»   » പ്രിയങ്കയുടെ സിനിമയില്‍ നിന്നും അഭിഷേകിനെ ഒഴിവാക്കിയത് മുമ്പ് ഐശ്വര്യയുടെ കൂടെ അഭിനയിച്ചിരുന്നതാണ്!!

പ്രിയങ്കയുടെ സിനിമയില്‍ നിന്നും അഭിഷേകിനെ ഒഴിവാക്കിയത് മുമ്പ് ഐശ്വര്യയുടെ കൂടെ അഭിനയിച്ചിരുന്നതാണ്!!

By: Teresa John
Subscribe to Filmibeat Malayalam

ദീപിക പദുക്കോണ്‍ നായികയായി അഭിനയിക്കുന്ന പത്മാവതി എന്ന സിനിമയുടെ തിരക്കുകളിലാണ് സഞ്ജയ് ലീല ബന്‍സാലി. ഷാരുഖ് ഖാനും പ്രിയങ്ക ചോപ്രയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഗസ്തഖിയാന്‍ എന്ന സിനിമയാണ് പത്മാവതിക്ക് ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്നത്.

ബന്ധം വേര്‍പെടുത്തിയാലും മറക്കാന്‍ കഴിയുമോ?ഹൃത്വിക് റോഷനും ഭാര്യയും അവധി ആഘോഷിക്കുന്ന ചിത്രം വൈറല്‍!

സിനിമയില്‍ ഷാരുഖിന് മുമ്പ് അഭിഷേക് ബച്ചനെ നായകനായി തീരുമാനിച്ചിരുന്നു. എന്നാല്‍ പ്രിയങ്ക തന്നെ അഭിഷേകിന്റെ പേര് തള്ളികളയുകയായിരുന്നു. അഭിഷേക് ആ സിനിമയിലഭിനയിക്കാതിരിക്കാന്‍ കാരണം ഐശ്വര്യയുടെ കൂടെ മുമ്പ് മറ്റൊരു സിനിമയില്‍ അഭിനയിച്ചിരുന്നതാണ്. അതിലിപ്പോള്‍ എന്താണ് കുഴപ്പമെന്ന അറിയണോ?

പ്രമുഖ നടനെ തന്നെ വേണം

പുതിയ ചിത്രത്തില്‍ ചരിത്ര സിനിമയില്‍ അഭിനയിക്കാത്ത നടന്മാരില്‍ ആരെയെങ്കിലും വേണമെന്നായിരുന്നു പ്രിങ്കയ്ക്ക്. നടി അങ്ങനെ ഒരു ആവശ്യം മുന്നോട്ട് വെച്ചിരുന്നതായി പ്രമുഖ മാധ്യമമായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്.

അഭിഷേകിനെ ഒഴിവാക്കിയത്

2006 ല്‍ അഭിഷേക് 'ഉംറാവു ജാന്‍' എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു. ഐശ്വര്യ റായിയായിരുന്നു ചിത്രത്തില്‍ നായികയായിരുന്നത്.

നവമ്പറില്‍ തുടങ്ങും

സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം നവമ്പറില്‍ തുടങ്ങുമെന്നാണ് പറയുന്നത്. സിനിമയിലെ പ്രിയങ്കയുടെ വേഷവും മറ്റും തീരുമാനിച്ചു കഴിഞ്ഞിരിക്കുകയാണ്.

സിനിമ ഇനിയും താമസിക്കും

സിനിമയുടെ നിര്‍മാണം ഇനിയും താമസിക്കുമെന്നാണ് പറയുന്നത്. അതിന് കാരണം പ്രിയങ്കയുടെ തിരക്കുകളാണ്.

രണ്ടാമത്തെ ഹോളിവുഡ് സിനിമ

പ്രിയങ്ക അഭിനയിച്ച ആദ്യത്തെ ഹോളിവുഡ് സിനിമ കഴിഞ്ഞ മാസം റിലീസ് ചെയ്തിരുന്നു. അടുത്ത ഹോളിവുഡ് സിനിമയുടെ ചിത്രീകരണ തിരക്കുകളിലാണ് പ്രിയങ്കയിപ്പോള്‍. അതിനാല്‍ ഗസ്തഖിയാന്‍ എന്ന സിനിമ ഇനിയും താമസിക്കുമെന്നാണ് പറയുന്നത്.

ഇര്‍ഫന്‍ ഖാന്‍

സിനിമയില്‍ അഭിനയിക്കുന്നതിന് ഇര്‍ഫാന്‍ ഖാന്‍ അണിയറ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടിരുന്നെങ്കിലും സിനിമയുടെ തീയതിയുമായി ബന്ധപ്പെട്ട് പിന്നീട് ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നാണ് പറയുന്നത്.

ഇര്‍ഫന്‍ സിനിമയില്‍ നിന്നും പുറത്ത് പോയോ?

രണ്ട് വര്‍ഷം മുമ്പ് സിനിമയിലഭിനയിക്കാന്‍ താന്‍ സമീപിച്ചിരുന്നു. എന്നാല്‍ അതിനെക്കുറിച്ച് ആരും ഒന്നും സംസാരിച്ചിരുന്നില്ല. അപ്പോള്‍ എന്റെ മുന്നിലുള്ള കാര്യം സിനിമയില്‍ നിന്നും പുറത്ത് പോവുകയാണന്നായിരുന്നെന്നും നടന്‍ ഇര്‍ഫാന്‍ ഖാന്‍ പറയുന്നു.

പ്രിയങ്കയും അഭിഷേകും

മുമ്പ് പ്രിയങ്കയും അഭിഷേകും ഒരുപാട് സിനിമകളില്‍ അഭിനയിച്ചിരുന്നു. ബ്ലഫ്മാസ്റ്റര്‍, ദോസ്താന, ദ്രോണ എന്നിങ്ങനെ നിരവധി സിനിമകളില്‍ പ്രിയങ്കയും അഭിഷേകും ഒന്നിച്ചഭിനയിച്ചിരുന്നു.

English summary
Because Of Aishwarya Rai Bachchan, Priyanka Chopra Rejects Abhishek Bachchan For Gustakhiyan!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam