നിക്കിന്റെ സഹോദരന്റെ വിവാഹ ചടങ്ങില്‍ വികാരഭരിതയായി പ്രിയങ്ക ചോപ്ര! വൈറലായി ചിത്രങ്ങള്‍

By Midhun Raj

നടി പ്രിയങ്കാ ചോപ്രയും നിക്ക് ജോഹ്നാസും തമ്മിലുളള വിവാഹം സിനിമാ ലോകം ഒന്നടങ്കം ആഘോഷമാക്കി മാറ്റിയിരുന്നു. വിവാഹ ശേഷം അമേരിക്കയില്‍ സ്ഥിര താമസമാക്കിയ നടി സോഷ്യല്‍ മീഡിയയില്‍ എല്ലായ്‌പ്പോഴും സജീവമാകാറുണ്ട്. നിക്കിനൊപ്പമുളള പുതിയ ചിത്രങ്ങളും വീഡിയോസുമൊക്കെയാണ് പ്രിയങ്ക പങ്കുവെക്കാറുളളത്.

കഴിഞ്ഞ ദിവസം നടന്ന നിക്ക് ജോഹ്നാസിന്റെ സഹോദരന്റെ വിവാഹ ചടങ്ങുകളില്‍ പ്രിയങ്ക ചോപ്ര തിളങ്ങിയിരുന്നു. നിക്കിന്റെ സഹോദരന്‍ ജോ ജൊനാസിന്റെയും ഗെയിം ഓഫ് ത്രോണ്‍സ് താരം സോഫി ടര്‍ണറുടെയും വിവാഹമായിരുന്നു നടന്നത്. ഇന്ത്യന്‍ വേഷമായ സാരി ധരിച്ചുകൊണ്ടായിരുന്നു പ്രിയങ്ക ചടങ്ങിനെത്തിയിരുന്നത്.

priyanka chopra-nick jonas

ഇളം പിങ്ക് നിറത്തിലുളള സാരിയിലായിരുന്നു പ്രിയങ്ക എത്തിയത്. ഫ്രാന്‍സിലെ സരിയന്‍സില്‍ വെച്ച് നടന്ന ചടങ്ങില്‍ നിന്നുളള നടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. വധുവരന്മാര്‍ക്കൊപ്പവും കുടുംബാംഗങ്ങള്‍ക്കുമൊപ്പവും ചിരിച്ചുനില്‍ക്കുന്ന പ്രിയങ്കയുടെ ചിത്രങ്ങളായിരുന്നു ആദ്യം പുറത്തിറങ്ങിയത്.

എന്നാല്‍ പിന്നീട് ചടങ്ങില്‍ വികാരഭരിതയായി നില്‍ക്കുന്ന നടിയുടെ ചിത്രങ്ങളായിരുന്നു പുറത്തുവന്നത്. ചടങ്ങിനിടെ കണ്ണീര്‍ തുടയ്ക്കുന്ന പ്രിയങ്കയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. സോഫിയും പ്രിയങ്കയും അടുത്ത സുഹൃത്തുകളായിരുന്നുവെന്നും കൂട്ടുകാരിയുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്നുളള നടിയുടെ ആനന്ദക്കണ്ണീരാണ് ഇതെന്നുമാണ് ചിത്രത്തിന് താഴെ കമന്റുകള്‍ വന്നിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X