For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  559 കോടിയുടെ ആസ്തി; അമേരിക്കയിൽ 114 കോടിയുടെ ബം​ഗ്ലാവ്; പ്രിയങ്ക ചോപ്രയുടെ അമ്പരപ്പിക്കുന്ന സമ്പാദ്യങ്ങൾ

  |

  ബോളിവുഡിൽ നിന്നും ഹോളിവുഡിലെത്തി വിജയം കൈവരിച്ച അപൂർവ ഇന്ത്യൻ സിനിമാ താരങ്ങളിലൊരാളാണ് പ്രിയങ്ക ചോപ്ര. ഇന്ന് 40ാം പിറന്നാൾ ആഘോഷിക്കുന്ന നടി ഇതിനകം കരിയറിൽ കൈവരിച്ച നേട്ടങ്ങൾ നിരവധിയാണ്. 2000 ത്തിൽ മിസ് വേൾഡ് പട്ടം ചൂടി സിനിമാ മേഖലയിലേക്ക് കടന്നു വന്ന പ്രിയങ്ക ബി​ഗ് സ്ക്രീനിൽ പെട്ടന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടു.

  'തമിഴൻ' എന്ന തമിഴ് ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. പിന്നീട് ദ ഹീറോ- ലൗ സ്റ്റോറി ഓഫ് എ സ്പെെ എന്ന ബോളിവുഡ് ചിത്രത്തിലും അഭിനയിച്ചു. ഹിന്ദിയിൽ വാണിജ്യ സിനിമകളിലെ നായികയായി തിളങ്ങുന്നതിനിടെ 2008 ൽ ഫാഷൻ എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രിയങ്കയ്ക്ക് മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചു.

  ശേഷം കൂടതലായി അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ ചെയ്ത പ്രിയങ്ക ഫാഷൻ, മേരി കോം, ബാജിരാവോ മസ്താനി, ദിൽ ദഡക്നേ ദോ, ബർഫി തുടങ്ങി ഒരുപടി മികച്ച സിനിമകളിൽ അഭിനയിച്ചു. ഇതിനിടെ അമേരിക്കൻ ടെലിവിഷൻ സീരീസായ ക്വാണ്ടികോയിൽ അഭിനയച്ചതോടെ പ്രിയങ്കയുടെ കരിയർ ​ഗ്രാഫ് മാറി മറിഞ്ഞു.

  അമേരിക്കൻ ടെലിവിഷനിലെ ജനപ്രിയ താരമായി പ്രിയങ്ക മാറി. അമേരിക്കൻ ടെലിവിഷനിലെ പീപ്പിൾസ് ചോയ്സ് അവാർഡ് രണ്ട് തവണ പ്രിയങ്ക കരസ്ഥമാക്കി. പിന്നീട് വിദേശത്തെ റാപ് വാക്കുകളിലും ടോക് ഷോകളിലും അവാർഡ് നിശകളിലും റെഡ് കാർപറ്റിലുമെല്ലാം പ്രിയങ്ക തിളങ്ങി. ഒരു ഇന്ത്യൻ നടിയെന്നതിനപ്പുറത്തേക്ക് ലോകമറിയപ്പെടുന്ന സെലിബ്രറ്റിയായി പ്രിയങ്ക ചോപ്ര മാറി

  കുന്വളങ്ങിയില്‍ ഷമ്മി ആകേണ്ടിയിരുന്നത് ധനുഷ്, മലയന്‍കുഞ്ഞിന്റെ ബജറ്റ് ട്രാന്‍സിനേക്കാള്‍: ഫഹദ്

  കരിയറിൽ വന്ന മാറ്റം പോലെ തന്നെ പ്രിയങ്കയുടെ സാമ്പത്തിക വളർച്ചയും അത്ഭുതാവഹമാണ്. 559 കോടിയോളമാണ് പ്രിയങ്ക ചോപ്രയുടെ ഇന്നത്തെ ആസ്തി. ഒരു സിനിമയ്ക്ക് 14 കോടിയോളമാണ് പ്രിയങ്ക വാങ്ങുന്ന പ്രതിഫലം. ഷോയ്ക്കാണെങ്കിൽ ഒരു എപ്പിസോഡിന് രണ്ട് കോടി രൂപയും. അഞ്ച് കോടിയാണ് നടി പരസ്യങ്ങൾക്കുള്ള പ്രതിഫലമായി വാങ്ങുന്നതെന്നാണ് വിവരം.

  'മുപ്പത്തിയഞ്ചാം ദിവസം ബി​ഗ് ബോസിൽ നിന്ന് പുറത്തിറങ്ങണമെന്നത് വിധി'; ഇല്ലെങ്കിൽ ആ അവസരം നഷ്ടപ്പെട്ടേനെ; നവീൻ

  ഇൻസ്റ്റ​ഗ്രാമിൽ 79.2 മില്യൺ ഫോളോവേഴ്സുള്ള പ്രിയങ്കയ്ക്ക് ഒരു ഇൻസ്റ്റ​ഗ്രാം പോസ്റ്റിന് ലഭിക്കുന്ന തുക മൂന്ന് കോടിയാണെന്നാണ് വിവരം. വമ്പൻ ബ്രാൻഡുകളിൽ നിക്ഷേപവും നടത്തുന്ന പ്രിയങ്കയ്ക്ക് അമേരിക്കയിൽ സോന ഹോംവെയർ, സോന റെസ്റ്റോറന്റ്, അനോമിലി തുടങ്ങിയ കമ്പനികളിൽ പങ്കാളിത്തവുമുണ്ട്.

  ഇന്ത്യൻ രൂപയിൽ ഏകദേശം 144 കോടി വി വരുന്ന ബം​ഗ്ലാവാണ് ലോസ് ആഞ്ചലസിൽ ഭർത്താവ് നിക്ക് ജോനാസും പ്രിയങ്കയും വാങ്ങിയത്. ഇതിന് പുറമെ ന്യൂയോർക്കിൽ മറ്റൊരു അപ്പാർട്മെന്റും പ്രിയങ്കയ്ക്കുണ്ട്. ഇന്ത്യയിൽ മുംബൈയിലും ​ഗോവയിലുമായി രണ്ട് വസതികൾ പ്രിയങ്ക ചോപ്രയ്ക്കുണ്ട്.

  എന്റെ എക്‌സ് എല്ലാവരുടേയും എക്‌സ്! സാറയ്ക്ക് മുമ്പേ മുന്‍കാമുകന്മാരെ കീറി ഒട്ടിച്ച താരസുന്ദരിമാര്‍

  Recommended Video

  Priyanka chopra's natural hair mask

  ആഡംബര വാ​ഹനങ്ങളോട് കമ്പമുള്ള പ്രിയങ്കയ്ക്ക് കാറുകളുടെ ഒരു വൻ ശേഖരം തന്നെയുണ്ട്. ബിഎംഡബ്ല്യു 5 സീരീസ്, ഓഡി ക്യു7, മെർസിഡസ് ബെൻസ് എസ് ക്ലാസ്, ഇ ക്ലാസ്, മെർസിഡസ് S650 തുടങ്ങിയ ആഡംബര കാറുകൾ പ്രിയങ്കയുടെ ​ഗാരേജിൽ ഉണ്ടെന്നാണ് ഫിനാൻഷ്യൽ എക്സ്പ്രസിൽ വന്ന റിപ്പോർട്ട്.

  റോൾസ് റോയ്സ് കാർ ആദ്യമായ സ്വന്തമാക്കിയ ഇന്ത്യൻ നടിയെന്ന ഖ്യാതിയും പ്രിയങ്ക ചോപ്രയ്ക്കാണ്. പ്രിയങ്കയ്ക്ക് നിക് അണിയിച്ച മോതിരത്തിന് മാത്രം 2.1 കോടി രൂപയാണ് വില. പർപിൾ പെബിൾ പിക്ചേഴ്സ് എന്ന പേരിൽ സ്വന്തമായി ഒരു സിനിമാ പ്രൊഡക്ഷൻ കമ്പനിയും പ്രിയങ്കയ്ക്കുണ്ട്. പ്രിയങ്കയും അമ്മ മധു ചോപ്രയും ചേർന്നാണ് ഇത് നടത്തുന്നത്.

  Read more about: priyanka chopra
  English summary
  Priyanka Chopra: Rs 2 Crores Engagement Ring, Rs 144 crores Lavish Home And Other Expensive Things Owned By priyanka chopra
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X