കാമുകനെ ടോയ്‌ലെറ്റില്‍ ഒളിപ്പിച്ചെങ്കിലും ആന്റി കണ്ടുപിടിച്ചു; സ്‌കൂൾ പ്രണയത്തെ കുറിച്ച് പ്രിയങ്ക ചോപ്ര

ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര തന്റെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള രസകരമായ പല കഥകളും തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാലിപ്പോള്‍ പൂര്‍ത്തിയാകാത്ത ഒരു ഓര്‍മ്മ കുറിപ്പ് (Unfinished:A Memoir) എന്ന പേരില്‍ നടി എഴുതിയ ബുക്ക് പുറത്ത് വന്നിരിക്കുകയാണ്. തന്റെ ജീവിതത്തിലുണ്ടായ ചില കാര്യങ്ങളെല്ലാം കോര്‍ത്തിണക്കി ഒരുക്കിയ പുസ്തകമാണിത്.

ഗർഭകാലത്തിൻ്റെ ഒൻപതാം മാസം, നിറവയറിൽ അഭ്യാസങ്ങളുമായി കരീന കപൂർ, ഏറ്റവും പുതിയ ഫോട്ടോസ് കാണാം

സ്‌കൂള്‍ കാലഘട്ടത്തില്‍ തനിക്കുണ്ടായിരുന്ന പ്രണയത്തെ കുറിച്ച് പ്രിയങ്ക എഴുതിയ കഥയും ഇതിലുണ്ടായിരുന്നു. രസകരമായ കഥ ചര്‍ച്ചയാവുകയാണിപ്പോള്‍. പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്തൊക്കെ പ്രിയങ്ക അമേരിക്കയിലുള്ള ആന്റി കിരണിന്റെ വീട്ടില്‍ താമസിച്ചാണ് പഠിച്ചിരുന്നത്. അക്കാലത്ത് തനിക്കുണ്ടായിരുന്ന പ്രണയം ആന്റി കണ്ടുപിടിച്ചതിനെ കുറിച്ച് നടി വെളിപ്പെടുത്തിയിരുന്നു.

 സ്കൂൾ പ്രണയത്തെ കുറിച്ച് പ്രിയങ്ക ചോപ്ര

കാമുകന് ബേബ് എന്ന വിളിപ്പേര് നല്‍കിയാണ് പ്രിയങ്ക കഥ പറയുന്നത്. സ്‌കൂളില്‍ വെച്ചാണ് ബോബിനെ കണ്ടുമുട്ടുന്നത്. തമാശ കാണിച്ചും റൊമാന്റിക് ആംഗ്യങ്ങളിലൂടെയും ബോബ് താനുമായി അടുത്തു. അവന്റെ ചെയിന്‍ വരെ സമ്മാനമായി തന്നു. ഇതോടെ അവനുമായി ആഘാത പ്രണയത്തിലായി താന്‍. അവനെ തന്നെ വിവാഹം കഴിക്കണമെന്നായിരുന്നു ആഗ്രഹം.

സ്കൂൾ പ്രണയത്തെ കുറിച്ച് പ്രിയങ്ക ചോപ്ര

ഒരു ദിവസം തന്റെ വീട്ടിലേക്ക് വന്ന ബോബിനൊപ്പം ടിവി കണ്ടോണ്ട് ഇരിക്കുകയായിരുന്നു. കൈകളൊക്കെ ചേര്‍ത്ത് പിടിച്ചാണ് ഞങ്ങളിരുന്നത്. പെട്ടെന്നാണ് പുറത്ത് ജനാലയിലൂടെ ആന്റി അകത്തേക്ക് കയറി വരുന്നത് കണ്ടത്. പെട്ടെന്ന് ഞാന്‍ പേടിച്ച് പോയി. അന്നേരം ഉച്ചകഴിഞ്ഞ് 2 മണി ആയി കാണും. ആന്റി ശരിക്കും വരുന്ന സമയം ആയിരുന്നില്ല അത്. ബോബിന് പുറത്ത് പോകാനുള്ള അവസരം ഇല്ലാതായി പോയി. ഞങ്ങള്‍ ഇരുവരും എന്റെ റൂമിലേക്ക് ഓടി.

സ്കൂൾ പ്രണയത്തെ കുറിച്ച് പ്രിയങ്ക ചോപ്ര

എന്നിട്ട് ബോബിനെ ടോയ്‌ലെറ്റില്‍ ഒളിപ്പിച്ചു. ആന്റിയെ സാധാനങ്ങള്‍ വാങ്ങാന്‍ പറഞ്ഞ് വിട്ടിട്ട് വരാമെന്ന് പറഞ്ഞ് ഞാന്‍ പുറത്തിറങ്ങി. എന്നിട്ട് ബെഡിലിരുന്ന് ബയോളജി ബുക്കെടുത്ത് വച്ച് പഠിക്കാന്‍ തുടങ്ങി. പെട്ടെന്നാണ് ആന്റി എന്റെ റൂമിലേക്ക് കയറി വന്നത്. എന്നിട്ട് ടോയ്‌ലെറ്റിന്റെ വാതില്‍ തുറക്കാന്‍ പറഞ്ഞു. ഇത്രയും ദേഷ്യത്തോടെ ഞാന്‍ ആന്റിയെ മുന്‍പ് കണ്ടിട്ടില്ലായിരുന്നു. അങ്ങനെ ഞാന്‍ വാതില്‍ തുറന്നപ്പോള്‍ അവന്‍ പുറത്ത് വന്നു. അത് വലിയൊരു കുഴപ്പമായി.

Recommended Video

Priyanka Chopra, Sonam Kapoor Among Bollywood Celebs To Come Out In Farmers Support
 സ്കൂൾ പ്രണയത്തെ കുറിച്ച് പ്രിയങ്ക ചോപ്ര

ആന്റി നാട്ടിലേക്ക് വിളിച്ച് എന്റെ അമ്മയുടെ അടുത്ത് കാര്യം പറഞ്ഞു. എന്റെ മുഖത്ത് നോക്കി അവള്‍ കള്ളം പറയുമെന്ന് കരുതിയില്ല. അവളുടെ ടോയ്‌ലെറ്റില്‍ ഒരു ആണ്‍കുട്ടി ഉണ്ടായിരുന്നു എന്നൊക്കെ അമ്മയോട് പറഞ്ഞു. അതിന് ശേഷമാണ് താന്‍ നാട്ടിലെത്തുന്നത്. പിന്നാലെ മിസ് ഇന്ത്യ ബ്യൂട്ടി മത്സരത്തില്‍ പങ്കെടുത്തു. ഒടുവില്‍ മിസ് വേള്‍ഡുമായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X