ഭര്‍ത്താവിനൊപ്പം അതീവ ഗ്ലാമറസായി പ്രിയങ്ക ചോപ്ര! മത്സ്യകന്യകയാണോന്ന് സംശയം തോന്നുമെന്ന് ആരാധകരും
ബോളിവുഡിലും ഹോളിവുഡിലും ഒരുപോലെ തിളങ്ങി നില്‍ക്കുകയാണ് നടി പ്രിയങ്ക ചോപ്ര. അമേരിക്കന്‍ ഗായകനായ നിക് ജോണ്‍സുമായി വിവാഹം കഴിഞ്ഞതോടെ താരദമ്പതികളുടെ വിശേഷങ്ങളാണ് ഏറ്റവും കൂടുതലായി പുറത്ത് വരാറുള്ളത്. ഇപ്പോഴിതാ ഗ്രാമി അവാര്‍ഡ്‌സില്‍ പങ്കെടുക്കാനെത്തിയ പ്രിയങ്കയും നിക്കും മറ്റുള്ളവരില്‍ നിന്നും ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.
2020 ഗ്രാമി അവാര്‍ഡ് വേദിയിലെ റെഡ് കാര്‍പ്പെറ്റില്‍ അതീവ ഗ്ലാമറസായിട്ടാണ് താരദമ്പതികള്‍ എത്തിയത്. വ്യത്യസ്തമായ വസ്ത്രധാരണം കൊണ്ടും മേക്കപ്പ് സ്റ്റൈലിന്റെ പേരിലും നേരത്തെയും പ്രിയങ്ക വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ റാള്‍ഫ് ആന്‍ഡ് റസ്സോ കളക്ഷന്റെ മാസ്റ്റര്‍പീസ് ഡിസൈനര്‍ ഗൗണാണ് പ്രിയങ്ക അണിഞ്ഞത്.

വെള്ള നിറത്തിലുള്ള സാറ്റിന്‍ ഗൗണിന് ഇറക്കം കൂടിയ നെക്ക് ലൈന്‍ ആണ് വസ്ത്രത്തിന്റെ പ്രത്യേകത. ചിറക് പോലെയുള്ള സ്ലീവുകളും നീളന്‍ ട്രെയിലും ഒരു മത്സ്യ കന്യകയുടെ ലുക്കാണ് നടിയ്ക്ക് നല്‍കിയത്. ആക്‌സസറീസ് കാര്യമായി ഉപയോഗിച്ചിരുന്നില്ല. ന്യൂഡ് ആന്‍ഡ് ഷിമ്മറി മേക്കപ്പ് ലുക്ക് കൂടുതല്‍ ശ്രദ്ധേയമാക്കി. പ്രിയങ്കയ്‌ക്കൊപ്പം ബ്രൗണ്‍ നിറത്തിലുള്ള സ്യൂട്ടാണ് നിക് ധരിച്ചത്. 62-ാമത് ഗ്രാമി പുരസ്‌കാരത്തില്‍ ജോനാസ് സഹോദരങ്ങളും നോമിനേഷനില്‍ ഉണ്ടായിരുന്നു.


Click it and Unblock the Notifications











