പ്രിയങ്കയുടെ കഴുത്തിലെ അതേ ടാറ്റു നിക്കിന്റെ കയ്യിൽ, ആ കഥ വെളിപ്പെടുത്തി നടി

നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് പ്രിയങ്ക ചോപ്ര. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ സിനിമ ജീവിതത്തിനെ കുറിച്ചും സ്വകാര്യ ജീവിതത്തെ കുറിച്ചും പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. പ്രിയങ്കയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുമുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പ്രിയങ്കയുടെ ടാറ്റുവിന് പിന്നാലുള്ള കഥയാണ്. നടി തന്നെയണ് ഒരു അഭിമുഖത്തില്‍ കഥ വെളിപ്പെടുത്തിയത്.

priyanka

പ്രിയങ്കയെ പോലെ തന്നെ ഭർത്താവ് നിക്ക് ജോനാസും നടിയ്ക്ക് സമാനമായ ടാറ്റു കുത്തിയിട്ടുണ്ട്. തങ്ങളുടെ ആദ്യത്തെ വിവാഹനിശ്ചയത്തിൻറെ ഒന്നാം വർഷിക ദിനത്തിലായിരുന്നു രണ്ട് പേരും ടാറ്റു ചെയ്തത്. തന്റെ ചെവിക്ക് പിന്നിൽ കുത്തിയ അതേ രൂപത്തിലുള്ള ടാറ്റു തന്നെയാണ് കയ്യിലും പച്ച കുത്തിയിരിക്കുന്നത്. ഒരു മാസികയുടെ കവർ ചിത്രത്തിൽ പ്രിയങ്കയുടെ ടാറ്റൂ ചിത്രം കാണാൻ സാധിക്കുന്നുണ്ട്.

ഡിസംബർ3 ന് ആയിരുന്നു പ്രിയങ്കയുടേയും നിക്കിന്റേയും വിവാഹ വാർഷികം. ഹൃദയസ്പർശിയായ പോസ്റ്റ് പങ്കുവെച്ച് കൊണ്ട് താരങ്ങൾ പരസ്പരം ആശംസകൾ നേർന്നിരുന്നു. വിവാഹ ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടായിരുന്നു നിക് ആശംസ നേർന്നത്. എന്നെ ഏറെ അദ്ഭുതപ്പെടുത്തിയവളും പ്രചോദനം പകർന്നവളും അതി സുന്ദരിയുമായ പ്രിയപ്പെട്ടവൾക്ക് രണ്ടാം വിവാഹവാർഷികത്തിന്റെഹൃദ്യമായ മംഗളങ്ങൾ നേരുന്നു. ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു', നിക് കുറിച്ചു. എന്റെ ജീവിതത്തിലെ പ്രണയത്തിന് രണ്ടാം വിവാഹവാർഷികം ആശംസിക്കുന്നു. എന്നും എന്റെ അരികിൽ. എന്റെ ശക്തി. എന്റെ ദൗർബല്യം. എന്റെ എല്ലാം. ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നാണ് പ്രിയങ്ക കുറിച്ചത്.

2018 ഡിസംബർ 1ന് രാജസ്ഥാനിലെ ഉമൈദ് ഭവൻ കൊട്ടാരത്തിൽ വച്ചായിരുന്നു പ്രിയങ്ക ചോപ്രയും നിക് ജൊനാസും വിവാഹിതരായത്. ക്രിസ്തീയ ആചാര പ്രകാരം നടന്ന വിവാഹത്തിന് നിക് ജോനാസിന്റെ പിതാവ് കെവിൻ ജോനാസ് ആയിരുന്നു കാർമികത്വം വഹിച്ചത്. ഇരു താരങ്ങളുടെയും വിവാഹ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു. പ്രിയങ്കയ്ക്കും നിക്കിനും വിവാഹവാർഷിക ആശംസകളുമായി ആരാധകരും സഹപ്രവർത്തകരും രംഗത്തത്തിയിരുന്നു.

Read more about: priyanka chopra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X