കാമുകനെ മുറിയിൽ ഒളിപ്പിച്ചു, പക്ഷെ വീട്ടുകാർ കണ്ടുപിടിച്ചു; സംഭവിച്ച അബദ്ധത്തെക്കുറിച്ച് പ്രിയങ്ക ചോപ്ര

ഇന്ത്യൻ‌ സിനിമയിൽ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് പ്രിയങ്ക ചോപ്ര. കഴിഞ്ഞ ദിവസം ഇന്ത്യ ടുഡേ നടത്തിയ രാജ്യത്തെ മുൻനിര നായികമാരുടെ സർവേയിലും പ്രിയങ്ക ആദ്യ അഞ്ച് പേരിൽ ഒരാളായിരുന്നു. ബോളിവുഡിൽ കഴിഞ്ഞ നാല് വർഷമായി സിനിമ ചെയ്തിട്ടില്ലെങ്കിലും നടിയുടെ താരമൂല്യത്തിന് കോട്ടം തട്ടിയിട്ടില്ല.

ഹോളിവുഡിൽ ഇതിനകം നിരവധി സിനിമകളിൽ പ്രിയങ്ക അഭിനയിച്ച് കഴിഞ്ഞു

ഹോളിവുഡിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രിയങ്ക 2019 ൽ പുറത്തിറങ്ങിയ സ്കെെ ഈസ് പിങ്ക് ആണ് അഭിനയിച്ച അവസാന ബോളിവുഡ് സിനിമ. അതേസമയം ഹോളിവുഡിൽ ഇതിനകം നിരവധി സിനിമകളിൽ പ്രിയങ്ക അഭിനയിച്ച് കഴിഞ്ഞു. ബേ വാച്ച്, മാട്രിക്സ് ദ റിസറക്ഷൻ, ഈസ് ഇന്റ് ഇറ്റ് റൊമാന്റിക്, തുടങ്ങിയ സിനിമകളിലാണ് പ്രിയങ്ക ഇതിനോടകം അഭിനയിച്ചത്.

ജീ ലേ സര എന്ന സിനിമയിലൂടെ വീണ്ടും ബോളിവുഡിലേക്ക് വരാനൊരുങ്ങുകയാണ് പ്രിയങ്ക. അടുത്ത വർഷത്തോടെ ഈ ചിത്രത്തിന്റെ ഷൂട്ടിം​ഗ് തുടങ്ങും.

ബോബ് എന്ന സാങ്കൽപ്പിക പേരാണ് ആത്മകഥയിൽ കാമുകന് നൽകിയിരിക്കുന്നത്

അടുത്തിടെയാണ് അൺഫിനിഷ്ഡ് എന്ന പേരിൽ പ്രിയങ്ക തന്റെ ആത്മകഥ പുറത്തിറക്കിയത്. തന്റെ വ്യക്തി ജീവിതത്തിലെ ചില സംഭവങ്ങളെക്കുറിച്ച് നടി പുസ്തകത്തിൽ എഴുതിയിട്ടുണ്ടായിരുന്നു. ഇതിൽ രസകരമായ ഒന്നാണ് ചെറുപ്പ കാലത്ത് തന്റെ മുറിയിൽ നിന്നും കാമുകനെ വീട്ടുകാർ കണ്ടെത്തിയ സംഭവം.

ബോബ് എന്ന സാങ്കൽപ്പിക പേരാണ് ആത്മകഥയിൽ കാമുകന് നൽകിയിരിക്കുന്നത്. സ്കൂൾ പഠന കാലത്ത് ബോബുമായി പ്രണയത്തിലായിരുന്നു പ്രിയങ്ക. ബോബിനെ വിവാഹം കഴിക്കാൻ വരെ പ്രിയങ്ക തീരുമാനിച്ചിരുന്നത്രെ.

 സാധാരണ അവർ വീട്ടിലേക്ക് വരുന്ന സമയം ആയിരുന്നില്ല

'ഒരു ദിവസം ഞാനും ബോബും സോഫയിലിരുന്നത് ടിവി കാണുകയായിരുന്നു. പക്ഷെ പെട്ടന്ന് പുറത്ത് നിന്നും എന്റെ ആന്റി വരുന്നത് ഞാൻ കണ്ടു. സമയം ഉച്ചയ്ക്ക് രണ്ട് മണിയായിരുന്നു. സാധാരണ അവർ വീട്ടിലേക്ക് വരുന്ന സമയം ആയിരുന്നില്ല. ബോബിന് പുറത്തേക്ക് പോവാൻ മറ്റ് വഴികൾ ഉണ്ടായിരുന്നില്ല. ഞാൻ അവനെയും കൊണ്ട് എന്റെ റൂമിലേക്ക് ഓടി. അലമാര കാണിച്ച് കൊടുത്തു. ഇതിലൊളിക്കാനും ഞാൻ ആന്റിയെ പലചരക്ക് കടയിലേക്ക് അയക്കട്ടെയെന്നും പറഞ്ഞു'

Recommended Video

Priyanka chopra's natural hair mask
 വീട്ടിലെ എല്ലാ സ്ഥലങ്ങളും അവർ പരിശോധിച്ചു

എന്നാൽ ആന്റി പോയില്ല. വീട്ടിലെ എല്ലാ സ്ഥലങ്ങളും അവർ പരിശോധിച്ചു. ഞാൻ പഠിക്കുകയാണെന്ന് അഭിനയിച്ചു. ഒടുവിൽ അലമാര തുറക്കാൻ ആന്റി ആവശ്യപ്പെട്ടു. ആദ്യം മനസ്സിലാവാത്തത് പോലെ നിന്നെങ്കിലും അലമാര തുറക്കാനാവശ്യപ്പെട്ട് ആന്റി ദേഷ്യപ്പെട്ടു. ആന്റിയെ ഇതിന് മുമ്പ് ഇത്ര ദേഷ്യപ്പെട്ട് ഞാനൊരിക്കലും കണ്ടിട്ടില്ല. ഞാൻ അലമാര തുറന്നു. കാമുകൻ പുറത്തേക്ക് വന്നു. ആന്റി ഇക്കാര്യം തന്റെ അമ്മ മധു ചോപ്രയോട് പറഞ്ഞെന്നും പ്രിയങ്ക പുസ്തകത്തിൽ കുറിച്ചു.

Read more about: priyanka chopra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X