ലൈവിനിടെ ഭര്‍ത്താവിന് ചുംബനം നല്‍കി പ്രിയങ്ക ചോപ്ര; ഭാര്യ സന്തോഷിപ്പിക്കാൻ ആല്‍ബം പുറത്തിറക്കി നിക്ക് ജോണ്‍സും
കഴിഞ്ഞ മാസമാണ് പ്രിയങ്ക ചോപ്രയുടെ ആത്മകഥ പുറത്ത് ഇറക്കുന്നത്. തന്റെ ജീവിതത്തിലെ നിര്‍ണായകമായ പല അനുഭവങ്ങളും നടി ഇതിലൂടെ പങ്കുവെച്ചിരുന്നു. ഇത് മാത്രമല്ല കഴിഞ്ഞ ദിവസം പ്രിയങ്കയുടെ ഭര്‍ത്താവും അമേരിക്കന്‍ ഗായകനുമായ നിക്ക് ജോണ്‍സ് തന്റെ പുതിയ ആല്‍ബത്തിന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്.
സ്‌പേസ് മാന്‍ എന്ന പേരില്‍ നിക്ക് ഒരുക്കിയ ആല്‍ബത്തിന്റെ വിശേഷം സോഷ്യല്‍ മീഡിയ പേജില്‍ ലൈവിലെത്തിയാണ് നിക്ക് പറഞ്ഞത്. ഇതിനിടെ നിക്കിന്റെ അടുത്തെത്തി സ്‌നേഹത്തോടെ ചുണ്ടില്‍ ചുംബിക്കുകയാണ് പ്രിയങ്ക. പെട്ടെന്ന് തന്നെ ക്യാമറയുടെ മുന്‍പില്‍ നിന്നും നടി മാറി പോയെങ്കിലും വീഡിയോ വൈറലായി. ഇപ്പോള്‍ പുറത്തിറക്കുന്ന സംഗീത ആല്‍ബത്തിന് മാത്രമല്ല, തന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും പ്രിയങ്കയാണ് പ്രചോദനം നല്‍കുന്നതെന്ന് നിക്ക് പറയുന്നു.

പ്രിയങ്കയ്ക്ക് വേണ്ടിയുള്ള പ്രണയലേഖനങ്ങളുടെ സമാഹാരമാണ് സ്‌പേസ്മാന്‍ എന്ന ആല്‍ബമെന്ന് നേരത്തെ നിക്ക് സൂചിപ്പിച്ചിരുന്നു. ഇതിലൂടെ ഏറ്റവുമധികം സന്തോഷിക്കാന്‍ പോവുന്നത് പ്രിയങ്കയാണെന്നും അവളുടെ സന്തോഷം മാത്രമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും മുന്‍പ് നിക്ക് പറഞ്ഞിരുന്നു. സന്തോഷം, സൗഖ്യം, ദൂരം, സമര്‍പ്പണം എന്നിങ്ങനെ നാല് വ്യത്യസ്ത ആശയങ്ങള്‍ കോര്‍ത്താണ് സ്‌പേസ്മാന്‍ ഒരുക്കിയിരിക്കുന്നത്. പുറത്തിറങ്ങി വളരെ കുറച്ച് സമയത്തിനുള്ളില്‍ ആല്‍ബം ശ്രദ്ധേയമായിരിക്കുകയാണ്.
2018 ലാണ് നിക്ക് ജോണ്‍സും പ്രിയങ്ക ചോപ്രയും കണ്ടുമുട്ടുന്നത്. അതേ വര്‍ഷം തന്നെ ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. ഇപ്പോള്‍ ഭര്‍ത്താവിനൊപ്പം വിദേശത്ത് താമസമാക്കിയിരിക്കുകയാണ് പ്രിയങ്ക. അവിടെ നിന്നും പ്രിയപ്പെട്ട നിമിഷങ്ങള്‍ ഓരോന്നായി ആരാധകരുമായി പങ്കുവെക്കാറുമുണ്ട്.


Click it and Unblock the Notifications











