ഞാൻ ഇൻസെക്യൂർ ആവാറുണ്ട്; പ്രായത്തേക്കാൾ വിവേകമുള്ള ഭർത്താവ് അപ്പോൾ ചെയ്യുന്നത്; പ്രിയങ്ക

ബോളിവുഡിൽ നിന്നും ഹോളിവുഡിലെത്തി വിജയം കൈവരിച്ച നടിയാണ് പ്രിയങ്ക ചോപ്ര. പ്രിയങ്ക ചോപ്ര തന്റെ കരിയർ വളർത്തിയെടുത്ത രീതി സിനിമാ ലോകത്തെ തന്നെ അമ്പരപ്പിക്കുന്നതാണ്. സ്ഥിരം കണ്ട് വരുന്ന നായികാ വേഷം ചെയ്ത് ഒടുവിൽ കരിയറിൽ താഴ്ച സംഭവിക്കുന്നതാണ് ബോളിവുഡിലും മറ്റ് ഭാഷകളിലും നടിമാരുടെ കരിയർ ​ഗ്രാഫിൽ കണ്ട് വരുന്ന രീതി.

പ്രിയങ്കയും ഏകദേശം ഇത്തരമാെരു ഘട്ടത്തിലൂടെ കടന്ന് പോയിരുന്നു. സൂപ്പർ ഹിറ്റ് സിനിമകളിലെ നായിക ആയ പ്രിയങ്കയ്ക്ക് പിന്നീട് അവസരങ്ങൾ കുറഞ്ഞിരുന്നു.

ഷാരൂഖ് ഖാനുമായി ചേർന്നുള്ള ​പ്രണയ ​ഗോസിപ്പുകളും മറ്റും ഇതിലൊരു ഘടകം ആയിട്ടുണ്ട്. ബി ടൗണിലെ പ്രമുഖ നിർമാതാക്കൾ ഉൾപ്പെടെ പ്രിയങ്കയോട് മുഖം തിരിക്കുന്ന സാഹചര്യം ഉണ്ടായി. ഇതിന് ശേഷമാണ് പ്രിയങ്ക ഹോളിവുഡിൽ തന്റെ ഭാ​ഗ്യം പരീക്ഷിച്ചത്.

Priyanka Chopra

മ്യൂസിക് ആൽബങ്ങളിലൂടെ തുടങ്ങിയ പ്രിയങ്ക പിന്നീട് ഹോളിവുഡ് സിനിമകളിൽ അവസരം തേടി. ഇന്ത്യയിലെ അറിയപ്പെടുന്ന നടി ആയിരുന്നെങ്കിലും ഹോളിവുഡിൽ തനിക്ക് അവസരങ്ങൾ ചോദിക്കേണ്ടി വന്നിട്ടുണ്ടെന്ന് പ്രിയങ്ക തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു.

അമേരിക്കൻ ടെലിവിഷൻ സീരീസ് ആയ ക്വാണ്ടികോയിൽ പ്രധാന വേഷം ചെയ്തതോടെ ആണ് ഹോളിവുഡിൽ പ്രിയങ്കയുടെ ഭാ​ഗ്യം തെളിഞ്ഞത്. ഈ സീരിസിലൂടെ രണ്ട് തവണ പീപ്പിൾസ് ചോയ്സ് അവാർഡ് പ്രിയങ്കയ്ക്ക് ലഭിച്ചു. ഹോളിവുഡിൽ പേരെടുത്ത ചുരുക്കം ഏഷ്യൻ താരങ്ങളിലൊരാളായി പ്രിയങ്ക ഉയർന്നു വന്നു. ഫാഷൻ ഷോകളിലും മറ്റ് അന്താരാഷ്ട്ര വേദികളിലും പ്രിയങ്ക തിളങ്ങി. ഒരുപിടി ഹോളിവുഡ് സിനിമകളിലും നടി അഭിനയിച്ചു.

Priyanka Chopra Family

പ്രിയങ്കയ്ക്ക് ജീവിത പങ്കാളിയെ കിട്ടുന്നതും അമേരിക്കയിൽ നിന്നാണ്. പോപ് ​ഗായകനായ നിക് ജോനാസിനെ ആണ് പ്രിയങ്ക വിവാഹം കഴിച്ചത്. 2018 ലായിരുന്നു വിവാഹം. ഇപ്പോഴിതാ ഭർത്താവിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് പ്രിയങ്ക ചോപ്ര.

പ്രായത്തേക്കാൾ വിവേകശാലിയായ പുരുഷനാണ് നിക് ജോനാസ് എന്ന് പ്രിയങ്ക പറയുന്നു. എന്റെ മൂല്യത്തെ പറ്റി ഞാൻ മറക്കുകയോ ഞാൻ ഇൻസെക്യൂർ ആവുകയോ ചെയ്യുമ്പോൾ അവൻ എന്റെ മൂല്യമെന്തെന്ന് ഓർമ്മിപ്പിക്കുന്നു. അവൻ ആളുകളിൽ നല്ലത് കാണുന്നു, പ്രിയങ്ക ചോപ്ര പറഞ്ഞതിങ്ങനെ. പരിചയപ്പെടുന്ന സമയത്ത് ഞങ്ങളുടെ കരിയറിനെ സംബന്ധിച്ച് പരസ്പരം വലുതായി അറിയില്ലായിരുന്നു. ചെറുപ്പത്തിൽ ചെയ്തതെന്തൊക്കെയെന്ന് ഞങ്ങൾ പരസ്പരം കാണിച്ചെന്നും പ്രിയങ്ക പറഞ്ഞു.

2018 ലായിരുന്നു പ്രിയങ്ക ചോപ്രയുടെയും നിക് ജോനാസിന്റെയും വിവാഹം. ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസം അന്ന് ചർച്ചയായിരുന്നു. തന്റെ 26ാം വയസ്സിലാണ് നിക് ജോനാസ് വിവാ​ഹം കഴിക്കുന്നത്. പ്രിയങ്കയ്ക്ക് അന്ന് 36 വയസ്സായിരുന്നു പ്രായം. പത്ത് വയസ്സിന്റെ പ്രായ വ്യത്യാസം കാണിച്ച് സോഷ്യൽ മീഡിയയിൽ അന്ന് വലിയ ചർച്ച നടന്നു.

എന്നാൽ പ്രായം തങ്ങളുടെ പ്രണയത്തിന് തടസ്സം അല്ലെന്ന് നിക് ജോനാസും പ്രിയങ്കയും തെളിയിച്ചു. കഴിഞ്ഞ വർഷം ജനുവരിയിൽ ആണ് പ്രിയങ്കയം നികും വാടക ​ഗർഭധാരണത്തിലൂടെ ഇരട്ടക്കുട്ടികളെ സ്വീകരിച്ചത്. മാലതി മേരി ചോപ്ര എന്നാണ് പ്രിയങ്കയുടെ മകളുടെ പേര്.

മകളുടെ ഫോട്ടോ ഇതുവരെ താര ദമ്പതികൾ പുറത്ത് വിട്ടിട്ടില്ല. മകളുടെ സ്വകാര്യത കണക്കിലെടുത്ത് മാധ്യമങ്ങളിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും പൂർണമായി അകറ്റി നിർത്തുകയാണ് മകളെ.

Read more about: priyanka chopra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X