വേദിയിലേക്ക് കടക്കാൻ തുടങ്ങിയപ്പോൾ വസ്ത്രത്തിന്റെ സിബ്ബ് പൊട്ടി, കാനിൽ സംഭവിച്ചതിനെ കുറിച്ച് പ്രിയങ്ക
ലോകമെമ്പാടും ആരാധകരുള്ള താരമാണ് നടി പ്രിയങ്ക ചോപ്ര. ഫാഷൻ ലോകത്ത് നിന്ന് സിനിമയിലെത്തിയ പ്രിയങ്ക ബോളിവുഡിലും പിന്നീട് ഹോളിവുഡിലും തൻരെ സാന്നിധ്യം അറിയിക്കുകയായിരുന്നു. സിനിമയിൽ സജീവമാണെങ്കിലും റാമ്പുകളിൽ നടി സജീവമാണ്. താരത്തിന്റെ വസ്ത്രധാരണവും സ്റ്റൈലുമെല്ലാം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. വ്യത്യസ്ത ലുക്കിലാണ് നടിപ്രത്യക്ഷപ്പെടുന്നത്.
ഇപ്പോഴിത വസ്ത്രം നൽകിയ ഉഗ്രൻ പണിയെ കുറിച്ച് വെളിപ്പെടുത്തുകയാണ് പ്രിയങ്ക ചോപ്ര. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ആ മറക്കാനാവാത്ത സംഭവത്തെ കുറിച്ച് നടി വെളിപ്പെടുത്തിയത്. കാൻ ഫെസ്റ്റിവലിൽ വെച്ച് തന്റെ വസ്ത്രത്തിന്റെ സിബ്ബ് കേടായി പോയ മറക്കാനാവാത്ത സംഭവമാണ് പ്രിയങ്ക പങ്കുവെച്ചത്.

2019 ലെ കാൻ ഫെസ്റ്റിവലിൽ പങ്കെടുത്തപ്പോഴുണ്ടായ അനുഭവമാണ് പ്രിയങ്ക ആരാധകരുമായി പങ്കുവെച്ചത്. റെഡ് കാർപെറ്റിൽ എത്തുന്നതിന് തൊട്ട് മുമ്പത്തെ സംഭവാണ് പ്രിയങ്ക പങ്കുവെച്ചത്. നടി അണിഞ്ഞിരുന്ന വസ്ത്രത്തിന്റ സിബ്ബ് പൊട്ടിപോകുകയായിരുന്നു. ഇത് വെറും അഞ്ച് മിനിറ്റ് കൊണ്ട് ടീം അംഗങ്ങൾ പരിഹരിക്കുകയായിരുന്നുവെന്നും പ്രിയങ്ക കുറിപ്പിൽ പറയുന്നു. 2019 ലെ കാനിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടാണ് ഈ സംഭവം വെളിപ്പെടുത്തിയത്. നടിയുടെ വാക്കുകൾ ഇങ്ങനെ.

പുറമേക്ക് സന്തോഷവതിയായി തോന്നിയേക്കാം, പക്ഷേ ഉള്ളിൽ ഞാൻ അങ്ങേയറ്റം അസ്വസ്ഥയായിരുന്നു. അത് വളരെ കുറച്ചുപേർക്കേ അറിയുമായിരുന്നുള്ളു. കാനിലെ റെഡ് കാർപെറ്റിലേക്ക് പോകുന്നതിന് തൊട്ടുമുമ്പ് താൻ അണിഞ്ഞിരുന്ന റോബെർട്ടോ കവാലിയുടെ വിന്റേജ് വസ്ത്രത്തിന്റെ സിബ്ബ് പൊട്ടിപ്പോയി. റെഡ് കാർപെറ്റിലേക്ക് പോകുന്നതിന് തൊട്ടുമുമ്പാണ് അവർ സിബ്ബിങ് ചെയ്യുന്നുണ്ടായിരുന്നത്. ഒടുവിൽ എന്റെ മികച്ച ടീം വേദിയിലേക്കുള്ള പോകും വഴി അഞ്ചുമിനിറ്റ് കൊണ്ട് കാോറിൽ വച്ച് തുന്നിച്ചേർക്കുകയായിരുന്നെന്ന് പ്രിയങ്ക കുറിച്ചു.

ഇതുപോലെയൊരു അനുഭവം മിസ് വേൾഡ് മത്സരത്തിനിടയിലും മെറ്റ് ഗാലയിലും സംഭവിച്ചിട്ടുണ്ടെന്നും പ്രിയങ്ക ഇൻസ്റ്റഗ്രാമിൽ കുറിച്ചു. മിസ് വേൾഡ് മത്സരത്തിനിടയിലും നടിയുടെ വസ്ത്രം തലവേദന സൃഷ്ടിച്ചിരുന്നു. വേദിയിൽ എത്തിയപ്പോൾ വസ്ത്രത്തിൻറെ ടോപ്പ് അഴിഞ്ഞു വന്നിരുന്നു. എന്നാൽ നടി ഇതിനെ വളരെ ബുദ്ധിപൂർവ്വം പരിഹരിക്കുകയായിരുന്നു. വസ്ത്രം പൂർണ്ണമായും അഴിഞ്ഞ് വീഴാതിരിക്കാൻ കൈകൊണ്ട് ബാലൻസ് ചെയ്യുകയായിരുന്നു. കൈ കൂപ്പി എത്തുന്ന പ്രിയങ്കയുടെ ചിത്രം ഇന്നും പ്രേക്ഷകർക്കിടയിൽ വൈറലാണ്.

മെറ്റ് ഗാലയിൽ നടിയുടെ വസ്ത്രം ഇറുകി പോയാണ് നടിയ്ക്ക് പ്രശ്നം സൃഷ്ടിച്ചത്.റാമ്പിൽ പ്രിയങ്കയുടെ വസ്ത്രം ഏറെ ശ്രദ്ധിക്കെപ്പടുകയും ചെയ്തിരുന്നു. വസ്ത്രത്തിലെ കച്ച പ്രിയങ്കയെ ശ്വാസം മുട്ടിച്ചിരുന്നു. വാരിയെല്ലുകൾ വരിഞ്ഞുമുറുകിയ പ്രതീതിയായിരുന്നു. ആ രാത്രയിൽ ഭക്ഷണം പോലും കഴിക്കാൻ സാധിച്ചില്ലെന്ന് പ്രിയങ്ക ഒരു അഭിമുഖത്തിൽ പറയുന്നു. കടും ചുവപ്പു നിറമുള്ള റാൽഫ് ലോറൻ റെഡ് വെൽവെറ്റ് വസ്ത്രമാണ് പ്രിയങ്ക അണിഞ്ഞിരുന്നത്.


Click it and Unblock the Notifications