ഭര്‍ത്താവായ നിക്ക് ജോണ്‍സിനെ ആദ്യം കണ്ട നിമിഷത്തില്‍ തോന്നിയത്; രസകരമായ വെളിപ്പെടുത്തലുമായി പ്രിയങ്ക ചോപ്ര

കഴിഞ്ഞ മാസമാണ് പ്രിയങ്ക ചോപ്രയും ഭര്‍ത്താവും അമേരിക്കന്‍ ഗായകനുമായ നിക്ക് ജോണ്‍സും രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്നത്. സോഷ്യല്‍ മീഡിയ പേജികളില്‍ ഇരുവരുടെയും പ്രണയകഥ നിറഞ്ഞ് നില്‍ക്കുകയായിരുന്നു. നിലവില്‍ ഭര്‍ത്താവിനൊപ്പം ലണ്ടനില്‍ കഴിയുകയാണ് പ്രിയങ്ക. ഇതിനിടെ നിക്കിനെ ആദ്യമായി കണ്ടുമുട്ടിയ നിമിഷത്തെ കുറിച്ച് നടി പറഞ്ഞ വാക്കുകള്‍ വൈറലാവുകയാണ്.

ആദ്യമായി നിക്കിനെ കണ്ടുമുട്ടിയ നിമിഷത്തില്‍ അദ്ദേഹത്തിന്റെ ധൈര്യം കണ്ട് ഞാന്‍ ഞെട്ടി പോയി. അദ്ദേഹം എന്റെ കൈയില്‍ പിടിച്ച് വട്ടം കറക്കി. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് പോലും മനസിലായില്ല. അദ്ദേഹം ധൈര്യവും ആത്മവിശ്വാസവുമുള്ള ആളാണ്. ഒരു നിയന്ത്രണത്തിലായിരിക്കണമെന്ന് ഞാന്‍ മനസിലാക്കി. എന്നാല്‍ നിക്ക് ചുറ്റും നില്‍ക്കുമ്പോള്‍ ശാന്തവും സുരക്ഷിതവുമാണെന്ന് അനുഭവപ്പെട്ടു.

priyanka-chopra

അങ്ങനെ ഞാന്‍ അതിലേക്ക് എത്തി. ഞങ്ങളുടെ പ്രണയം അത്രയും ചെറിയൊരു സമയത്തിലാണ് ഉണ്ടാവുന്നത്. ഒരു തിരമാല കയറി ഇറങ്ങി പോയത് പോലെയാണ്. കാരണം ഞാന്‍ അദ്ദേഹത്തെ അത്രയധികം വിശ്വസിക്കുന്നുണ്ട്. അടുത്തിടെ തനിക്ക് ഒരുപാട് കുട്ടികളെ വേണമെന്ന കാര്യം കൂടി പ്രിയങ്ക വെളിപ്പെടുത്തിയിരുന്നു. 'എനിക്ക് കഴിയുന്നത്ര കുട്ടികളെ വേണം. ഒരു ക്രിക്കറ്റ് ടീം ഉണ്ടാക്കാനുള്ള അത്രയും. പക്ഷേ അക്കാര്യത്തില്‍ അത്ര ഉറപ്പില്ലെന്നും' നടി പറയുന്നു.

ഇത് മാത്രമല്ല രസകരമായൊരു ചിത്രം പ്രിയങ്ക സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുകയാണിപ്പോള്‍. ലണ്ടനിലെ തിരക്ക് പിടിച്ച ജീവിതത്തിനിടെ അല്‍പസമയം ഒരു കസേരയില്‍ ഉറങ്ങി കിടക്കുന്ന ചിത്രമാണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്. ടെക്‌സ്റ്റ് ഫോര്‍ യു എന്ന ഹോളിവുഡ് സിനിമയുടെ ചിത്രീകരണ തിരക്കുകളിലാണ് നടിയിപ്പോള്‍. ലോക്ഡൗണും കൊറോണയുടെ രണ്ടാം ഘട്ടവും വന്നതോടെ ലണ്ടനില്‍ തന്നെ നടിയ്ക്ക് കഴിയേണ്ടി വരികയായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X