ചിരിച്ചുകൊണ്ട് തുടങ്ങിയ പ്രിയങ്ക വൈന്‍ ഗ്ലാസ് കൊണ്ട് തലയ്ക്കടിച്ചു! വൈറലായി പുതിയ ചിത്രം

By Prashant V R

ബോളിവുഡ് സിനിമാ പ്രേമികളുടെ ഇഷ്ടതാരങ്ങളില്‍ ഒരാളാണ് നടി പ്രിയങ്കാ ചോപ്ര. ബോളിവുഡിന് പുറമെ ഹോളിവുഡിലും തിളങ്ങിയ പ്രിയങ്കയ്ക്ക് ആരാധകരും ഏറെയാണ്. നിക്ക് ജോഹ്നാസുമായുളള വിവാഹ ശേഷവും നടി സിനിമയില്‍ അഭിനയിച്ചിരുന്നു. സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് പ്രിയങ്കാ ചോപ്ര. അതേസമയം നടിയുടെതായി വന്ന പുതിയ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. 2020ലെ സ്‌പെഷ്യല്‍ കലണ്ടറുമായാണ് പ്രിയങ്ക എത്തിയിരിക്കുന്നത്. കലണ്ടറില്‍ ഓരോ മാസത്തിലെയും തന്റെ ഭാവങ്ങള്‍ കോര്‍ത്തിണക്കിയുളള മീം ആണ് നടി പങ്കുവെച്ചിരിക്കുന്നത്.

priyanka chopra

2020ലെ ഓരോ മാസം പിന്നിടുമ്പോഴും സ്ഥിതി മോശമാകുന്നത് സ്വന്തം ചിത്രങ്ങളിലൂടെ കാണിച്ചുതരികയാണ് പ്രിയങ്ക. വെതര്‍സ്പൂണും കലിങ്ങുമാണ് ഈ ട്രെന്‍ഡിന് തുടക്കമിട്ടത്. ജനുവരിയില്‍ സന്തുഷ്ടയായിരുന്ന നടി പിന്നീടുളള ഓരോ മാസവും ദുഖിതയായാണ് ചിത്രത്തിലുളളത്. വര്‍ഷത്തിന്റെ അവസാനത്തോട് അടുക്കുമ്പോള്‍ വൈന്‍ ഗ്ലാസ് ഉപയോഗിച്ച് സ്വയം തലക്ക് അടിക്കുകയാണ് താരം.

പ്രിയങ്കാ ചോപ്രയ്ക്ക് പിന്നാലെ ഹോളിവുഡ് താരങ്ങളും ഇത്തരത്തിലുളള 2020ലെ മീമുകള്‍ തയ്യാറാക്കി സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. അതേസമയം സിനിമാ പ്രേമികളുടെ ഇഷ്ട താര ജോഡികളാണ് പ്രിയങ്കാ ചോപ്രയും നിക്ക് ജോഹ്നാസും. വിവാഹ ശേഷമുളള ഇവരുടെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ ആകാംക്ഷകളോടെ കാത്തിരിക്കാറുണ്ട്. ലോക് ഡൗണ്‍ കാലത്തും സമൂഹ മാധ്യമങ്ങളില്‍ സജീവമായിരുന്നു പ്രിയങ്കാ ചോപ്ര. വിവാഹത്തിന് ശേഷവും പ്രിയങ്കാ ചോപ്ര ബോളിവുഡില്‍ അഭിനയിച്ചിരുന്നു.

ഫര്‍ഹാന്‍ അക്തറിന്റെ നായികയായി ദ സ്‌കൈ ഈസ് പിങ്ക് എന്ന ചിത്രത്തിലായിരുന്നു നടി അഭിനയിച്ചിരുന്നത്. നിക്ക് ജോഹ്നാസുമായുളള വിവാഹ ശേഷം ലോസാഞ്ചലസിലാണ് പ്രിയങ്ക സ്ഥിര താമസമാക്കിയിരുന്നത്.. വിവാഹ ശേഷമുളള ഇരുവരുടെയും ചിത്രങ്ങള്‍ക്കും വീഡിയോസിനുമെല്ലാം മികച്ച സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്.

മുന്‍പ് ഏറെ നാള്‍ പ്രണയിച്ച ശേഷമായിരുന്നു പ്രിയങ്കയും നിക്കും തമ്മിലുളള വിവാഹം നടന്നത്. വിവാഹ ശേഷം പരസ്പരം പിന്തുണച്ചുകൊണ്ടാണ് ഇരുവരും മുന്നോട്ടുപോവുന്നത്. അടുത്തിടെ പ്രിയങ്കയുടെ പിറന്നാള്‍ ദിനം നിക്കും കുടുംബവും കൂട്ടുകാരും ചേര്‍ന്ന് ആഘോഷമാക്കി മാറ്റിയിരുന്നു. ഭാര്യയുടെ പിറന്നാളിന് ഗംഭീര പാര്‍ട്ടിയാണ് നിക്ക് ഒരുക്കിയത്. വിവാഹത്തിന് പിന്നാലെ മുംബൈയിലേക്കും ഇടയ്ക്കിടെ വന്നിരുന്നു താരദമ്പതികള്‍.

Read more about: priyanka chopra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X