അന്നത്തെ എന്റെ കോലം, വേഷം, മുടി, 20 വര്‍ഷത്തിന് ശേഷം തന്നെ കണ്ട് സ്വയം ചിരിക്കുന്ന നടി

സോഷ്യല്‍ മീഡിയയില്‍ സിനിമാ താരങ്ങളെല്ലാം പഴയ ഓര്‍മകള്‍ അയവിറത്തുകൊണ്ടിരിയ്ക്കുകയാണ്. കുഞ്ഞായിരുന്നപ്പോഴുള്ള ഫോട്ടോകളും സ്‌കൂള്‍ കാലവും കോളേജ് കാലവുമൊക്കെയാണ് പലരും പങ്കുവയ്ക്കുന്നത്. അതില്‍ നിന്ന് അല്പം വ്യത്യസ്തമാണ് പ്രിയങ്ക ചോപ്രയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

2000 ല്‍ തനിക്ക് മിസ്സ് ഇന്ത്യ പട്ടം കിട്ടിയപ്പോഴുള്ള വീഡിയോ, 2020 ല്‍ ഇരുന്ന് കാണുകയും ആ ദിവസത്തെ ഓര്‍മകള്‍ പങ്കുവയ്ക്കുകയുമാണ് പ്രിയങ്ക ചോപ്ര. ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറം തന്റെ പഴയ രൂപം വേഷവും സ്റ്റൈവും നടിയെ സ്വയം ചിരിപ്പിയ്ക്കുന്നു എന്ന് പറയാതെ വയ്യ.

അന്ന് ധരിച്ച വേഷമാണ് പ്രിയങ്ക ആദ്യം ശ്രദ്ധിച്ചത്. നല്ല ഇടതൂര്‍ന്ന കറുത്ത മുടിയുണ്ടായിരുന്നു എനിക്ക്.. അതൊക്കെ എവിടെപ്പോയോ ആവോ.. അന്ന് സ്‌റ്റേജില്‍ സംസാരിച്ച വാക്കുകള്‍ ഇന്നും പ്രിയങ്കയ്ക്ക് ആത്മവിശ്വാസം നല്‍കുന്നു. അന്ന് പതിനെട്ടുകാരിയായ പ്രിയങ്ക 38 ല്‍ വന്നു നില്‍ക്കുമ്പോഴുള്ള മാറ്റം പ്രേക്ഷകര്‍ക്ക് കണ്ടറിയാം.

priyankachopra

2000 ല്‍ മിസ്സ് ഇന്ത്യ മത്സരത്തില്‍ പങ്കെടുക്കുമ്പോള്‍ ബോര്‍ഡ് എക്‌സാമിന്റെ സമയമായിരുന്നുവത്രെ നടിയ്ക്ക്. തൊണ്ണൂറുകളിലെ മേക്കപ്പിന്നെ കുറിച്ചും പ്രിയങ്ക പറയുന്നു. ഡാര്‍ക്ക് ലിപ്സ്റ്റിക്കും ഐലേനറും മാത്രം ഉപയോഗിക്കുന്ന ആ കാലത്തെ ചില ചിത്രങ്ങളും പ്രിയങ്ക പങ്കുവച്ചു.

ഇരുപത്തിയേഴ് ലക്ഷത്തിലധികം ലൈക്കുകലാണ് വീഡിയോയ്ക്ക് കിട്ടിയിരിയ്ക്കുന്നത്. പ്രിയങ്ക മാതൃകയാണെന്നും പ്രചോദനമാണെന്നുമൊക്കെയുള്ള കമന്റുകളും വീഡിയോയ്ക്ക് ലഭിയ്ക്കുന്നു. നിങ്ങള്‍ ഈ വീഡിയോ മുന്‍പ് കണ്ടിട്ടെല്ലെങ്കില്‍ ഇത് നിങ്ങള്‍ക്ക് ഒരു വിരുന്നായിരിക്കും എന്ന് പറഞ്ഞുകൊണ്ടാണ് പ്രിയങ്ക വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്.

Recommended Video

Megastar Mammootty Clicks A Still Of Maryam Ameerah Salmaan | FilmiBeat Malayalam

തമിഴന്‍ എന്ന തമിഴ് സിനിമയിലൂടെ അഭിനയ ജീവിതം ആരംഭിച്ച പ്രിയങ്ക ബോളിവുഡില്‍ മിന്നുന്ന താരമാവുകയായിരുന്നു. അതിനിടയില്‍ തെലുങ്ക്, മറാത്തി, ഗുജറാത്തി, ബോജ്പൂരി ഭാഷാ ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തു. ഹോളിവുഡ് സിനിമയിലും നായികയായ ഇന്ത്യയുടെ അഭിമാനമാണ് പ്രിയങ്ക.

വീഡിയോ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X