എല്ലാ അർഥത്തിലും അതൊരു സാഹസം തന്നെയായിരുന്നു!! നിക്ക് ഇന്ത്യയിൽ എത്തിയതിനെ കുറിച്ച് പ്രിയങ്ക
വാർത്തകളിൽ ഇടം പിടിച്ച വിവാഹമായിരുന്നു ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടേയും അമേരിക്കൻ ഗായകൻ നിക്ക് ജോനാസിന്റേയും.വിവാഹം മാത്രമല്ല ഇരുവരുടേയും പ്രണയവും ഏറെ വാർത്തകൾ സൃഷ്ടിച്ചു. ഭൂരിഭാഗം താരങ്ങളുടേയും വിവാഹം വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. എന്നാൽ വിവാഹത്തിനു ശേഷം ഇതിനൊരു മാറ്റമുണ്ടാകാറുണ്ട്. എന്നാൽ പ്രിയങ്കയുടെ കാര്യം ഇതിലും വ്യത്യസ്തമായിരുന്നു. വിവാഹത്തിനു ശേഷമായിരുന്നു പല വിവാദങ്ങളും ഉയർന്നു വന്നത്.
പ്രിയങ്ക -നിക് വിവാഹത്തിന്റെ പ്രധാന വില്ലനായി എത്തിയത് പ്രായമായിരുന്നു. നിക്കിനെക്കാൾ പ്രായത്തിൽ മുതിർന്നതാണ് പ്രിയങ്ക. ഇത് നിക് ആരാധകരെ ചൊടിപ്പിച്ചിരുന്നു. വിവാഹത്തിനു മുൻപ് തന്നെ നിരാശ രേഖപ്പെടുത്തി ആരാധകർ രംഗത്തെത്തിയിരുന്നു. എന്നാൽ വിവാഹത്തിനു ശേഷം പ്രിയങ്കയെ താഴ്ത്തുന്ന രീതിയിലുളളതും, വിവാഹ മോചന വാർത്തകളും പുറത്തു വന്നിരുന്നു. എന്നാൽ ഇതിനൊക്കെ കൃത്യമായ മറുപടിയുമായി പ്രിയങ്ക രംഗത്തെത്തിയിരുന്നു. പ്രിയങ്ക-നിക് പ്രണയകഥ പരസ്യമായ രഹസ്യമാണ്. എന്നാൽ പ്രിയങ്ക-നിക് വിവാഹത്തിലെ മറ്റൊരു നിർണ്ണായകമായ സംഭവ തുറന്നു പറയുകയാണ് താരം.

പ്രിയങ്ക നിക് പ്രണയം
മെറ്റ് ഗാലെയിൽ വെച്ചാണ് പ്രിയങ്കയും നിക്കും പ്രണയത്തിലാവുന്നത്. ആദ്യം സുഹൃത്തുക്കളാവുകയും പിന്നീട് ആ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ഇരുവീട്ടുകാരുടേയും സമ്മതത്തോടെയായിരുന്നു 2018 അവസാനത്തോടെ പ്രിയങ്കയും നിക്കും വിവാഹിതരാവുന്നത്. ഹിന്ദു- ക്രിസ്തീയ ആചാര പ്രകാരമായിരുന്നു ഇവരുടെ വിവാഹം. ഇന്ത്യയിൽ വെച്ചു തന്നെയായിരുന്നു താര വിവാഹം നടന്നത്.

വിവാഹത്തിൽ ആശങ്ക
നിക്കിനെ അമ്മ മധു ചോപ്രയ്ക്ക് പരിചയപ്പെടുത്തുമ്പോൾ ആശങ്കയുണ്ടായിരുന്നെന്ന് പ്രിയങ്ക ചോപ്ര. ഇൻസ്റ്റൈൽ എന്ന മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രിയങ്ക ഇക്കാര്യം പറഞ്ഞത്. കൽച്ചറിലുണ്ടായ വ്യത്യാസമായിരുന്നു തന്നെ വല്ലാതെ അലട്ടിയിരുന്നെന്നും പ്രിയങ്ക പറഞ്ഞു. പ്രണയത്തിലായി ഒരു മാസിനുള്ളിൽ തന്നെ അമ്മയോട് ഈ വിവരം പറയുകയായിരുന്നു. തുടർന്ന് നിക്ക് ഇന്ത്യയിൽ എത്തി അമ്മയെ കാണുകയും ചെയതു- പ്രിയങ്ക പറഞ്ഞു.

നിക്കിന്റെ മാതാപിതാക്കളെ കണ്ടപ്പോൾ
2018 ജൂണിലായിരുന്നു നിക്ക് ആദ്യമായി അമ്മയെ കാണുന്നുത്. എന്നാൽ നിക്കിന്റെ മാതാപിതാക്കളെ ആദ്യമായി കാണുമ്പോൾ തനിയ്ക്ക് ആശങ്ക ഒന്നും ഉണ്ടായിരുന്നില്ലെന്ന് പ്രിയങ്ക തുറന്നു പറഞ്ഞു. ഒരു വിവാഹത്തിനിടെയായിരുന്നു താൻ ആദ്യമായി അവരെ കാണുന്നത്. എന്നാൽ അമേരിക്കയിൽ ജീവിച്ചിരുന്നത് കൊണ്ട് തനിയ്ക്ക് അത്രയും പ്രശ്നമില്ലായിരുന്നു. എന്നാൽ നിക്കിന്റെ കാര്യത്തിൽ ഒരു സാഹസം തന്നെയായിരുന്നു.

നിക്കിന്റെ പ്രതികരണം
നിക്കിന് ഇന്ത്യൻ സംസ്കാരത്തെ കുറിച്ച് അധികം പരിചയമില്ലായിരുന്നു. അതിനാൽ തന്നെ എങ്ങനെ പ്രതികരിക്കും എന്നതിൽ നല്ല ആശങ്കയുണ്ടായിരുന്നു. നിക്കും അമ്മയും ആദ്യമായി സംസാരിച്ചപ്പോൾ അവർ എന്താണ് സംസാരിച്ചത് എന്നു പോലും തനിയ്ക്ക് അറിയില്ലായിരുന്നു. അന്ന് ഒരു മൂളൽ മാത്രമാണ് കേൾക്കാൻ സാധിച്ചത്. ഇവർ തമ്മിൽ സംസാരിക്കുന്നത് പരസ്പരം മനസ്സിലാകുന്നുണ്ടോ എന്ന് ഞാൻ ചിന്തിച്ചു, കാരണം തനിക്ക് തന്നെ ഒന്നും പിടികിട്ടാത്ത അവസ്ഥയായിരുന്നു- പ്രിയങ്ക പറഞ്ഞു.


Click it and Unblock the Notifications