ഗ്ലാമർ ബാത്തും ചൂടൻ കിസ്സിങ്ങ് രംഗങ്ങളുമായി പ്രിയങ്കയും നിക്കും!! വീഡിയോ വൈറൽ
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലവാകുന്നത് നിക്കിന്റേയും സഹോദരങ്ങളുടേയും സംഗീത വീഡിയോയാണ്.
വിവാഹത്തിന് ശേഷം സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ് നടി പ്രിയങ്ക ചേപ്രാ. വിവാഹത്തിനു ശേഷം നിക്കിന്റേയും പ്രിയങ്കയുടേയും നിരവധി ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്. ഇവരുടെ ഹണിമൂൺ ചിത്രങ്ങൾ ഹോളിവുഡിലും ബോളിവുഡ് ഗോസിപ്പ് കോളങ്ങളിലും വൈറലായിരുന്നു. പല ചിത്രങ്ങൾക്കും മികച്ച സ്വീകാര്യതായാണ് ലഭിക്കുന്നത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലവാകുന്നത് നിക്കിന്റേയും സഹോദരങ്ങളുടേയും സംഗീത വീഡിയോയാണ്. ഇതിൽ ഒരു ഹോട്ട് സീനിൽ പ്രിയങ്ക പ്രത്യക്ഷപ്പെടുന്നുണ്ട്. പ്രിയങ്കയും നിക്കും തമ്മിലുള്ള ക്ലോസ് രംഗങ്ങളും ഈ വീഡിയോയിലുണ്ട്. ഇതോടകം തന്നെ വീഡിയോ സോഷ്യൽ മീഡിയയുൽ വൈറലായിട്ടുണ്ട്. കൂടാതെ സംഗീത വീഡിയോയിൽ പ്രിയങ്കയുടെ ഗ്ലമാർ ബാത്ത് ഡബ്ബ് രംഗമുണ്ട്. ഇതിന്റെ ചിത്രങ്ങൾ താര് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്.
നിക്കിനു പ്രിയങ്കയ്ക്കും പുറമേ സഹോദരൻ ഡാനിയേൽ ജെനാസ്, സോഫി ടർണർ എന്നിവരും ഗാനരംഗത്തിൽ അഭിനയിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഗാനത്തിനു ലഭിച്ചിരിക്കുന്നത്. ഇതുവരെ 17 മില്യണിലധികം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. പ്രിയങ്ക-നിക് വിശേഷങ്ങളറിയാൻ പ്രേക്ഷകർക്ക് പ്രത്യേക താൽപര്യമാണ്. ഇവരുടെ ചെറിയ വിശേഷം വരെ വലിയ വാർത്തയാകാറുണ്ട്.


Click it and Unblock the Notifications