ജയ്ഹിന്ദ് വിളിച്ച് പ്രിയങ്ക!! നടിയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യൂണിസെഫിനോട് പാകിസ്താൻ
പാക് ഭീകർക്കെതിരെ നടത്തിയ വ്യോമസേന ആക്രമണത്തിൽ സൈനികർക്ക് ആശംസ നേർന്ന് ഇന്ത്യൻ സിനിമ ലോകം ഒന്നടങ്കം രംഗത്തെത്തിയിരുന്നു
ബോളിവുഡ് നടി പ്രിയങ്ക ചോപ്രയ്ക്കെതിരെ പരാതിയുമായി പാകിസ്താൻ. താരത്തെ യൂന്സെഫ് അംബാസിഡർ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്. ബലിക്കോട്ടിലെ ഭീകര ക്യാമ്പുകളിൽ ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തിൽ സൈന്യത്തെ അഭിനന്ദിച്ച് ട്വിറ്ററിൽ ജയ് ഹിന്ദ് എന്ന ട്വിറ്റ് ചെയ്തതാണ് പാക് പൗരന്മാരെ ചൊടിപ്പിച്ചിരിക്കുന്നത്.

യൂനിസെഫിന്റെ ഗുഡ് വില്ല് അംബാസിഡർ എന്ന നിലയിൽ നിഷ്പക്ഷമായ നിലപാടായിരുന്നു താരം സ്വീകരിക്കേണ്ടിയിരുന്നതെന്നും എന്നാൽ താരം ഇന്ത്യൻ സൈന്യത്തിന് ജയ് വിളിക്കുകയാണ് ചെയ്തത്. പ്രിയങ്ക നിങ്ങൾ ഇനി ഈ പദവിയിൽ ഇരിക്കാൻ അർഹയല്ലെന്നും ഓൺലൈൻ പെറ്റീഷനിൽ പറയുന്നുണ്ട്.
പാക് ഭീകർക്കെതിരെ നടത്തിയ വ്യോമസേന ആക്രമണത്തിൽ സൈനികർക്ക് ആശംസ നേർന്ന് ഇന്ത്യൻ സിനിമ ലോകം ഒന്നടങ്കം രംഗത്തെത്തിയിരുന്നു. താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ നിലപാട് അറിയിക്കുകയും ചെയ്തികരുന്നു. കൂടാതെ വിഷയത്തിൽ പാക് നടപടിയോടുളള അതൃപ്തിയും താരങ്ങൾ അറിയിച്ചിരുന്നു.


Click it and Unblock the Notifications