സൂര്യനെ ചുംബിച്ച് പ്രിയങ്ക ചോപ്ര! ലോക് ഡൗണില്‍ ഭര്‍ത്താവിനൊപ്പം സന്തോഷത്തോടെ നടി

ലോക് ഡൗണ്‍ കാലം ഭര്‍ത്താവ് നിക് ജോണ്‍സിനൊപ്പം കഴിയുകയാണ് പ്രിയങ്ക ചോപ്ര. ലോസ് ആഞ്ചല്‍സിലെ വീട്ടിലാണ് ലോക് ഡൗണ്‍ പ്രഖ്യാപിച്ച സമയത്ത് താരങ്ങളുണ്ടായിരുന്നത്. അതിനാല്‍ അവിടെ തന്നെ തങ്ങുകയായിരുന്നു. എന്നാല്‍ സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം പോസ്റ്റുകള്‍ ഇടുന്ന കാര്യത്തില്‍ ഇരുവരും മോശമല്ല.

ലോകഭൗമിക ദിനത്തില്‍ സൂര്യന് ഉമ്മ കൊടുത്ത് കൊണ്ടുള്ള ചിത്രങ്ങളായിരുന്നു നടി പങ്കുവെച്ചിരുന്നത്. സൂര്യനെ നോക്കി നില്‍ക്കുന്നൊരു ചിത്രവും ഫോട്ടോ എടുക്കാന്‍ ഫോണിലേക്ക് നോക്കിയിരിക്കുന്ന ചിത്രവുമായിരുന്നു പ്രിയങ്ക പങ്കുവെച്ചിരുന്നത്. ഇതിന് താഴെ രസകരമായ കമന്റുകളുമായിട്ടായിരുന്നു ആരാധകര്‍ എത്തിയിരുന്നത്പ്രിയങ്കയുടെ പോസ്റ്റിന് താഴെ കമന്റുമായി ഭര്‍ത്താവ് നിക് ജോണ്‍സും എത്തിയിരുന്നു.

 priyanka

ഇതിനൊപ്പം കൊറോണയ്‌ക്കെതിരെ പോരാട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സഹായവുമായി പ്രിയങ്കയും നിക്കും എത്തിയിരുന്നു. ഇന്ത്യയിലെ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കായി ചെരിപ്പുകള്‍ സംഭാവന ചെയ്യാന്‍ ഒരുങ്ങുകയാണ് പ്രിയങ്ക. 10,000 ജോഡി ചെരിപ്പുകളാണ് താരം സംഭാവന ചെയ്യുന്നത്. പ്രശസ്ത ചെരിപ്പ് നിര്‍മാതാക്കളായ ക്രോക്ക്‌സുമായി സഹകരിച്ചാണ് കേരളം, മഹാരാഷ്ട്ര, ഹരിയാന, കര്‍ണാടക എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളിലേക്കാണ് താരം ചെരിപ്പുകള്‍ എത്തിക്കുന്നത്.

നമ്മുടെ സുരക്ഷ ഉറപ്പാക്കാന്‍ മുന്‍നിരയില്‍ നിന്ന് പോരാടുന്ന രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകരാണ് യഥാര്‍ഥ സൂപ്പര്‍ഹീറോകളെന്ന് പ്രിയങ്ക പറയുന്നു. ആത്മധൈര്യവും ത്യാഗവും എണ്ണിയാലൊടുങ്ങാത്തതാണെന്നും അവരുടെ സ്ഥാനത്ത് നമ്മള്‍ ആയിരുന്നെങ്കില്‍ എന്ന് ചിന്തിക്കാന്‍ പോലും കഴിയില്ലെന്നും താരം പറയുന്നു.

priyanka-chopra

അവരുടെ ജോലിയുടെ സ്വാഭവം അനുസരിച്ച് എളുപ്പത്തില്‍ കഴുകി വൃത്തിയാക്കാന്‍ സാധിക്കുന്ന ചെരിപ്പുകള്‍ അനിവാര്യമാണെന്നും അത് പ്രധാനം ചെയ്യാന്‍ വളരെയധികം സന്തോഷമുണ്ടെന്നും പ്രിയങ്ക പറയുന്നു. ഇന്ത്യയ്ക്ക് പുറമേ അമേരിക്കയിലെ ആരോഗ്യരംഗത്തും പ്രിയങ്കയും നിക്കും സഹായിക്കുന്നുണ്ട്. നേരത്തെ താരദമ്പതികള്‍ പിഎം ഫണ്ടിലേക്കും സംഭാവന നല്‍കിയിരുന്നു.

പ്രിയങ്കയുടെ പോസ്റ്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X