ചിത്രത്തിലെ പ്രിയങ്കയുടെ ബേബി ബംബ്!! നടി അമ്മയാകാൻ പോകുന്നതിനെ കുറിച്ച് അമ്മ മധു...

ബോളിവുഡ് താരങ്ങളായിരിക്കും പാപ്പരാസികളുടെ സ്ഥിരം ഐക്കൺ.

സിനിമ താരങ്ങളെ ജീവിതത്തെ കുറിച്ച് അറിയാനും അവരുടെ ജീവിതത്തിൽ എന്ത് എപ്പോൾ സംഭവിച്ചു എന്നറിയാൻ പ്രേക്ഷകർക്ക് വല്ലാത്ത ഉത്സാഹമാണ്. അത് അറിയാൻ വേണ്ടി ഏതറ്റംവരെ പോകാനും ഇവർക്കൊരു മടിയുമില്ല. എത്ര കഠിനമായാലും കാര്യങ്ങൾ ചികഞ്ഞ് കണ്ടെത്താൻ ഇവർക്ക് വല്ലാത്ത ആവേശവുമായിരിക്കും.

ബോളിവുഡ് താരങ്ങളായിരിക്കും പാപ്പരാസികളുടെ സ്ഥിരം ഐക്കൺ. താരങ്ങൾ എവിടെ തിരിഞ്ഞാലും ഇവറ്റകളുടെ കണ്ണുകൾ ഇവരുടെ പിന്നാലെയുണ്ടാകും. വിവാഹത്തിനു മുൻപാണെങ്കിൽ പ്രണയവും ബ്രേക്കപ്പും ഡേറ്റിങ്ങിനു പിന്നാലെയായിരിക്കും ക്യാമറ കണ്ണുകൾ പായുന്നത്. എന്നാൽ വിവാഹ ശേഷമാണെങ്കിൽവേർപിരിയലും കുഞ്ഞുമായിരിക്കും. വിവാഹം കഴിഞ്ഞ് തൊട്ടടുത്ത ദിവസം മുതൽ ഗർഭിണിയാണെന്നുളള വാർത്തകൾ പ്രചരിക്കാൻ തുടങ്ങും. ബോളിവുഡിലെ ആകെ ഞെട്ടിപ്പിച്ച ഒരു വാർത്തയായിരുന്നു നടി പ്രിയങ്ക ചോപ്രയും ഗർഭം. താരം ഗർഭിണിയാണെന്നുള്ള വാർത്ത കാട്ടൂതീ പോലെ ബോളിവുഡിലും ഹോളിവുഡിലും പടർന്നു പിടിച്ചിരുന്നു. നിരവധി പേർ പല തരത്തിലുളള സംശയവും ഉയർത്തി രംഗത്തെത്തിയിരുന്നു. ഇപ്പോഴിത വിശദീകരണവുമായി അമ്മ മധു ചോപ്ര രംഗത്തെത്തിയിട്ടുണ്ട്.

വിവാഹത്തിനു മുൻപ് ഗർഭിണി

വിവാഹത്തിനു മുൻപ് ഗർഭിണി

പ്രിയങ്ക ചോപ്ര ഗർഭിണിയാണെന്നുളള വാർത്തകൾ പ്രചരിച്ചിരുന്നു. വിവാഹത്തിനു മുൻപ് തന്നെ താരം ഗർഭിണിയായിരുന്നെന്നും അതു കൊണ്ടാണ് വേഗം വിവാഹിതയായതെന്നുമായിരുന്നു പ്രചരിച്ച വാർത്തകൾ. ഈ അടുത്തിടെ പ്രിയങ്ക പങ്കെടുത്ത ഡിസൈനേഴ്സ് ഷോയ്ക്ക് ശേഷമാണ് കഥകൾ പുറത്തു വന്നത്. വിവാഹ ശേഷം താരം പുതിയ ചിത്രങ്ങൾ കമ്മിറ്റ് ചെയ്യാത്തതും ഈ സംശയം കൂടുതൽ ബലപ്പെടുത്തിയിരുന്നു.. എന്നാൽ താരം അമ്മയാകാൻ പോകുന്ന വാർത്തയ്ക്ക് പ്രതികരണവുമായി പ്രിയങ്കയുടെ അമ്മ മാധു ചോപ്ര രംഗത്തെത്തിയിട്ടുണ്ട്.

 പ്രിയങ്കയുടെ ബേബി ബംബ്

പ്രിയങ്കയുടെ ബേബി ബംബ്

വിവാഹ ശേഷം സിനിമയിൽ നിന്ന് മാറി നിൽക്കുകയാണ് താരം. അടുത്തിടെ സംഘടിപ്പിച്ച ഡിസൈനർ ഷോയിൽ റാമ്പിൽ താരം പ്രത്യക്ഷപ്പെട്ടിരുന്നു. പ്രമുഖ ഡിസൈനറായ മൈക്കിൾ കോർസ് രൂപകൽപ്പന ചെയ്ത വസ്ത്രം ധരിച്ചു കൊണ്ടായിരുന്നു താരം എത്തിയത്. പുറത്തു വന്ന ചിത്രങ്ങളിൽ താരത്തിന് അൽപം വയറ് തോന്നിച്ചിരുന്നു. അത് ബേബി ബംബ് ആണെന്ന് പ്രചരിക്കുകയായിരുന്നു.പിന്നീട് ഇതിന്റെ പശ്ചാത്തലത്തിൽ പല തരത്തിലുള്ള കഥകൾ പുറത്തു വന്നിരുന്നു.

 മകൾ ഗർഭിണിയോ

മകൾ ഗർഭിണിയോ

ഇപ്പോഴിത പ്രിയങ്ക അമ്മയാകാൻ പോകുന്നു എന്നുളള വാർത്തയിൽ പ്രതികരിച്ച് അമ്മ മധു ചോപ്ര. ഗർഭിണിയാണെന്നുള്ള വാർത്ത പ്രചരിക്കാൻ തുടങ്ങിയതോടെയാണ് വിശദീകരണവുമായി അമ്മ രംഗത്തെത്തിയിരിക്കുന്നത്. മകൾ ഗർഭിണിയല്ലെന്നും വയറ് തോന്നിക്കാൻ കാരണം ഫോട്ടോ എടുത്തതിന്റെ പ്രശ്നമാണെന്ന് മധു പറഞ്ഞു. ചില ആംഗിളിൽ നിന്നുള്ള ഫോട്ടോയ്ക്ക് മാത്രമാണ് ഈ പ്രശ്നം. മറ്റ് ചിത്രങ്ങളിൽ ഈ പ്രശ്നമില്ലെന്നും അമ്മ കൂട്ടിച്ചേർത്തു.എല്ലാവരും ആ ഔട്ട് ഫിറ്റിനെ കുറിച്ച് നല്ല അഭിപ്രായമാണ് പറഞ്ഞത്. വസ്ത്രത്തിൽ മനോഹരിയായിരുന്നു മകളെന്നും മധു ചോപ്ര പറഞ്ഞു.

 ഒരു ഇടവേള തരൂ

ഒരു ഇടവേള തരൂ

അമ്മയാകാൻ പോകുന്നു എന്നുള്ള വാർത്ത പ്രചരിച്ചപ്പോൾ ഇതിനെ കുറിച്ച് പ്രിയങ്കയോട് സംസാരിച്ചിരുന്നുവെന്നു മധു ചോപ്ര പറഞ്ഞു. എനിയ്ക്ക് അൽപം ഇടവേള തരൂ എന്നാണ് അവൾ തന്നോട് പറഞ്ഞത്- മധു ചോപ്ര പറഞ്ഞു. കൂടാതെ ആ ഫോട്ടോ ഷൂട്ട് നടക്കുമ്പോൾ അവൾ അതീവ ക്ഷീണിതയായിരുന്നു. അതു കൊണ്ടാണ് മോശമായ പോസിൽ ചിത്രം ലഭിച്ചതെന്നും അമ്മ കൂട്ടിച്ചേർത്തു. പ്രിയങ്ക അമ്മയാകാൻ പോകുന്നു എന്നുളള വാർത്ത ബോളിവുഡിൽ ചൂട്പിടിച്ച ചർച്ചയായി മാറിയിരിക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X