ഒറ്റപ്പെട്ട് പോയെന്ന് തോന്നിയ നിമിഷം; പിതാവിന്റെ വിയോഗമുണ്ടാക്കിയ വേദനയെ കുറിച്ച് പ്രിയങ്ക ചോപ്ര

ലോകസുന്ദരിയായി തിളങ്ങിയ പ്രിയങ്ക ചോപ്ര ബോളിവുഡില്‍ നിന്നും ഹോളിവുഡിലെത്തിയിരുന്നു. ഇപ്പോള്‍ കൂടുതലും ഹോളിവുഡ് സിനിമകളിലാണ് പ്രിയങ്ക സജീവമായി നില്‍ക്കുന്നതും. അമേരിക്കന്‍ ഗായകന്‍ നിക്ക് ജോണ്‍സുമായിട്ടുള്ള വിവാഹത്തോടെ വിദേശത്ത് സ്ഥിരതാമസമാക്കിയ പ്രിയങ്ക തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട.

അടുത്തിടെ നിക്കിനെ ആദ്യമായി കണ്ട നിമിഷം തോന്നിയ വികാരമെന്താണെന്ന് പറഞ്ഞ നടിയുടെ വാക്കുകള്‍ വൈറലായിരുന്നു. ഇപ്പോഴിതാ പിതാവിന്റെ മരണ സമയത്ത് വിഷാദ രോഗം വന്നതിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് പ്രിയങ്ക. 'ദ രണ്‍വീര്‍ ഷോ' യിലൂടെയാണ് കണ്ണുകള്‍ നിറഞ്ഞ് ആ നിമിഷത്തെ കുറിച്ച് നടി ഓര്‍മ്മിച്ചത്.

priyanka-chopra

ജീവിതത്തിലെ പല തരത്തിലുള്ള പ്രതിസന്ധി ഘട്ടങ്ങളും ഞാന്‍ തരണം ചെയ്തു. അതിലൊന്ന് അച്ഛന്റെ മരണമാണ്. ആ സമയം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു. അപ്പോള്‍ എനിക്കെന്താണ് തോന്നിയതെന്നും ഞാന്‍ എങ്ങനെയാണ് എല്ലാം മറികടന്നതെന്നും സ്വയം ചോദിക്കുമായിരുന്നു. ആ വികാരങ്ങളെല്ലാം ഉള്‍കൊള്ളനാണ് ഞാന്‍ ശ്രമിച്ചത്. അങ്ങനെ ചെയ്തതോടെ എന്റെ ഉള്ളിലെ കുറ്റബോധം കുറയ്ക്കാന്‍ അതെന്നെ സഹായിച്ചു.

അവിശ്വസീയമായ മാറ്റമാണ്, വിസ്മയ മോഹൻലാലിൻ്റെ അപൂർവ്വ മേക്കോവർ, താരപുത്രിയുടെ പഴയ ചിത്രങ്ങൾ വീണ്ടും വൈറലാവുന്നു

സ്വയം സമാധാനം കണ്ടെത്തിയാല്‍ മാത്രം പോരെന്ന് കൂടി പ്രിയങ്ക ഓര്‍മ്മിക്കുകയാണ്. നമ്മളെ അറിയുന്ന മറ്റുള്ളവരില്‍ നിന്ന് കൂടി സഹായം വാങ്ങിക്കണം. എന്റെ പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെയാണ് ഞാന്‍ ആശ്രയിച്ചത്. ചുറ്റുമുള്ള ആളുകളില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നുമൊക്കെ എന്റെ സങ്കടങ്ങള്‍ക്കുള്ള പരിഹാരം ഞാന്‍ കണ്ടെത്തി.

എപ്പോഴും സമൂഹ മാധ്യമങ്ങളെ മുഖവിലയ്ക്ക് എടുക്കാനാവില്ല. സോഷ്യല്‍ മീഡിയ പലപ്പോഴും ആളുകളെ ഒരുമിച്ച് നിര്‍ത്തുമെങ്കിലും പലപ്പോഴും മാനസികമായി തളരുമ്പോള്‍ രക്ഷപ്പെടാന്‍ ഒരു തെറാപ്പിസ്റ്റിനെ തന്നെ സമീപിക്കണമെന്നനില്ല. സ്വന്തം അമ്മയോ സഹോദരങ്ങളോ സുഹൃത്തുക്കളോ ആരായാലും അവരുടെ സഹായം തേടാന്‍ മടിക്കരുതെന്ന് പ്രിയങ്ക ചോപ്ര പറയുന്നു.

Recommended Video

List of Highest Paid Bollywood Actress 2020

പ്രിയങ്കയുടെ വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X