പ്രിയതമന്‍റെ ആ സ്വഭാവം ഏറെയിഷ്ടം! വിവാഹ ശേഷമുള്ള ജീവിതത്തെക്കുറിച്ച് പ്രിയങ്ക ചോപ്ര!
താരങ്ങളുടെ വ്യക്തി ജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ചും ആരാധകര്‍ തിരക്കാറുണ്ട്. നിമിഷനേരം കൊണ്ടാണ് ഇത്തരത്തിലുള്ള കാര്യങ്ങള്‍ വൈറലായി മാറുന്നത്. പൊതുപരിപാടികളിലും മറ്റ് ചടങ്ങുകളിലേക്കുമൊക്കെ ഒരുമിച്ചെത്തുന്ന താരങ്ങളെ ആരാധകരും പിന്തുടരാറുണ്ട്. അങ്ങനെയായിരുന്നു പ്രിയങ്ക ചോപ്രയും നിക്ക് ജോനസും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത്. ഇരുവരും പ്രണയത്തിലാണെന്ന പ്രചാരണങ്ങള്‍ ഇടയ്ക്കാലത്ത് ശക്തമായിരുന്നു. ഇതിനിടയിലാണ് താരം നിക്കിന്റെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയത്.
നിക്ക് ഇന്ത്യയിലേക്കെത്തി താരത്തിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചതോടെ ഇവരുടെ പ്രണയം വിവാഹത്തിലേക്ക് എന്നായിരുന്നു എല്ലാവരും പറഞ്ഞത്. അധികം വൈകാതെ തന്നെ ഇവരുടെ വിവാഹം നടത്തുകയായിരുന്നു. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമൊക്കെയായി നിരവധി പേരായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ വൈറലായി മാറിയിരുന്നു. നിക്കിന്റെ വരവോടെ ജീവിതത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് പ്രിയങ്ക ചോപ്ര.

പ്രിയങ്ക ചോപ്ര-നിക്ക് ജോനസ് ദമ്പതികളുടെ പ്രണയത്തെക്കുറിച്ചും ആ ബന്ധം വിവാഹത്തിലേക്ക് എത്തിയതിനെക്കുറിച്ചുമൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. വിവാഹശേഷവും സിനിമയില്‍ സജീവമാണ് താരം. ജോലിയുമായി ബന്ധപ്പെട്ട തിരക്കുകളിലായതിനാല്‍ പലപ്പോഴും തങ്ങള്‍ക്ക് കാണാനും സമയം ചെലവഴിക്കാനുമായി പറ്റാറില്ലെന്ന് നേരത്തെ താരം പറഞ്ഞിരുന്നു. വിവാഹത്തിന് ശേഷമുള്ള ജീവിതത്തിലെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് പ്രിയങ്ക ഇപ്പോള്‍. പുതിയ സിനിമയുമായി ബന്ധപ്പെട്ട പ്രമോഷന്‍ പരിപാടിയില്‍ താരം പങ്കെടുത്തിരുന്നു.

തങ്ങളുടെ ജീവിതത്തിലെ കാര്യങ്ങളെ മാതാപിതാക്കളുമായി ബന്ധപ്പെടുത്തിയാണ് പ്രിയങ്ക കാണുന്നത്. പരസ്പരമുള്ള ധാരണയും സ്‌നേഹവും വിശ്വാസവുമൊക്കെയാണ് രക്ഷിതാക്കളുടെ ജീവിതത്തിന്റെ വിജയം. അത് തന്നെയാണ് തങ്ങളുടെ കാര്യത്തിലുമുള്ളത്. അതിനാല്‍ത്തന്നെ തന്റെ വിവാഹത്തെ അവരുടേതുമായി ബന്ധിപ്പിക്കാനാണ് താല്‍പര്യമെന്നും താരം പറഞ്ഞിരുന്നു.

ജീവിതത്തില്‍ തനിക്ക് ലഭിച്ച വലിയ ഭാഗ്യങ്ങളിലൊന്നാണ് നിക്കെന്ന് നേരത്തെ താരം പറഞ്ഞിരുന്നു. ഇതുവരെയുള്ള ജീവിതത്തില്‍ താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും നല്ല മനുഷ്യനാണ് അദ്ദേഹം. താന്‍ ഓര്‍ക്കുന്നതിന് മുന്‍പായി തന്നെക്കുറിച്ച് ഓര്‍ക്കാനും പരിഗണിക്കാനും സ്‌നേഹിക്കാനും ലാളിക്കാനുമൊക്കെ ഒരാളുണ്ടാവുകയെന്നത് വലിയ ഭാഗ്യമാണ്. ഇത്തരത്തിലുള്ളൊരാളെക്കുറിച്ചായിരുന്നു മുന്‍പ് താന്‍ ചിന്തിച്ചിരുന്നതെന്നും പ്രിയങ്ക പറയുന്നു.

പല കാര്യങ്ങളിലും നുക്കും തന്‍രെ പിതാവും തമ്മില്‍ സാമ്യമുള്ളതായി തോന്നിയിട്ടുണ്ട്. സമീപനങ്ങളില്‍ ഇരുവരും സമാനചിന്താഗതിക്കാരാണ്. നിക്ക് വന്നതിന് ശേഷം താന്‍ കൂടുതല്‍ സന്തോഷവതിയായെന്നും താരം പറയുന്നു. നിക്കെന്ന ഭര്‍ത്താവിനെക്കുറിച്ച് വാചാലയായ പ്രിയങ്കയോട് നിക്കെന്ന പിതാവ് എങ്ങനെയായിരിക്കുമെന്നും ചോദിച്ചിരുന്നു. ആ ചോദ്യത്തെക്കുറിച്ചുള്ള മറുപടി പറയാറിയിട്ടില്ലെന്നും അതൊരു ഹൈപ്പോതെറ്റിക്കല്‍ ചോദ്യമാണെന്നുമായിരുന്നു താരത്തിന്റെ മറുപടി.


Click it and Unblock the Notifications