അര്‍ദ്ധനഗ്നയായി പ്രിയങ്കയുടെ സഹോദരി വെള്ളിത്തിരയിലേക്ക്
സാധാരണ സിനിമയില്‍ വന്നതിന് ശേഷം അവസരങ്ങള്‍ കുറയുമ്പോഴാണ്, നായികമാര്‍ മെല്ലെ മെല്ലെ തുണിയഴിച്ച് പരീക്ഷണം നടത്തുന്നത്. എന്നാല്‍ ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയുടെ സഹോദരി വരുന്നതു തന്നെ അങ്ങനെയാണ്.
പ്രിയങ്ക ചോപ്രയ്ക്കും പരിണീത ചോപ്രയ്ക്കും പിന്നാലെ ആ കുടുംബത്തില്‍ നിന്ന് ഒരാള്‍കൂടെ ബോളിവുഡിലേക്കെത്തുകയാണ്, ബാര്‍ബി ഹന്‍ഡ. പക്ഷെ സിനിമയില്‍ ബാര്‍ബി അറിയപ്പെടുക മന്നാര എന്ന പേരിലായിരിക്കും.

ഇറോട്ടിക് ത്രില്ലറായ 'സിദ്ദി'ലൂടെയാണ് മന്നാരയുടെ അരങ്ങേറ്റം. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ ബോളിവുഡ് ലോകം ഞെട്ടി. മന്നാര അര്‍ദ്ധ നഗ്നയായി. തുടക്കം തന്നെ ഇങ്ങനെയാണെങ്കില്‍ മുന്നോട്ടുള്ള യാത്ര പറയാനുണ്ടോ എന്നാണ് ചിലരുടെ സന്ദേഹം.
അനുഭവ് സിന്‍ഹ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുതുമുഖ താരം കരണ്‍വീര്‍ ശര്‍മയാണ് നായകന്‍. ഇങ്ങനെയൊക്കെയാണെങ്കിലും മന്നാരയുടെ അഭിനയത്തെ കുറിച്ച് അണിയറ പ്രവര്‍ത്തകര്‍ക്ക് നല്ലത് മാത്രമേ പറയാനുള്ളൂ. ചിത്രം നവംബര്‍ 28ന് തിയേറ്ററുകളിലെത്തും.


Click it and Unblock the Notifications











