കുടുംബത്തില്‍ ആദ്യമായി ഓസ്‌കര്‍ നേടുന്ന ആള്‍ പ്രിയങ്കയായിരിക്കും, നിക്കിന്‌റെ വാക്കുകള്‍ പങ്കുവെച്ച് നടി
ബോളിവുഡ് സിനിമാ പ്രേമികളുടെ ഇഷ്ടതാരജോഡികളാണ് പ്രിയങ്കാ ചോപ്രയും ഭര്‍ത്താവ് നിക്ക് ജോഹ്നാസും. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇവരുടെ വിവാഹം. സിനിമാലോകവും ആരാധകരും ഒന്നടങ്കം ആഘോഷിച്ച താരവിവാഹമായിരുന്നു ഇവരുടേത്. പ്രിയങ്കയുടെയും നിക്കിന്റെയും വിവാഹ ചിത്രങ്ങളെല്ലാം മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. താരങ്ങളുടെതായി വരാറുളള പോസ്റ്റുകളെല്ലാം നിമിഷനേരംകൊണ്ടാണ് സമൂഹ മാധ്യമങ്ങളില്‍ ആരാധകര്‍ ഏറ്റെടുക്കാറുളളത്.

വിവാഹ ശേഷം അമേരിക്കയില്‍ സ്ഥിര താമസമാക്കിയിരുന്നു പ്രിയങ്ക. പോപ്പ് ഗായകനായി ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് നിക്ക് ജോഹ്നാസ്. നിക്കിനൊപ്പം ഗായകന്റെ സഹോദരങ്ങളും പ്രശസ്തരാണ്. അതേസമയം പ്രിയങ്കാ ചോപ്രയുടെതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രമായിരുന്നു വൈറ്റ് ടൈഗര്‍. നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്ത സിനിമ മികച്ച പ്രതികരണം നേടികൊണ്ടാണ് മുന്നേറുന്നത്. സിനിമ കണ്ട് പ്രിയങ്കാ ചോപ്രയുടെ പ്രകടനത്തെ പ്രശംസിച്ച് നിരവധി പേരാണ് എത്തിയത്. അതേസമയം പ്രിയങ്കയുടെ പ്രകടനത്തെ പ്രശംസിച്ച് ഭര്‍ത്താവ് നിക്ക് ജോഹ്നാസും എത്തിയിരുന്നു.
ഭര്‍ത്താവിന്‌റെ അഭിനന്ദന വാക്കുകള്‍ പ്രിയങ്ക തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്. ജോഹ്നാസ് കുടുംബത്തില്‍ ആദ്യമായി ഓസ്‌കര്‍ കൊണ്ടുവരുന്നത് പ്രിയങ്ക ആയിരിക്കുമെന്നാണ് നിക്ക് സിനിമ കണ്ട ശേഷം അഭിപ്രായപ്പെട്ടത്. സിനിമ പുറത്തിറങ്ങുന്നതിന് മുന്‍പ് ചിത്രത്തിന്റെ ട്രെയിലര്‍ പങ്കുവെച്ച് ഇത് മികച്ച സിനിമയാണെന്ന് നിക്ക് ജോഹ്നാസ് പോസ്റ്റ് ചെയ്തിരുന്നു. പ്രിയങ്കാ ചോപ്രയ്‌ക്കൊപ്പം രാജ്കുമാര്‍ റാവു, ആദര്‍ശ് ഗൗരവ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. അഭിനയത്തിനൊപ്പം സിനിമയുടെ നിര്‍മ്മാതാക്കളില്‍ ഒരാള്‍ കൂടിയാണ് പ്രിയങ്ക. അരവിന്ദ് അഡിഗയുടെ ദ വൈറ്റ് ടൈഗര്‍ എന്ന പുസ്തകം ആസ്പദമാക്കിയാണ് സിനിമ എടുത്തിരിക്കുന്നത്.
ഗ്ലാമറസായി തമിഴ് താരം, നടി ശരണ്യയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം


Click it and Unblock the Notifications