പൊളിറ്റിക്സിൽ താൽപര്യമില്ല!! എന്നാൽ ഒരു മാറ്റം ആവശ്യമാണ്... നടി പ്രിയങ്ക ചോപ്ര രാഷ്ട്രീയത്തിൽ?

സിനിമയ്ക്ക് അകത്തും പുറത്തും ശക്തമായ നിലപാടുകളിലൂടെ ശ്രദ്ധിക്കപ്പെടുന്ന താരമാണ് പ്രിയങ്ക ചോപ്ര. അഭിനേത്രി എന്നതിൽ ഉപരി രാഷ്ട്രീയ സാംസ്കാരിക സാമൂഹിക പ്രവർത്തനങ്ങളിലും പ്രിയങ്ക മുന്നിൽ തന്നെയുണ്ട്. ഒരു വ്യക്തി എന്ന നിലയിൽ തന്റെ മേഖലയിൽ ജോലി എടുത്ത് പ്രശസ്തയും പണവും സമ്പാദിക്കുക എന്നത് മാത്രമല്ല. അതിനപ്പുറം സമൂഹത്തിലെ വിവാദ തലങ്ങളിൽ ഇറങ്ങി ചെന്ന് പ്രവർത്തിക്കാനും പ്രിയങ്ക ശ്രമിക്കാറുണ്ട്. നടിയുടെ ഇത്തരത്തിലുളള പ്രവർ‌ത്തനങ്ങൾ അന്തരാഷ്ട്രതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

ബോളിവുഡ് ചിത്രങ്ങളിൽ മാത്രമല്ല ജീവിതത്തിലും ശക്തമായ വനിത തന്നെയാണ് പ്രിയങ്ക ചോപ്ര. അത് താരത്തിന്റെ പല പ്രവർത്തികളിൽ നിന്ന് വ്യക്തവുമാണ്. തനിയ്ക്ക് നേരെ ഉയർന്ന പല വിമർശനങ്ങളും വളരെ കൂളായി നേരിട്ട് , വിമർശകർക്ക് കൃത്യമായി മറുപടി നൽകി വായടപ്പിക്കാൻ താരത്തിന് കഴിഞ്ഞു. സെലിബ്രിറ്റി ഇമേജിനെ ഭയന്ന് വിമർശനങ്ങൾ പ്രതികരിക്കാതിരിക്കുന്ന നായികമാർക്ക് പ്രിയങ്ക ഒരു നല്ല മാത്യകയാണ്. ഇപ്പോഴി തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. ദി സൺഡേ ടൈംസിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രിയങ്കയുടെ തുറന്ന് പറച്ചിൽ.

  പ്രധാനമന്ത്രിയാകണം

പ്രധാനമന്ത്രിയാകണം

തനിയ്ക്ക് ഇന്ത്യൻ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് മത്സരിക്കണമെന്നാണ് നടി പ്രിയങ്ക ചോപ്രയുടെ ആഗ്രഹം. കൂടാതെ മറ്റൊരു ആഗ്രഹവും പ്രിയങ്ക വെളിപ്പെടുത്തിയിട്ടുണ്ട്. താൻ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നതിനോടൊപ്പം ഭർത്താവ് നിക്ക് ജോനാസിനെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിപ്പിക്കാൻ ആഗ്രഹമുണ്ടെന്നും പ്രിയങ്ക പറഞ്ഞു. എന്നാൽ നിക്കിനെ ഏത് രാജ്യത്തെ പ്രസിഡന്റായി കാണണമെന്ന് മാത്രം താരം വ്യക്തമാക്കിയിട്ടില്ല.

മാറ്റം ആഗ്രഹിക്കുന്നു

മാറ്റം ആഗ്രഹിക്കുന്നു

തനിയ്ക്ക് രാഷ്ട്രീയത്തിൽ അധികം താൽപര്യമില്ലെന്ന് പ്രിയങ്ക വ്യക്തമാക്കി. എന്നാൽ ഒരു മാറ്റത്തിന് വേണ്ടിയാണ് താൻ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് മത്സരിക്കാൻ ആഗ്രഹിക്കുന്നതെന്നും താരം പറഞ്ഞു. ഇതിനും മുൻപ് തന്നെ പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുളള ചർച്ചകൾ നടന്നിരുന്നു. സിനിമയ്ക്കുപരി പൊതുപ്രവർത്തനത്തിലും പ്രിയങ്ക സജീവമാണ്.

 പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് എന്ത് കൊണ്ട് നിക്ക്

പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് എന്ത് കൊണ്ട് നിക്ക്

പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് എന്ത് കൊണ്ട് നിക്കിനെ നിർദ്ദേശിക്കുന്നു എന്നുള്ള ചോദ്യത്തിന് പ്രിയങ്കയുടെ മറുപടി ഇങ്ങനെയായിരുന്നു. നിക്ക് ജോനാസ് ഫെമിനിസ്റ്റ് എന്ന പദം ഉപയോഗിക്കാൻ ഒരിക്കലും ഭയപ്പെടുന്നില്ല. ഇത് ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്നുമുണ്ട്- പ്രിയങ്ക പറഞ്ഞു. എന്നാൽ ഇതുവരെ നിക്ക് രാഷ്ട്രീയത്തിൽ ഇറങ്ങാനുളള താൽപര്യം പ്രകടിപ്പിച്ചിട്ടില്ലെന്നും പ്രിയങ്ക പറഞ്ഞു.

 മോദിയുമായി അടുത്ത ബന്ധം

മോദിയുമായി അടുത്ത ബന്ധം

മോദിയുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന നടിയാണ് പ്രിയങ്ക ചോപ്ര. മോദിയുടെ പല പദ്ധതികൾക്കും പിന്തുണയുമായി താരം എത്താറുണ്ട്. ഇവരുടെ കൂടിക്കാഴ്ചകളും വാർത്തയിൽ പലപ്പോഴും ഇടം പിടിക്കാറുണ്ട്. 2017 ൽ നരേന്ദ്രമോദിയും പ്രിയങ്കയും ബർലിനിൽ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രിയങ്ക-നിക് വിവാഹ സൽക്കാരത്തിനും മോദി പങ്കെടുത്തിരുന്നു. ദില്ലിയിൽ നടന്ന സൽക്കാര ചടങ്ങിലായിരുന്നു പ്രധാനമന്ത്രി പങ്കെടുത്തത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X