ഞാന്‍ എന്നെന്നും നിന്നോടൊപ്പമുണ്ട് നിക്ക്! ഫോട്ടോഷോപ്പിലൂടെ നിക്കിനെ ആലിംഗനം ചെയ്ത് പ്രിയങ്ക ചോപ്ര
നിക്ക് ജോഹ്നാസുമായുളള വിവാഹ ശേഷം അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ താരമാണ് പ്രിയങ്കാ ചോപ്ര. നടിയുടെ പുതിയ വിശേഷങ്ങള്‍ അറിയാനെല്ലാം വലിയ താല്‍പര്യമാണ് ആരാധകര്‍ കാണിക്കാറുളളത്. വിവാഹ ശേഷവും സോഷ്യല്‍ മീഡിയയില്‍ സജീവമായി രംഗത്തെത്താറുണ്ട് താരങ്ങള്‍. വിവാഹ ശേഷമുളള ഇരുവരുടെയും ചിത്രങ്ങള്‍ക്കും വീഡിയോസിനുമെല്ലാം മികച്ച സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്.

കഴിഞ്ഞ ദിവസം നിക്ക് ജോഹ്നാസിന്റെതായി പുറത്തിറങ്ങിയ പുതിയൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. മികച്ച പോപ് സോങ്ങിനുളള എംടിവി വീഡിയോ മ്യൂസിക്ക് പുരസ്‌കാരം ഇത്തവണ ജോഹ്നാസ് സഹോദരന്മാര്‍ക്കാണ് ലഭിച്ചിരുന്നത്. പുരസ്‌കാര പ്രഖ്യാപന വേദിയില്‍ നിക്ക് ജോഹ്നാസിനൊപ്പം ജോ ജോനാസ്,കെവിന്‍ ജോഹ്നാസ്, എന്നിവരും അവരുടെ ഭാര്യമാരും ഉണ്ടായിരുന്നു.

എന്നാല്‍ പ്രിയങ്കാ ചോപ്രയുടെ അസാന്നിദ്ധ്യം കൊണ്ടാണ് പുതിയ ഫോട്ടോ വൈറലായത്. പുരസ്‌കാരം പ്രഖ്യാപനത്തിന് ശേഷം ജോയുടെ ഭാര്യ സോഫി ടര്‍ണറും കെവിന്റെ ഭാര്യ ഡാനിയേല്‍ ജൊനാസും ഭര്‍ത്താക്കന്മാര്‍ക്ക് സ്‌നേഹ ചുംബനങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ പ്രിയങ്ക കൂടെ ഇല്ലാത്തതുകൊണ്ട് നിക്ക് അവര്‍ക്കിടയില്‍ ഒറ്റപ്പെടുകയാണ് ഉണ്ടായത്.

കാണികളെ നോക്കി പുഞ്ചിരി തൂകി നിന്ന നിക്കിന്റെ ചിത്രങ്ങള്‍ രസകരങ്ങളായ തലക്കെട്ടുകളോടെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നത്. തുടര്‍ന്നാണ് ആ ചിത്രത്തില്‍ തന്നെകൂടി ഉള്‍പ്പെടുത്തികൊണ്ട് പ്രിയങ്കാ ചോപ്ര പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റിട്ടത്. നിക്ക് പ്രിയങ്കയെ ആലിംഗനം ചെയ്ത നില്‍ക്കുന്നതായുളള ഫോട്ടോഷോപ്പ് വേര്‍ഷനായിരുന്നു നടി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നത്.

ഞാന്‍ എന്നെന്നും നിന്നോടൊപ്പമുണ്ട് നിക്ക്. നിക്ക് സഹോദരങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍. നിങ്ങളെക്കുറിച്ച് ഞാന്‍ അഭിമാനിക്കുന്നു എന്നായിരുന്നു ഫോട്ടോയ്ക്ക് താഴെ അടിക്കുറിപ്പായി പ്രിയങ്കാ ചോപ്ര കുറിച്ചത്. തുടര്‍ന്ന് പ്രിയങ്ക പോസ്റ്റ് ചെയ്ത ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു. നിരവധി പേരാണ് നടിയുടെ പ്രവൃത്തിയെ അഭിനന്ദിച്ച് എത്തിയിരുന്നത്.

മുന്‍പ് ഏറെ നാള്‍ പ്രണയിച്ച് ശേഷമായിരുന്നു പ്രിയങ്കയും നിക്കും തമ്മിലുളള വിവാഹം നടന്ന്. വിവാഹ ശേഷം പരസ്പരം പിന്തുണച്ചുകൊണ്ടാണ് ഇരുവരും മുന്നോട്ടുപോവുന്നത്. അടുത്തിടെ പ്രിയങ്കയുടെ പിറന്നാള്‍ ദിനം നിക്കും കുടുംബവും കൂട്ടുകാരും ചേര്‍ന്ന് ആഘോഷമാക്കി മാറ്റിയിരുന്നു. ഭാര്യയുടെ പിറന്നാളിന് ഗംഭീര പാര്‍ട്ടിയാണ് നിക്ക് ഒരുക്കിയത്.

ഫ്ളോറിഡ മിയാമിയിലെ ആഡംബര റസ്റ്റോറന്റില്‍ വെച്ചായിരുന്നു പിറന്നാള്‍ ആഘോഷം നടന്നത്. പിറന്നാളിന് പ്രിയങ്ക ചോപ്ര മുറിച്ച കേക്കിന്റെ ചിത്രം വൈറലായി മാറിയിരുന്നു. പ്രിയങ്കയുടെ 37ാം ജന്മദിനാഘോഷമായിരുന്നു അടുത്തിടെയ നടന്നത്. പിറന്നാള്‍ ആഘോഷങ്ങളുടെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തിരുന്നു.

ജന്മദിനത്തില്‍ പ്രിയങ്കയ്ക്കായി നിക്ക് വലിയ സര്‍പ്രൈസുകളായിരുന്നു നല്‍കിയത്. മൂന്നര ലക്ഷം രൂപയാണ് ഈ കേക്കിനായി നിക്ക് ജോഹ്നാസ് ചെലവഴിച്ചിരുന്നത്. റെഡ്,ഡോള്‍ഡന്‍ നിറത്തിലുളള ഭീമന്‍ കേക്കുകളായിരുന്നു പിറന്നാളിന് വേണ്ടി ഒരുക്കിയത്. ചോക്ലേറ്റ്,വാനില എന്നിവ ഉപയോഗിച്ച് ഉണ്ടാക്കിയ കേക്ക് നിര്‍മ്മിക്കാന്‍ 24 കാരറ്റിന്റെ ഭക്ഷ്യയോഗ്യമായ സ്വര്‍ണവും ഉപയോഗിച്ചിരുന്നു.


Click it and Unblock the Notifications