്ള വാർത്ത പുറത്തു വന്നതിനു പിന്നാലെ താരത്തിനെതിരെ നിരവധി വമർശനങ്ങളായിരുന്നു പുറത്തു വന്നത്. വിവാഹ ശേഷവും ഇതിനൊരു മാറ്റവും ഉണ്ടയിരുന്നില്ല. അതിന്റെ ഭാഗമായിട്ടാണ് വിവാഹമോചനത്തെ കുറിച്ചുള്ള വാർത്തകൾ പ്രചരിക്കുന്നത്.


Click it and Unblock the Notifications