പ്രായം കുറഞ്ഞ പുരുഷനെ വിവാഹം കഴിച്ചാൽ എന്താണ് പ്രശ്നം!! വിമർശനങ്ങൾക്ക് മറുപടിയുമായി താരം

ബോളിവുഡിലെ ഭൂരിഭാഗം താരങ്ങളും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. താരങ്ങളുടെ പ്രണയവും വിവാഹവുമൊക്കെ ബോളിവുഡിൽ വാർത്തയാകാറുണ്ട്. എന്നാൽ പ്രണയത്തിന്റേയും വിവാഹത്തിന്റേയും പേരിൽ വിമർശനങ്ങൾ കേൾക്കേണ്ടി വന്ന താരമാണ് നടി പ്രിയങ്ക ചോപ്ര. 2018 അവസാനത്തോടെയായിരുന്നു പ്രിയങ്കയും നിക്കും വിവാഹിതരാകുന്നത്. പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയപ്പോൾ തന്നെ നാലുഭാഗത്തു നിന്നും രൂക്ഷമായ പ്രതികരണമായിരുന്നു ഉയർന്ന് വന്നത്.

പ്രിയങ്ക-നിക് ബന്ധത്തിന്റെ പ്രധാന വില്ലൻ പ്രായമായിരുന്നു. നിക്കിനെകാൾ പത്ത് വയസിന് മുതിർന്നതാണ് പ്രിയങ്ക. ഇത് നിക് ആരാധകരെ ചൊടിപ്പിച്ചിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞിട്ടും വിമർശനങ്ങളും ആരോപണങ്ങളും നടിയ്ക്ക് നേരെ ഉയർന്നിരുന്നു. വിവാഹ ബന്ധം വേർപ്പെടുത്തുന്നു എന്നു തരത്തിലുള്ള വാർത്തകൾ വരെ പ്രചരിച്ചിരുന്നു. ഇത്തത്തിലുള്ള ആരോപണങ്ങളുടെ എല്ലാം അടിസ്ഥാനം പ്രിയങ്കയുടെ പ്രായം തന്നെയായിരുന്നു. ഇപ്പോഴിത പ്രായത്തെ ചൊല്ലി ഉയരുന്ന വിവാദത്തിൽ പ്രതികരിച്ച് പ്രിയങ്ക ചോപ്ര. ഇൻസ്റ്റൈൽ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രായവ്യത്യാസത്തെ കുറിച്ചുള്ള വിവാദങ്ങളെ കുറിച്ച് നടി പ്രതികരിച്ചത്.

 പുരുഷന്മാരും  സ്ത്രീകളും

പുരുഷന്മാരും സ്ത്രീകളും

വിവാഹത്തിൽ പ്രായവ്യത്യാസത്തിന്റെ പേരിൽ ഇപ്പോൾ ഉയരുന്നത് ഇരട്ടത്താപ്പാണ്. പുരുഷന്മാർക്ക് ആകാം എന്നാൽ സ്ത്രീൾക്കിടയിൽ അത് സംഭവിക്കുമ്പോൾ വിമർശനങ്ങൾക്ക് കാരണമാകുന്നുണ്ട്. തന്നേക്കാൾ പത്ത് വയസ്സ് കുറഞ്ഞ സത്രീകളെ പുരുഷന്മാർക്ക് വിവാഹം കഴിക്കാം. അതിനെ കുറിച്ച് ആരും സംസാരിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യാറില്ല. എന്നാൽ സ്ത്രീകളുടെ ഇടയിൽ ഇച് എത്തുമ്പോൾ പല പല വിവാദങ്ങൾക്കും വിമർശനങ്ങൾക്കും കാരണമാകും.

  വയസ് വിവാഹത്തിന്  തടസം

വയസ് വിവാഹത്തിന് തടസം

തങ്ങൾ തമ്മിലുളള പ്രായ വ്യത്യാസം പ്രണയത്തിന് തടസമായിരുന്നില്ല. എന്നാൽ വിവാഹത്തിന് ഇതൊരു തടസം തന്നെയായിരുന്നു. വിവാഹത്തിനായി തയ്യാറെടുക്കുമ്പോൾ ചില തടസങ്ങൾ ഉണ്ടാകുമെന്ന് നിക്ക് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. അത് സംഭവിക്കുകയും ചെയ്തു. എന്നാൽ അതൊന്നും കാര്യമാക്കേണ്ട എന്നും എല്ലാം ശരിയാകുമെന്നും നിക്ക് പറഞ്ഞിരുന്നു. കൂടാതെ എന്നെ നന്നായി അറിയാവുന്ന ആളാണ് നിക്കെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

 അമ്മയെ പരിചയപ്പെടുത്തിയപ്പോഴുണ്ടായ ആശങ്ക

അമ്മയെ പരിചയപ്പെടുത്തിയപ്പോഴുണ്ടായ ആശങ്ക

നിക്കിനെ അമ്മ മധു ചോപ്രയ്ക്ക് പരിചയപ്പെടുത്തുമ്പോൾ ആശങ്കയുണ്ടായിരുന്നെന്ന് പ്രിയങ്ക ചോപ്ര തുറന്ന് പറഞ്ഞു. കൽച്ചറിലുള്ള വ്യത്യാസം തന്നെ വല്ലാതെ അലട്ടിയിരുന്നെന്നും താരം പറഞ്ഞു. പ്രണയത്തിലായി ഒരു മാസിനുള്ളിൽ തന്നെ അമ്മയോട് ഈ വിവരം പറയുകയായിരുന്നു. തുടർന്ന് നിക്ക് ഇന്ത്യയിൽ എത്തി അമ്മയെ കാണുകയും ചെയതു.നിക്കിന് ഇന്ത്യൻ സംസ്കാരത്തെ കുറിച്ച് അധികം പരിചയമില്ലായിരുന്നു. അതിനാൽ തന്നെ എങ്ങനെ പ്രതികരിക്കും എന്നതിൽ നല്ല ആശങ്കയുണ്ടായിരുന്നു. നിക്കും അമ്മയും ആദ്യമായി സംസാരിച്ചപ്പോൾ അവർ എന്താണ് സംസാരിച്ചത് എന്നു പോലും തനിയ്ക്ക് അറിയില്ലായിരുന്നു. അന്ന് ഒരു മൂളൽ മാത്രമാണ് കേൾക്കാൻ സാധിച്ചത്. ഇവർ തമ്മിൽ സംസാരിക്കുന്നത് പരസ്പരം മനസ്സിലാകുന്നുണ്ടോ എന്ന് ഞാൻ ചിന്തിച്ചു, കാരണം തനിക്ക് തന്നെ ഒന്നും പിടികിട്ടാത്ത അവസ്ഥയായിരുന്നു- പ്രിയങ്ക പറഞ്ഞു.

നിക്കിന്റെ മാതാപിതാക്കളെ കണ്ടത്

നിക്കിന്റെ മാതാപിതാക്കളെ കണ്ടത്

നിക്കിന്റെ മാതാപിതാക്കളെ ആദ്യമായി കാണുമ്പോൾ തനിയ്ക്ക് ആശങ്ക ഒന്നും ഉണ്ടായിരുന്നില്ലെന്നും താരം പറഞ്ഞു. ഒരു വിവാഹത്തിനിടെയായിരുന്നു താൻ ആദ്യമായി അവരെ കാണുന്നത്. എന്നാൽ അമേരിക്കയിൽ ജീവിച്ചിരുന്നത് കൊണ്ട് തനിയ്ക്ക് അത്രയും പ്രശ്നമില്ലായിരുന്നു. എന്നാൽ നിക്കിന്റെ കാര്യത്തിൽ ഒരു സാഹസം തന്നെയായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X