ഭർത്താവിന് മുന്നിൽ ഞാൻ കരഞ്ഞു; ഞങ്ങളും മനുഷ്യരാണെന്ന് മറക്കുന്നു; ദുരനുഭവം തുറന്ന് പറഞ്ഞ് പ്രിയങ്ക ചോപ്ര

2018 ലാണ് പ്രിയങ്ക ചോപ്ര നിക് ജോനാസിനെ വിവാഹം കഴിക്കുന്നത്. ഇരുവർക്കും വാടക ​ഗർഭധാരണത്തിലൂടെ ഒരു മകളും ജനിച്ചു.

ബോളിവുഡിൽ പകരം വെക്കാനില്ലാത്ത നായിക നടിയാണ് പ്രിയങ്ക ചോപ്ര. ഇന്ത്യൻ താരമെന്നതിനപ്പുറം ഇന്ന് ആ​ഗോള തലത്തിൽ അറിയപ്പെടുന്ന താരമായി വളരാൻ പ്രിയങ്ക ചോപ്രയ്ക്ക് സാധിച്ചു. ഇന്ത്യയിൽ ഇത്തരമൊരു കരിയർ ​ഗ്രാഫുണ്ടായ താരം ഇല്ലെന്ന് തന്നെ പറയാം.

ഷാരൂഖ് ഖാൻ, ഐശ്വര്യ റായ് തുടങ്ങിയവർക്ക് വിദേശത്തും ആരാധകർ ഉണ്ടെങ്കിലും അത് ഇവരുടെ ഹോളിവുഡിലെ സിനിമകൾ മൂലമല്ല. ബോളിവുഡിൽ വിജയകരമായ ഘട്ടത്തിൽ നിൽക്കവെ കരിയർ മറ്റൊരു സ്ഥലത്തേക്ക് പറിച്ച് നടാൻ പ്രിയങ്ക കാണിച്ച ധൈര്യത്തെ ആരാധകർ അഭിനന്ദിക്കുന്നു.

മ്യൂസിക്, സീരീസ്, സിനിമകൾ തുടങ്ങി പല പരീക്ഷണങ്ങൾ ഹോളിവുഡ് കരിയറിൽ പ്രിയങ്ക നടത്തി. ഒരു ആ​ഗോള താരമായുള്ള പ്രിയങ്കയുടെ വളർച്ചയിൽ പക്ഷെ ബോളിവു‍ഡിലെ നിരവധി സിനിമകൾ ഉപേക്ഷിക്കേണ്ടി വന്നു.

ബാജിരാവോ മസ്താനി, സ്കെെ ഈസ് പിങ്ക് തുടങ്ങിയ ചുരുക്കം സിനിമകളിലെ ഹോളിവുഡിലേക്കെത്തിയ ശേഷം പ്രിയങ്കയ്ക്ക് ചെയ്യാൻ കഴിഞ്ഞുള്ളൂ. പക്ഷെ ഹോളിവുഡിൽ അതിനകം ലക്ഷ്യം വെച്ച നേട്ടങ്ങൾ നേടിയെടുക്കാനും പ്രിയങ്കയ്ക്കായി.

ക്വാണ്ടിക്കോ എന്ന സീരീസാണ് പ്രിയങ്കയ്ക്ക് ഹോളിവുഡിൽ വഴിത്തിരവാകുന്നത്. അമേരിക്കൻ ടെലിവിഷൻ രം​ഗത്ത് ശ്രദ്ധ നേടാൻ പ്രിയങ്കയ്ക്ക് ഇതിലൂടെ സാധിച്ചു. നിരവധി പുരസ്കാരങ്ങളും ഈ സീരിസിലൂടെ ലഭിച്ചു.

Priyanka Chopra

പിന്നീട് ബേ വാച്ച്, മാട്രിക്സ് ദ റിസറക്ഷൻ തുടങ്ങിയ ഹോളിവുഡ് സിനിമകളിലും പ്രിയങ്ക ശ്രദ്ധ നേടി. സിതാഡെൽ ആണ് പ്രിയങ്കയുടെ പുതിയ ഹോളിവുഡ് സീരീസ്. ആമസോൺ പ്രെെമിലൂടെയാണ് സിതാഡെൽ പ്രേക്ഷകരിക്കെത്തുന്നത്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി കരിയറിനൊപ്പം വ്യക്തി ജീവിതവും ബാലൻസ് ചെയ്ത് കൊണ്ട് പോവുകയാണ് പ്രിയങ്ക ചോപ്ര. പോപ് ​ഗായകനായ നിക് ജോനാസുമായുള്ള വിവാഹ ശേഷം ഒരു മകളും പ്രിയങ്കയ്ക്ക് ലഭിച്ചു. വാടക ​ഗർഭ ധാരണത്തിലൂടെയാണ് നിക്കും പ്രിയങ്കയും കുഞ്ഞിനെ സ്വീകരിച്ചത്.

ഇപ്പോഴിതാ തനിക്ക് നേരിട്ട ഒരു ദുരനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് നിക് ജോനാസ്. ഒരാൾ തനിക്ക് ശരിയായ വണ്ണമല്ലെന്ന് പറഞ്ഞെന്നും ഇത് തന്നെ വേദനിപ്പിച്ചെന്നും പ്രിയങ്ക പറയുന്നു. ഇക്കാര്യം താൻ കുടുംബത്തോട് സംസാരിച്ചു, ഭർത്താവിന് മുന്നിലും എന്റെ ടീമിന് മുന്നിലും കരഞ്ഞെന്നും നടി വെളിപ്പെടുത്തി.

സോഷ്യൽ മീഡിയയിൽ പലരും ഒരു ആവശ്യവുമില്ലാതെ സെലിബ്രറ്റികളെ ട്രോളുകയാണെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു. ഒരു സെലിബ്രിറ്റി മോശം കമന്റുകളാൽ ട്രോൾ ചെയ്യപ്പെടുമ്പോൾ അതവരുടെ മാനസികാരോ​ഗ്യത്തെ ബാധിക്കുന്നുണ്ട്.

താരങ്ങളുടെ കുട്ടികളെ പോലും വെറുതെ വിടുന്നില്ല. താരങ്ങളും മനുഷ്യരാണെന്ന് പലപ്പോഴും ഇത്തരക്കാർ മറക്കുന്നെന്നും പ്രിയങ്ക ചോപ്ര ചൂണ്ടിക്കാട്ടി. ഇത്തരം അധിക്ഷേപങ്ങൾ ബാധിക്കുമ്പോൾ താനെന്താണ് ചെയ്യുന്നതെന്നും പ്രിയങ്ക വ്യക്തമാക്കി.

Priyanka Chopra

തനിക്ക് പ്രിയപ്പെട്ടവരോട് സംസാരിക്കുകയോ അവരുടെ അടുത്ത് പോവുകയും ചെയ്യും. കുടുംബത്തിന്റെ പിന്തുണ വളരെ വലുതാണെന്നും നടി അഭിപ്രായപ്പെട്ടു.

2018 ലാണ് പ്രിയങ്ക ചോപ്രയും നിക് ജോനാസും വിവാഹം കഴിക്കുന്നത്. ആഘോഷ പൂർവം നടന്ന വിവാഹം അന്നേറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. പ്രിയങ്കയേക്കാൾ പത്ത് വയസ് കുറവാണ് ഭർത്താവ് നിക് ജോനാസിന്. അടുത്തിടെയാണ് പ്രിയങ്ക നാൽ‌പതാം പിറന്നാൾ ആഷോഷിച്ചത്.

പ്രിയങ്കയുടെ സിതാഡെൽ എന്ന സീരീസിനായി കാത്തിരിക്കുകയാണ് ആരാധകർ. ആക്ഷൻ നിറഞ്ഞ സീരീസിന്റെ ട്രെയ്ലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.

More from Filmibeat

Read more about: priyanka chopra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X