ഭർത്താവിന്റെ കുടുംബത്തിലെ പ്രശ്നങ്ങൾ തീരുന്നില്ല; വിഷമഘട്ടത്തിൽ പ്രിയങ്ക ചോപ്ര; സംഭവമിങ്ങനെ
നടി പ്രിയങ്ക ചോപ്രയുടെ വിവാഹം മറ്റ് നടിമാരേക്കാൾ കൂടുതൽ ജനശ്രദ്ധയാകർഷിച്ചതാണ്. വിദേശിയായ പോപ് ഗായകൻ നിക് ജോനാസിനെയാണ് പ്രിയങ്ക വിവാഹം ചെയ്തത്. ഇരുവരും തമ്മിൽ പത്ത് വയസിന്റെ പ്രായ വ്യത്യാസം ഉണ്ട്. വിവാഹിതനാകുമ്പോൾ നിക് ജോനാസ് 26 കാരനാണ്. പ്രിയങ്ക ചോപ്രയുടെ പ്രായം 36 ഉം. ഇക്കാരണങ്ങളെല്ലാം പ്രിയങ്ക-നിക് ജോനാസ് വിവാഹം ചർച്ചയാകാൻ കാരണമായി. 2018 ലാണ് താരവിവാഹം നടന്നത്.
ആർഭാട പൂർവം നടന്ന വിവാഹം നടന്നിട്ട് അഞ്ച് വർഷം തികയാൻ മാസങ്ങളേ ബാക്കിയുള്ളൂ. മേരി മാലതി ചോപ്ര ജോനാസ് എന്നാണ് താര ദമ്പതികളുടെ മകളുടെ പേര്. കഴിഞ്ഞ കുറച്ച് നാളുകളാണ് പ്രിയങ്കയുടെ ഭർത്താവിന്റെ കുടുംബം വാർത്തകളിൽ നിറയുന്നുണ്ട്. നിക് ജോനാസിന്റെ സഹോദരൻ ജോ ജോനാസിന്റെ വിവാഹമോചനമാണ് ഇതിന് കാരണമായത്.

ഹോളിവുഡ് നടി സോഫി ടർണറുമായുള്ള വിവാഹ ബന്ധമാണ് ജോ ജോനാസ് അവസാനിപ്പിക്കുന്നത്. വിവാഹമോചനവുമായി ബന്ധപ്പെട്ട കേസ് കോടതിയിൽ നടന്ന് കൊണ്ടിരിക്കുകയാണ്. മക്കളുടെ സംരക്ഷണാവകാശം സംബന്ധിച്ചുള്ള തർക്കം ഇരുവർക്കും ഇടയിലുണ്ട്. ഇക്കാര്യത്തിലെ തർക്കം തുടരുന്നത് പ്രിയങ്കയെ സംബന്ധിച്ചും വിഷമഘട്ടമാണ്. രമ്യമായി പിരിയുകയാണെന്ന് പറയുന്നതെങ്കിലും ഇരുവരും തമ്മിൽ പല പ്രശ്നങ്ങളും ഇപ്പോഴുമുണ്ട്.
പ്രത്യേകിച്ചും മക്കളുടെ കാര്യത്തിൽ. പക്ഷം ചേർന്ന് ഇവരുടെ സുഹൃത്തുക്കളുമുണ്ട്. എന്നാൽ പ്രിയങ്കയ്ക്ക് ഈ പ്രശ്നത്തിൽ ആരുടെ കൂടെ നിൽക്കാനും പറ്റാത്ത സാഹചര്യമാണ്. ഭർത്താവിന്റെ ജേഷ്ഠനാണ് ജോ ജോനാസ്. അദ്ദേഹം നല്ലൊരു പിതാവുമാണ്. എന്നാൽ സോഫിയും പ്രിയങ്കയും തമ്മിൽ ഇക്കാലയളവിനിടെ വലിയ ആത്മബന്ധം ഉടലെടുത്തിട്ടുണ്ട്.

ബന്ധുക്കൾ എന്നതിനൊപ്പം നല്ല സുഹൃത്തുക്കൾ കൂടിയാണിവർ. മക്കളെ സോഫിയിൽ നിന്ന് അകറ്റുന്നതിനോട് പ്രിയങ്കയ്ക്ക് താൽപര്യമില്ലെന്നും സൂചനയുണ്ട്. ഈ സാഹചര്യത്തിൽ നിലവിലെ പ്രശ്നങ്ങൾ പ്രിയങ്കയെ ധർമ്മ സങ്കടത്തിലാക്കിയിരിക്കുകയാണ്. രണ്ട് പേരുടെയും പക്ഷം ചേർന്ന് നിരവധി സെലിബ്രറ്റികളുണ്ടെന്നും താരങ്ങളുടെ അടുത്ത വൃത്തങ്ങൾ ഹോളിവുഡ് മാധ്യമങ്ങളോട് പ്രതികരിച്ചു.
ജോ ജാേനാസിന്റെ വിവാഹമോചനം കുടുംബത്തെ വിഷമിപ്പിക്കുന്നുണ്ട്. ജോനാസ് കുടുംബത്തിലെ മൂന്ന് സഹോദരൻമാരും കുടുംബ ജീവിതത്തിന് പ്രാധാന്യം നൽകുന്നവരാണ്. നിക് ജോനാസ് പ്രിയങ്കയ്ക്കൊപ്പം സന്തോഷകരമായി ജീവിക്കുന്നു. മറ്റൊരു സഹോദരൻ കെവിൻ ജോനാസും ഭാര്യ ഡാനിയേലയ്ക്കൊപ്പം കുടുംബ ജീവിതം നയിക്കുന്നു.
നാല് വർഷത്തെ വിവാഹ ജീവിതത്തിന് ശേഷമാണ് ജോ ജോനാസും സോഫി ടർണറും വേർപിരിയുന്നത്. 23ാം വയസിലാണ് സോഫി വിവാഹിതയാകുന്നത്. ഗെയിം ഓഫ് ത്രോൺസ് എന്ന സീരീസിലൂടെ വൻ ജനപ്രീതി നേടിയ സോഫി ടർണർ കരിയറിൽ തുടരെ അവസരങ്ങൾ വന്നെങ്കിലും വിവാഹ ജീവിതത്തിലേക്ക് ശ്രദ്ധ കൊടുക്കാൻ തീരുമാനിച്ചു. ഹോളിവുഡിലെ പ്രിയ താര ദമ്പതികളായിരുന്നു ഇരുവരും. വിവാഹമോചനം ആരാധകരെ നിരാശരാക്കിയിട്ടുണ്ട്.
അതേസമയം നിലവിലെ വിവാദങ്ങളോട് പ്രിയങ്ക ചോപ്രയോ നിക് ജോനാസോ പ്രതികരിച്ചിട്ടില്ല. പ്രതിസന്ധി ഘട്ടത്തിൽ ജോ ജോനാസിന് പിന്തുണയുമായി നിക് ജോനാസ് ഒപ്പമുണ്ട്. മൂന്ന് സഹോദരൻമാരും ഒരുമിച്ചാണ് തങ്ങളുടെ കരിയർ പടുത്തുയർത്തിയത്. അടുത്തിടെ പ്രിയങ്കയുടെ കസിൻ പരിനീതി ചോപ്രയുടെ വിവാഹത്തിന് നിക് ജോനാസും പ്രിയങ്കയും എത്താത്തത് ചർച്ചയായിരുന്നു. ജോലി സംബന്ധമായ തിരക്കുകൾ കാരണമാണ് രണ്ട് പേർക്കും വിവാഹത്തിൽ പങ്കെടുക്കാൻ പറ്റാഞ്ഞത്. പ്രിയങ്കയ്ക്ക് ഹോളിവുഡിൽ നാൾക്ക് നാൾ തിരക്കേറുകയാണ്.


Click it and Unblock the Notifications