പാപ്പരാസികളില്‍ നിന്നും എന്‍ഗേജ്‌മെന്റ് മോതിരം ഒളിപ്പിച്ച് പ്രിയങ്ക! വീഡിയോ വൈറല്‍! കാണൂ
ബോളിവുഡില്‍ സിനിമ പ്രേമികള്‍ ഏറെ ഇഷ്ടപ്പെടുന്ന താരസുന്ദരിയാണ് പ്രിയങ്കാ ചോപ്ര. ബോളിവുഡില്‍ നിന്നും ഒരിടവേളയെടുത്ത നടി ഹോളിവുഡിലായിരുന്നു തിളങ്ങിനിന്നിരുന്നത്. ഡെയ്ന്‍ ജോണ്‍സന്റെ നായികയായി ബേവാച്ച് എന്ന ചിത്രത്തിലൂടെയായിരുന്നു പ്രിയങ്ക ഹോളിവുഡിലെത്തിയിരുന്നത്. അടുത്തിടെയായിരുന്നു പോപ് ഗായന്‍ നിക്ക് ജോന്നാസുമായുളള പ്രിയങ്കയുടെ ബന്ധത്തെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.
ഹോളിവുഡില്‍ നടന്ന പല ചടങ്ങുകളിലും ഇവര്‍ ഒരുമിച്ച് എത്തിയതോടെയാണ് എല്ലാവരിലും സംശമുണ്ടായി തുടങ്ങിയത്. തുടര്‍ന്ന് ഇരുവരും പ്രണയത്തിലാണെന്ന കാര്യം എല്ലാവരും ഉറപ്പിക്കുകയായിരുന്നു. നിക്കിനൊപ്പമുളള പ്രിയങ്കയുടെ ചിത്രങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. അടുത്തിടെ ഇവരുടെ നിശ്ചയം കഴിഞ്ഞുവെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കഴിഞ്ഞ ദിവസം ഇറങ്ങിയ ഒരു വീഡിയോയില്‍ പ്രിയങ്ക തന്റെ മോതിരം ഒളിപ്പിച്ചത് ശ്രദ്ധേയമായി മാറിയിരുന്നു.

നിക്കുമായുളള പ്രണയം
നിക്ക് ജോഹ്നാസുമായുളള പ്രിയങ്കയുടെ പ്രണയം എല്ലാവരെയും അതിശയിപ്പിച്ചിരുന്നു. പ്രിയങ്കയെക്കാള്‍ പത്ത് വയസ് കുറവാണ് നിക്കിന് എന്ന കാര്യമാണ് എ്ല്ലാവരിലും ഞെട്ടലുണ്ടാക്കിയത്. എന്നാല്‍ പ്രണയത്തിന് എന്ത് പ്രായമെന്നാണ് സോഷ്യല്‍ മീഡിയില്‍ ചിലര്‍ അഭിപ്രായപ്പെട്ടിരുന്നത്. ഹോളിവുഡിലെ പല സ്വകാര്യ ചടങ്ങുകളിലും ഒരുമിച്ച് എത്തിയതോടെയായിരുന്നു ഇരുവരും പ്രണയത്തിലാണെന്ന കാര്യം എല്ലാവരും ഉറപ്പിച്ചിരുന്നത്. തുടര്‍ന്ന് ഇരുവരുടെയതായി പുറത്തിറങ്ങാറുളള എല്ലാ ചിത്രങ്ങള്‍ക്കും സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യത ലഭിക്കാറുണ്ടായിരുന്നു.

ആദ്യമായി കണ്ടത്
കഴിഞ്ഞ വര്‍ഷം മെറ്റ്ഗാലയില്‍ വെച്ചായിരുന്നു പ്രിങ്കയും നിക്കും ആദ്യമായി കണ്ടുമുട്ടിയിരുന്നത്. അന്ന് റെഡ് കാര്‍പ്പറ്റില്‍ ഇരുവരും ഒന്നിച്ച് പോസ് ചെയ്തിരുന്നു. തുടര്‍ന്നാണ് ഇരുവരും പല പരിപാടികളിലും ഒരുമിച്ച് പങ്കെടുക്കാന്‍ തുടങ്ങിയത്. അടുത്തിടെ നിക്ക് ജോഹ്നാസിന്റെ ബന്ധുവിന്റെ കല്ല്യാണത്തിന് പ്രിയങ്ക പങ്കെടുത്തതും പ്രിയങ്കയെ പ്രശംസിച്ച് നിക്കിന്റെ സഹോദരന്‍ സംസാരിച്ചതും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.

വിവാഹ നിശ്ചയം കഴിഞ്ഞു
അടുത്തിടെയായിരുന്നു ഇരുവരും തമ്മിലുളള വിവാഹ നിശ്ചയം കഴിഞ്ഞതായി മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ എന്‍ഗേജ്‌മെന്റ് കഴിഞ്ഞതായുളള വിവരമൊന്നും ഇരുതാരങ്ങളും വെളിപ്പെടുത്തിയില്ലായിരുന്നു. രഹസ്യമായി ഇരുവരുടെയും എന്‍ഗേജ്മെന്റ് കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. അടുത്തിടെ സല്‍മാന്‍ ഖാന്‍ ചിത്രത്തില്‍ നിന്നുളള പ്രിയങ്കയുടെ പിന്മാറ്റം നിക്കുമായുളള വിവാഹ നിശ്ചയം കഴിഞ്ഞതുകൊണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.

നിക്കിന്റെ മോതിരം
വിവാഹ നിശ്ചയത്തിനായി ന്യൂയോര്‍ക്കിലെ ജ്വല്ലറി അടച്ചിട്ട് നിക്ക് മോതിരം വാങ്ങിയെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പ്രിയങ്കയുടെ പിറന്നാള്‍ ദിനം ഇരുവരുടെയും എന്‍ഗേജ്‌മെന്റ് കഴിഞ്ഞെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഇത്തവണത്തെ പിറന്നാള്‍ ലണ്ടനില്‍ വെച്ച് നിക്കിനൊപ്പമായിരുന്നു പ്രിയങ്ക ആഘോഷിച്ചിരുന്നത്.

മോതിരം ഒളിപ്പിച്ചുവെച്ച് പ്രിയങ്ക
സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം ഇറങ്ങിയ വീഡിയോയിലായിരുന്നു എന്‍ഗെജ്‌മെന്റ് മോതിരം പ്രിയങ്ക ഒളിപ്പിച്ചുവെക്കുന്നതായി കണ്ടത്. എയര്‍പോട്ടില്‍ നിന്നും പുറത്തുവരുന്ന സമയത്ത് പാപ്പരാസികളെ കണ്ടപ്പോഴായിരുന്നു പ്രിയങ്ക പെട്ടെന്ന് തന്നെ മോതിരം തന്റെ പോക്കറ്റിലേക്ക് മാറ്റിയത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
വീഡിയോ കാണൂ
വീഡിയോ കാണൂ


Click it and Unblock the Notifications