മിയാമി ബീച്ചിൽ റൊമാന്റിക് മൂഡിൽ പ്രിയങ്കയും നിക്കും!! ചിത്രങ്ങൾ വൈറൽ
വിവാഹത്തിനു ശേഷം സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ് പ്രിയങ്ക. ഭർത്താവ് അമേരിക്കൻ ഗായകൻ നിക്കുമായുള്ള ചിത്രങ്ങളും വീഡിയോയും താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇവരുടെ ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലാവാറുമുണ്ട്. ഇപ്പോഴിത ഭർത്താവുമൊത്തുളള റൊമാന്റിക് നിമിഷം പങ്കുവെച്ചിരിക്കുകയാണ് താരം.

മിയാമി ബീച്ചിൽ നിക്കുമായി സമയം പങ്കുവെയ്ക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. അതീവ ഗ്ലാമറസ്സായിട്ടാണ് പ്രിയങ്ക ചിത്രത്തിൽ. ഇതിനു മുൻപും നിക്കിനോടൊപ്പമുള്ള റൊമാന്റിക് ചിത്രങ്ങൾ താരം പങ്കുവെച്ചിട്ടുണ്ട്.
ഇൻസ്റ്റഗ്രാമിൽ സജീവ സാന്നിധ്യമാണ് പ്രിയങ്ക. ഇൻസ്റ്റഗ്രാമിലൂടെ ഏറ്റവും വരുമാനം നേടുന്ന ഇന്ത്യക്കാരുടെ പട്ടികയിൽ പ്രിയങ്കയും സ്ഥാനം പിടിച്ചിട്ടുണ്ട്.ഒരു സ്‌പോണ്‍സേഡ് പോസ്റ്റിന് രണ്ടു കോടിയോളമാണ് പ്രിയങ്കയ്ക്ക് പ്രതിഫലമായി ലഭിക്കുന്നത്. പ്രിയങ്കയ്ക്കൊപ്പം കോലിയും ഈ പട്ടികയിലുണ്ട്. 1.5 കോടിയാണ് കോലിയ്ക്ക് ലഭിക്കുന്നത്.ഇത് സംബന്ധിച്ച വിവരങ്ങള്‍ ഹോപ്പര്‍ എച്ച് ക്യൂ. കോം കഴിഞ്ഞ ദിവസങ്ങള്‍ പുറത്ത് വിട്ടിരുന്നു.


Click it and Unblock the Notifications