പിറന്നാളിന് പ്രിയങ്ക ചോപ്ര മുറിച്ചത് മൂന്നര ലക്ഷത്തിന്റെ കേക്ക്,കാഴ്ചയില്‍ മാത്രമല്ല,വിലയിലും ഭീമന്‍
നടി പ്രിയങ്ക ചോപ്രയുടെ 37ാം ജന്മദിനാഘോഷം അടുത്തിടെയായിരുന്നു ആഘോഷപൂര്‍വ്വം നടന്നത്. പിറന്നാള്‍ ആഘോഷങ്ങളുടെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തിരുന്നു. ജന്മദിനത്തില്‍ പ്രിയങ്കയുടെ ഭര്‍ത്താവ് നിക്ക് ജോഹ്നാസ് നടിയ്ക്കായി വലിയ സര്‍പ്രൈസുകളായിരുന്നു നല്‍കിയത്.
ഭാര്യയുടെ പിറന്നാളിന് ഗംഭീര പാര്‍ട്ടിയാണ് നിക്ക് ഒരുക്കിയത്. ഫ്‌ളോറിഡ മിയാമിയിലെ ആഡംബര റസ്‌റ്റോറന്റില്‍ വെച്ചായിരുന്നു പിറന്നാള്‍ ആഘോഷം നടന്നത്. പിറന്നാളിന് പ്രിയങ്ക ചോപ്ര മുറിച്ച കേക്കിന്റെ ചിത്രം വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ കേക്കിന്റെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

മൂന്നര ലക്ഷം രൂപയാണ് ഈ കേക്കിനായി നിക്ക് ജോഹ്നാസ് ചെലവഴിച്ചതെന്നാണ് അറിയുന്നത്. റെഡ്,ഡോള്‍ഡന്‍ നിറത്തിലുളള ഭീമന്‍ കേക്കുകളായിരുന്നു പിറന്നാളിന് വേണ്ടി ഒരുക്കിയത്. ചോക്ലേറ്റ്,വാനില എന്നിവ ഉപയോഗിച്ച് ഉണ്ടാക്കിയ കേക്ക് നിര്‍മ്മിക്കാന്‍ 24 കാരറ്റിന്റെ ഭക്ഷ്യയോഗ്യമായ സ്വര്‍ണവും ഉപയോഗിച്ചിരുന്നു.
500 യുഎസ് ഡോളറാണ് (മൂന്നര ലക്ഷം ഇന്ത്യന്‍ രൂപ)കേക്കിന്റെ വില. പ്രിയങ്ക ധരിച്ച റെഡ് ഗൗണിനോട് മാച്ച് ചെയ്യുന്ന രീതിയിലാണ് കേക്ക് ഒരുക്കിയിരുന്നത്. നിക്കിന്റെ ആവശ്യപ്രകാരം 24 മണിക്കൂര്‍ എടുത്താണ് കേക്ക് ബേക്ക് ചെയ്ത് അലങ്കരിച്ചെടുത്തത്.



Click it and Unblock the Notifications