എന്റെ കണ്‍മുന്നിലാണ് നീ വളർന്നത്!! സഹോദരന്റെ പിറന്നാൾ ദിനത്തിൽ പ്രിയങ്കയുടെ ഹൃദയസ്പർശിയായ കുറിപ്പ്
ശക്തമായ നിലപാടിലൂടെ പ്രേക്ഷക സ്വീകാര്യത നേടിയ താരമാണ് പ്രിയങ്ക ചോപ്ര താരത്തിന്റെ നിലപാടുകൾ പലപ്പോഴും വാർത്ത പ്രധാന്യം നേടാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് പ്രിയങ്ക. വിവാഹത്തിന് ശേഷമാണ് താരം കൂടുതൽ സജീവമായത്. ഇപ്പോഴിത സഹോദരന് പിറന്നാൾ ആശംസ നേർന്ന് താരം രംഗത്തെത്തിയിട്ടുണ്ട്. ഹൃദയസ്പർശിയായ പിറന്നാൾ ആശംസയാണ് പ്രിയങ്ക നേർന്നിരിക്കുന്നത്.

ഹാപ്പി ബിഗ് 30 സിദ്... എന്റെ കൺ മുന്നിലാണ് നീ വളർന്നത്. രസകരമായിരുന്നു അതു കാണാൻ. എല്ലാ സ്നേഹത്തിനും പുഞ്ചിരിക്കും നന്ദി , നിന്നെ അങ്ങേയറ്റം സ്നേഹിക്കുകയും നിന്നെയോർത്ത് അഭിമാനിക്കുകയും ചെയ്യുന്നു- പ്രിയങ്ക ട്വീറ്റ് ചെയ്തു. ഭർത്താവ് നിക്കുമായുളള ചിത്രത്തിനൊപ്പമായിരുന്നു പിറന്നാൾ ആശംസ. സിദ് എന്ന സിദ്ധാർഥ് ചോപ്രയുടെ 30ാം പിറന്നാളായിരുന്നു ഇന്ന്.
ഇന്ത്യൻ ആർമിയിലെ ഉദ്യോഗസ്ഥരായിരുന്നു അശോക് ചോപ്രയ്ക്കും അമ്മ മധു ചോപ്രയ്ക്കും 1982 ലാണ് പ്രിയഹ്ക ജനിക്കുന്നത്. പ്രിയങ്ക ജനിച്ച് 7 വർഷത്തിനു ശേഷമാണ് സഹോദരൻ സിദ് പിറക്കുന്നത്. 1989 ലായിരുന്നു ജനനം.


Click it and Unblock the Notifications