നിക്കിന്‌റെ പേര് ഒഴിവാക്കിയതിന് പിന്നിൽ പ്രിയങ്കയുടെ ബുദ്ധി,നടിക്കെതിരെ വിമർശനവുമായി പ്രേക്ഷകർ

കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യൽ മീഡിയയിലേയും സിനിമ കോളങ്ങളിലേയും ചർച്ച വിഷയം നടി പ്രിയങ്ക ചോപ്രയുടെ പേര് മാറ്റത്തെ കുറിച്ചാണ്. തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ നിന്നാണ് താരം ഭർത്താവ് നിക്ക് ജൊനാസിന്റെ പേര് നീക്കം ചെയ്തത്. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. നടി പേര് മാറ്റിയതിന് പിന്നാലെ തന്നെ വിവാഹമോചനത്തെ കുറിച്ചുള്ള വാർത്തയും പ്രചരിച്ചിരുന്നു. ഇത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.

വേർപിരിയൽ വാർത്ത വലിയ ചർച്ചയായപ്പോൾ വിഷയത്തിൽ പ്രതികരിച്ച് പ്രിയങ്ക ചോപ്രയുടെ അമ്മ രംഗത്ത് എത്തിയിരുന്നു. ഇത് വ്യാജവാർത്തയാണെന്നും ഇത് വിശ്വസിക്കരുതെന്നുമായിരുന്നു താര മാതാവ് പറഞ്ഞത്. ന്യൂസ് 18 യ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

പേര് മാറ്റൽ

പിന്നീട് ഈ വിഷയത്തിൽ പ്രതികരിച്ച് പ്രിയങ്കയുടെ സുഹൃത്തും രംഗത്ത് എത്തിയിരുന്നു. വേർപിരിയൽ വാർത്ത ഞെട്ടിച്ചുവെന്നാണ് സുഹൃത്ത് ഇന്ത്യ ടുഡെയോട് പറഞ്ഞത്. വരും സിനിമകളില്‍ പ്രിയങ്ക എന്ന പേര് മാത്രം ഉപയോഗിക്കണം എന്നതിനാലാണ് പേര് മാറ്റിയത് . ജൊനാസ് എന്നത് മാത്രമല്ല, ചോപ്ര എന്ന സ്വന്തം കുടുംബപ്പേരും പ്രിയങ്ക മാറ്റിയിട്ടുണ്ടെന്നും സുഹൃത്ത് പറയുന്നു. എന്നാൽ ഇതിനെ കുറിച്ച് ഇതുവരെ പ്രിയങ്കയോ നിക്കോ പ്രതികരിച്ചിട്ടില്ല.

പുതിയ വെബ്സീരിസ്

പേര് മാറ്റലും വേർപിരിയലും സിനിമ കോളങ്ങളിൽ വൻ ചർച്ചയാവുമ്പോൾ മറ്റൊരു വശത്ത് തങ്ങളുടെ ജീവിതം ആഘോഷമാക്കുകയാണ് പ്രിയങ്കയും ഭർത്താവും. ഇപ്പോഴിത നെറ്റ്ഫ്ലിക്സിൽ പുതിയൊരു കോമഡി പരമ്പരയുമായുമായി എത്തിയിരിക്കുകയാണ് ജൊനാസ് കുടുംബം.'ദ് ജോനാസ് ബ്രദേഴ്സ് ഫാമിലി റോസ്റ്റ്' എന്നാണ് പുതിയ പരമ്പരയുടെ പേര്. ജോനാസ് സഹോദരന്മാരായ നിക്കും ജോയും കെവിനും അവരുടെ കുടുംബവും ജോനാസ് ഫാമിലി റോസ്റ്റിന്റെ ഭാഗമാകുന്നുണ്ട്.

പുതിയ ഷോ

ഈ ഷോയിയിലൂടെ തങ്ങളുടെ സ്വകാര്യ ജീവിതത്തെ കുറിച്ച് പ്രിയങ്ക മനസ് തുറന്നിരുന്നു. ജോനസ് കുടംബത്തിൽ കുട്ടികളില്ലാത്ത ഏക ദമ്പതികൾ തങ്ങളാണെന്നാണ് പ്രിയങ്ക ഷോയിൽ പറഞ്ഞിരുന്നു. കുഞ്ഞിന്റെ കാര്യം കാത്തിരുന്ന കാണാമെന്നും പ്രിയങ്ക ഷോയിലൂടെ പറഞ്ഞിരുന്നു. കൂടാതെ ഭർത്താവ് നിക്കിൽ നിന്ന് താൻ പഠിച്ചതിനെ കുറിച്ചും നിക്കിനെ തിരിച്ച് പഠിപ്പിച്ചതിനെ കുറിച്ചും താരം ഷോയിൽ പറഞ്ഞിരുന്നു. സന്തോഷത്തോടെ കുടുംബ ജീവിതം നയിക്കുന്ന പ്രിയങ്ക എന്തുകൊണ്ടാണ് ഭർത്താവിന്റെ പേര് സോഷ്യൽ മീഡിയയിൽ നിന്ന് ഒഴിവാക്കിയതെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.

വിമർശനം

ഇപ്പോഴിത പ്രിയങ്ക ചോപ്രയ്ക്കെതിര രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഇത്തരത്തിലുളള വിവാദം സൃഷ്ടിക്കുക എന്നത് പ്രിയങ്കരയുടെ സ്ഥിരം പരിപാടിയാണെന്നാണ് ആരാധകർ പറയുന്നത്. ജനങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റാൻ വേണ്ടിയാണ് പ്രിയങ്ക ഇത്തരം പ്രവൃത്തികൾ ചെയ്യുന്നതെന്നും പ്രേക്ഷകർ പറയുന്നു. പ്രിയങ്കയും നിക്കും നല്ല ബന്ധമാണെങ്കിൽ സാർ നെയിം ഉപേക്ഷിച്ചതിലൂടെ താരം സുഹൃത്തുക്കളേയും ആരാധകരേയും പറ്റിക്കുകയായിരുന്നു എന്നും വിമർശന ഉയരുന്നുണ്ട്.

ജ്യോത്സ്യന്മാരുടെ പ്രവചനം

അതേസമയം പ്രിയങ്കയും നിക്കും വേർപിരിയുമെന്ന് നിരവധി പ്രവചനങ്ങൾ നേരത്തെ ഉയർന്നിരുന്നു. വിവാഹം കഴിഞ്ഞതിന് തൊട്ട് പന്നാലെയായിരുന്നു ഇത്തരത്തിലുളള ജ്യോത്സ്യന്മാരുടെ റിപ്പോർട്ടുകൾ പ്രചരിച്ചത്. കൂടാതെ നടനും നിർമ്മാതാവുമായ കമാൽ റാഷിദ് ഖാനും താരങ്ങളുടെ വേർപിരിയലിനെ കുറിച്ച് പറഞ്ഞിരുന്നു. അടുത്ത 10 വർഷത്തിനുളളിൽ താരങ്ങൾ വേർപിരിയുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രവചനം. അന്ന് ഇതിനെതിരെ വിമർശനവുമായി ആരാധകർ രംഗത്ത് എത്തിയിരുന്നു.

Recommended Video

Priyanka chopra's natural hair mask
ചർച്ചയായ വിവാഹം

ബോളിവുഡ് ഹോളിവുഡ് പ്രേക്ഷകരുടെ ഇടയിൽ ഏറ്റവും കുടുതൽ ചർച്ചയായ താരവിവാഹമായിരുന്നു ഇവരുടേത്. വിമർശനങ്ങളേയും വിവാദങ്ങളേയും വകവയ്ക്കാതെയായിരുന്നു ഇരുവരും വിവാഹം കഴിക്കുന്നത്. ഇവരുടെ പ്രായവ്യത്യാസമായിരുന്നു വിവാദങ്ങൾക്ക് കാരണം.
പ്രിയങ്കയെക്കാൾ 10 വയസ് കുറവാണ് നിക്കിന്. പണത്തിന് വേണ്ടിയാണ് പ്രിയങ്ക നിക്കിനെ വിവാഹം കഴിച്ചതെന്നും ആരാധകർ പറഞ്ഞിരുന്നു.
2017ലെ പുരസ്കാര വേദിയിൽ വച്ചാണ് നിക്കും പ്രിയങ്കയും കണ്ടുമുട്ടിയത്. പിന്നീട് പ്രണയത്തിലാവുകയായിരുന്നു. 2018 ഡിസംബറിൽ ആയിരുന്നു ഇരുവരും വിവാഹിതരാവുന്നത്. 1, 2 തീയതികളിൽ ജോധ്പൂരിൽ വെച്ചായിരുന്നു വിവാഹം. ഹിന്ദു, ക്രിസ്തീയ ആചാരവിധി പ്രകാരമായിരുന്നു വിവാഹം നടന്നത്.

Read more about: priyanka chopra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X