മുന്‍കാമുകന് പ്രിയങ്കയുടെ വക്കീല്‍ നോട്ടീസ്
ബോളിവുഡ് താരം പ്രിയങ്ക ചോപ്ര തന്റെ മുന്‍ കാമുകന്‍ അസീമിന് വക്കില്‍ നോട്ടീസ് അയച്ചു. പ്രിയങ്കയുടെ ജീവിതം ആസ്പദമാക്കി അസീം സിനിമയെടുക്കുന്നു എന്ന വാര്‍ത്തകളെ തുടര്‍ന്നാണ് പ്രിയങ്ക നോട്ടീസ് അയച്ചത്.
മുന്‍ മാനേജര്‍ പ്രകാശ് ജാജുവിനും താരം വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. പ്രിയങ്ക അയച്ച ലീഗല്‍ നോട്ടീസ് പഠിച്ചുവരികാമെന്നാണ് അസീമിനെ ഉദ്ധരിച്ച് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

അതേ സമയം സിനിമ പ്രിയങ്കയെ കുറിച്ചല്ലെന്നാണ് പ്രകാശ് ജാജു പറയുന്നത്. പ്രയങ്കയ്ക്ക് വേണമെങ്കില്‍ തിരക്കഥ വായിച്ചു നോക്കാവുന്നതാണ്. വായിച്ചതിന് ശേഷം പ്രിയങ്ക എതിര്‍പ്പു പറഞ്ഞാല്‍ ആ സിനിമ ചെയ്യില്ല. അവരുടെ വെറുപ്പു സംബാധിക്കേണ്ട ആവശ്യം തനിക്കില്ലെന്നാണ് ജാജു പറയുന്നത്.
സിനിമ എന്നെ കുറിച്ചുള്ളതാണ്. അതിലെ ഒരു ചാപ്റ്റര്‍ മാത്രമാണ് പ്രിയങ്കാ ചോപ്രയെന്നും ജാജു പറഞ്ഞു. അസീം അടുത്തിടെ ലൈംലൈറ്റ് മോഷന്‍ പിക്‌ചേവ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ ഒരു നിര്‍മാണ കമ്പനി തുടങ്ങുകയും '67 ഡെയ്‌സ്' എന്ന ഒരു ചിത്രം ചെയ്യുന്നതായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ചിത്രം പ്രിയങ്കയുടേതല്ല ജാജുവിന്റെതാണെന്നാണ് അസീമും പറഞ്ഞത്.


Click it and Unblock the Notifications











