ട്രോളന്മാർ ട്രോളിക്കോട്ടേ...!! മെറ്റ് ഗാലയിൽ ബോളിവുഡ് ഗാനവുമായി പ്രിയങ്ക... വീഡിയോ
വ്യത്യസ്തമായ ഫാഷൻ ട്രെന്റിലൂടെ എപ്പോഴും പ്രേക്ഷക ശ്രദ്ധ നേടുന്ന താരമാണ് പ്രിയങ്ക ചോപ്ര. ചില അവസരങ്ങളിൽ താരത്തിന്റെ ഗെറ്റപ്പ് വിമർശനങ്ങൾ വഴിവയെക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പ്രിയങ്കയുടെ മെറ്റ് ഗാലിയയിലെ ഗെറ്റപ്പാണ്. ഹെവി ഗൗൺ ധരിച്ചാണ് പ്രിയങ്ക മെറ്റ് ഗാലിയയിൽ പ്രത്യക്ഷപ്പെട്ടത്. വസ്ത്രത്തിനൊപ്പം തന്നെ താരത്തിന്റെ മേക്കപ്പും ശ്രദ്ധിക്കപ്പെട്ടിരുന്നു. വെളളി നിറമുള്ള ഹെവി ഗൗണിനോടൊപ്പം കിരീടവും ധരിച്ചായിരുന്നു റെഡ് കാർപ്പെറ്റിൽ താരം എത്തിയത്.പ്രിയങ്കയുടെ വേറിട്ട ഗെറ്റപ്പ് ട്രോളന്മാരും ഗംഭീരമായി ആഘോഷിച്ചു.

ആഘോഷങ്ങൾ അവസാനിക്കുമ്പോൾ ബാക്ക് സ്റ്റേജിൽ നടന്ന ഒരു രസകരമായ സംഭവം പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുകയാണ് ഡിസൈൻ പ്രബൽ റാണാ ഗുരുങ്. റെഡ് കാർപ്പെറ്റിൽ കണ്ട് പ്രിയങ്കയായിരുന്നില്ല ബാക്ക് സ്റ്റേജിൽ കണ്ടത്. എടുത്ത പൊങ്ങാത്ത ഗൗണും ധരിച്ച് നടക്കുന്ന പ്രിയങ്കയോട് ഒരു ഹാനം ആലപിക്കാൻ പറയുമ്പോൾ, പ്രശസ്ത ഹിന്ദി ഗാനമായ ചോളി കെ പീച്ചേ ക്യാ ഹേ എന്നു തുടങ്ങുന്ന ഗാനമായിരുന്നു പാടിയത്. പ്രിയങ്കയുടെ ഗാനം അക്ഷരാർഥത്തിൽ അവതാരകയെ ഞെട്ടിപ്പിച്ചിട്ടുണ്ട്.
ഭർത്താവ് നിക്ക് ജൊനസ്സിന്റെ കയ്യിൽ തൂങ്ങിയായിരുന്നു പ്രിയങ്ക ഇത്തവണ മെറ്റ് ഗാലയിൽ എത്തിയത്. മൂന്നാം തവണയാണ് പ്രിയങ്ക ലോകത്തിലെ ഏറ്റവും വലിയ ഫാഷൻ മാമാങ്കമായ മെറ്റ് ഗാലയിൽ എത്തുന്നത്. പ്രിയങ്ക- നിക് സൗഹൃദവും പ്രണയവും ആരംഭിക്കുന്നത് മെറ്റ് ഗാലയിൽവെച്ചാണ്. 2018 ഡിസംബറിലായിരുന്നു ഇവർ വിവാഹിതരാവുന്നത്.


Click it and Unblock the Notifications