നിന്നെ ഞാനന്ന് കണ്ടിരുന്നു, അന്ന് നിക്കിന് പ്രായം ഏഴു വയസ്! അമ്മായിയമ്മ പറഞ്ഞത് വിശ്വസിക്കാനാവാതെ പ്രിയങ്ക
ഇന്ത്യൻ സിനിമാ രംഗത്ത് ബോളിവുഡിൽ ഒരു കരിയർ വളർത്താനാണ് ഏറ്റവും ബുദ്ധിമുട്ടെന്ന് പൊതുവെ പറയാറുണ്ട്. ബോളിവുഡിൽ മുൻനിര നായികയായി ഉയർന്ന ശേഷം ഇവിടെ നിന്നും ഹോളിവുഡിലേക്ക് മാറാൻ ധൈര്യം കാണിച്ച നടിയാണ് പ്രിയങ്ക ചോപ്ര. ഒരു പുതുമുഖം നേരിടുന്ന പ്രതിസന്ധികളെല്ലാം വീണ്ടും നടിയുടെ കരിയറിൽ ആവർത്തിച്ചു. എന്നാൽ ഹോളിവുഡ് സ്വപ്നം ഉപേക്ഷിക്കാൻ പ്രിയങ്ക തയ്യാറായിരുന്നില്ല. ഇതിന് മറ്റ് ചില കാരണങ്ങളും ഉണ്ടായിരുന്നു.
തന്നെ ഒതുക്കാൻ ബോളിവുഡിൽ ശ്രമം നടന്നിരുന്നെന്ന് അടുത്തിടെയാണ് പ്രിയങ്ക തുറന്ന് പറഞ്ഞത്. ഗോസിപ്പ് കോളങ്ങളിൽ വന്ന റിപ്പോർട്ട് പ്രകാരം വിവാഹിതരായ സൂപ്പർ താരങ്ങളുമായുള്ള പ്രണയ ബന്ധമാണ് പ്രിയങ്കയ്ക്ക് വിനയായത്. നടൻ അക്ഷയ് കുമാറുമായി പ്രിയങ്ക അടുത്തതോടെ നടന്റെ ഭാര്യ ട്വിങ്കിൾ ഖന്ന പ്രിയങ്കയോടൊപ്പം അഭിനയിക്കുന്നതിൽ നിന്നും ഭർത്താവിനെ വിലക്കി.

ഷാരൂഖ് ഖാനുമായുണ്ടായിരുന്നെന്ന് പറയപ്പെടുന്ന പ്രണയമാണ് ഇതിലേറെ പ്രശ്നമായത്. ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാൻ ബി ടൗണിലെ നെടും തൂണായി അറിയപ്പെടുന്ന കരൺ ജോഹറിന്റെ അടുത്ത സുഹൃത്താണ്. ഇവർ സംഘടിതമായി പ്രിയങ്കയ്ക്കെതിരെ തിരിഞ്ഞത്ര. ഷാരൂഖും പ്രിയങ്കയും പിന്നീട് ഒരുമിച്ചഭിനയിച്ചിട്ടുമില്ല.
എന്നാൽ ഹോളിവുഡിലെത്തിയപ്പോഴേക്കും ഗോസിപ്പ് കോളങ്ങളിൽ വരാതിരിക്കാൻ പ്രിയങ്ക പരമാവധി ശ്രമിച്ചു. 2017 ലാണ് ഡേറ്റ് ചെയ്യുന്ന നിക് ജോനാസുമായി പ്രിയങ്ക ആദ്യമായി പൊതുവേദിയിലെത്തുന്നത്. അധികം വൈകിപ്പിക്കാതെ വിവാഹവും നടന്നു. പ്രിയങ്കയുടെ വിവാഹം അന്നേറെ ചർച്ചയായിരുന്നു. 26ാം വയസ്സിലാണ് നിക് ജോനാസ് വിവാഹം കഴിക്കുന്നത്. പ്രിയങ്കയ്ക്കന്ന് പ്രായം 36 ഉം. പത്ത് വയസ്സ് പ്രായ വ്യത്യാസം ഇന്ത്യക്കാരെ തെല്ലൊന്ന് അമ്പരപ്പിച്ചു.

എന്നാൽ പ്രായം പ്രണയത്തിന് തടസ്സമല്ലെന്ന് ഇവർ തെളിയിച്ചു. 2018 ൽ വിവാഹിതരായ ഇവർ ഇപ്പോഴും സന്തോഷകരമായി ജീവിക്കുന്നു. ഇപ്പോഴിതാ പ്രിയങ്ക ചോപ്ര കഴിഞ്ഞ ദിവസം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. 18ാം വയസ്സിൽ താൻ മിസ് വേൾഡ് കിരീടം ചൂടുന്നത് 7 വയസ്സുകാരനായ നിക് ജോനാസ് കണ്ടിരുന്നെന്നാണ് പ്രിയങ്ക പറഞ്ഞത്.
നിക്കിന്റെ അമ്മയും തന്റെ അമ്മായിയമ്മയുമായ ഡെന്നിസ് മില്ലർ ജോനാസാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും പ്രിയങ്ക വ്യക്തമാക്കി. എനിക്ക് 18 വയസ് പൂർത്തിയായപ്പോൾ തന്നെ ഞാൻ മിസ് വേൾഡ് കിരീടം ചൂടി. അന്ന് ലോകത്തെക്കുറിച്ച് അധികം അറിയില്ല. നീ മിസ് വേൾഡ് മത്സരത്തിൽ വിജയിക്കുന്നത് ഞാൻ കണ്ടിരുന്നെന്ന് എന്റെ അമ്മായിയമ്മ പറഞ്ഞു. മത്സരം നടന്നത് 2000 ത്തിലാണ്. ഞാൻ ലണ്ടനിലും അവർ ടെക്സാസിലും.
അതിനൊരു സാധ്യതയുമില്ലെന്ന മട്ടിലായിരുന്നു താനെന്നും പ്രിയങ്ക ഓർത്തു. എന്നാൽ അമ്മായിയമ്മ ആ കഥ തനിക്ക് വിശദീകരിച്ച് തന്നെന്നും പ്രിയങ്ക പറയുന്നു. എനിക്ക് നന്നായി ഓർമ്മയുണ്ട്. അത് നവംബർ മാസമായിരുന്നു ഏഴ് വയസ്സുകാരനായ നിക് അവന്റെ സഹോദരന്റെ ബ്രോഡ് വേ ഷോ കാണുന്നുണ്ടായിരുന്നു. 8 മണിക്കോ 9 മണിക്കോ ആയിരുന്നു അത്.
എന്റെ ഭർതൃപിതാവ് സൗന്ദര്യ മത്സരങ്ങൾ കാണാൻ ഇഷ്ടപ്പെട്ടിരുന്ന ആളാണ്. അദ്ദേഹം അത് കണ്ടിരിക്കവെ നിക് വന്നിരിക്കുകയും നീ വിജയിക്കുന്നത് കാണുകയും ചെയ്തെന്നാണത്രെ പ്രിയങ്കയോട് അമ്മായിയമ്മ പറഞ്ഞത്. ഇന്ന് പ്രിയങ്കയുടെ പ്രായം 40 ആണ്. നിക് ജോനാസിന് 30 ഉം. കഴിഞ്ഞ വർഷമാണ് പ്രിയങ്ക ചോപ്രയും നിക് ജോനാസും വാടക ഗർഭധാരണത്തിലൂടെ കുഞ്ഞിനെ സ്വീകരിച്ചത്. മേരി മാലതി ചോപ്ര എന്നാണ് കുഞ്ഞിന് നൽകിയിരിക്കുന്ന പേര്.


Click it and Unblock the Notifications