മുംബൈയിലെ വീടുകൾ ഓരോന്നായി വിൽക്കുന്നു, പ്രിയങ്കയ്ക്ക് എന്തുപറ്റി?, അമേരിക്കയിലെ ജീവിതം
ഇന്ത്യൻ സിനിമാ താരങ്ങളിൽ വ്യത്യസ്തയാണ് നടി പ്രിയങ്ക ചോപ്ര. ബോളിവുഡ് താരമെന്നതിനപ്പുറം ഇന്ന് ആഗോള തലത്തിൽ പ്രിയങ്ക ചോപ്ര അറിയപ്പെടുന്നു. ബി ടൗണിലെ മുൻനിര താരമായിരിക്കെയാണ് പ്രിയങ്ക ഹോളിവുഡിലേക്ക് ശ്രദ്ധ തിരിക്കുന്നത്. ഇതിന് പിന്നിൽ ചില കാരണങ്ങളുണ്ടായിരുന്നു. ബി ടൗണിൽ നിന്നും നടി മാറ്റി നിർത്തലുകൾ നേരിട്ടു. അവസരങ്ങൾ കുറഞ്ഞതോടെയാണ് പ്രിയങ്ക മ്യൂസിക് ആൽബങ്ങളിലൂടെ ഹോളിവുഡിലേക്ക് കടക്കുന്നത്. ക്വാണ്ടിക്കോ എന്ന സീരീസ് ഹിറ്റായതോടെ താരത്തെ തേടി ഹോളിവുഡിൽ നിന്നും നിരവധി അവസരങ്ങളെത്തി.
ബോളിവുഡ് സിനിമകളിൽ പ്രിയങ്കയെ കണ്ടിട്ട് നാളുകളായി. ജീ ലേ സരാ എന്ന സിനിമ പ്രഖ്യാപിച്ചിട്ട് വർഷങ്ങൾ പിന്നിട്ടെങ്കലും ഇതുവരെ ഷൂട്ട് തുടങ്ങിയിട്ടില്ല. മുംബെെ സിനിമാ ലോകവുമായുള്ള പ്രിയങ്കയുടെ ബന്ധം നാൾക്ക് നാൾ കുറഞ്ഞ് വരികയാണെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു. തന്റെ ജീവിതവും നടി ഇന്ന് അമേരിക്കയിലേക്ക് പൂർണമായും പറിച്ച് നട്ടു.

ഇന്ത്യയിലെ തന്റെ സ്വത്തുക്കളിൽ ചിലത് പോലും നടി വിറ്റിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം മഹാമാരിക്കാലത്തിനിങ്ങോട്ട് ഇന്ത്യയിലുള്ള തന്റെ അഞ്ച് വീടുകൾ പ്രിയങ്ക വിറ്റു. ഒരു ബി ടൗൺ മാധ്യമപ്രവർത്തകനാണ് ഇക്കാര്യം പങ്കുവെച്ചത്. നേരത്തെയും ഇത് സംബന്ധിച്ചുള്ള റിപ്പോർട്ട് പുറത്ത് വന്നിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ മാസത്തിൽ മുംബൈയിലെ തന്റെ രണ്ട് പെന്റ്ഹൗസുകൾ നടി വിറ്റു.
ബോളിവുഡ് ഫിലിം മേക്കർ അഭിഷേക് ചൗബെയാണ് ഇവ വാങ്ങിയത്. 2021 ൽ ലോഖണ്ഡവാലയിലുള്ള ഒരു പ്രോപ്പർട്ടിയും നടി വിറ്റു. ഇതിന് പുറമെ മറ്റ് ചില പ്രോപ്പർട്ടികളും വിറ്റു. അതേസമയം മുംബൈയിൽ നടിക്കിപ്പോൾ പുതിയൊരു വീടുണ്ട്. എന്തുകൊണ്ടാണ് നടി തുടരെ പ്രോപ്പർട്ടികൾ വിറ്റതെന്നാണ് ആരാധകരുടെ ചോദ്യം. അമേരിക്കയിലെ ആഡംബര ജീവിതത്തിന് വേണ്ടിയാണോ എന്നും ആരാധകർ ചോദിക്കുന്നു.

20 മില്യൺ ഡോളർ വില വരുന്നതാണ് ലോസ് ആഞ്ചലസിൽ പ്രിയങ്ക ചോപ്രയും ഭർത്താവ് നിക് ജോനാസും താമസിക്കുന്നത്. അമേരിക്കയിൽ ഒന്നിലേറെ ബിസിനസുകളും നടിക്കുണ്ട്. ഹെയർ കെയർ ബ്രാന്റ്, റെസ്റ്റോറന്റ്, ഹോംവെയൽ ലൈൻ എന്നിവ താരത്തിന് അമേരിക്കയിലുണ്ട്. നിരവധി കമ്പനികളിൽ നിക്ഷേപവും നടത്തുന്നു. പർപിൾ പെബിൾ പിക്ചേർസ് എന്നാണ് നടിയുടെ പ്രൊഡക്ഷൻ ഹൗസിന്റെ പേര്.
ഇന്ന് ഇന്ത്യൻ നടി എന്നതിനപ്പുറം അമേരിക്കയിലാണ് പ്രിയങ്ക പൂർണമായും ജീവിക്കുന്നത്. ഈ സാഹചര്യത്തിലായിരിക്കും ഇന്ത്യയിലെ വീടുകൾ വിറ്റതെന്നും അഭിപ്രായമുണ്ട്. സിതാഡെൽ എന്ന സീരീസിലാണ് പ്രിയങ്കയെ അവസാനമായി പ്രേക്ഷകർ കണ്ടത്. സീരീസിന്റെ ഇംഗ്ലീഷ് പതിപ്പിലാണ് പ്രിയങ്ക അഭിനയിച്ചത്.
ഹിന്ദി പതിപ്പ് റിലീസിന് ഒരുങ്ങുകയാണ്. വരുൺ ധവാനും സമാന്തയുമാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്.
സീരീസുകളും സിനിമകളും ഷോകളുമായി ഹോളിവുഡിൽ തിരക്കിലാണ് പ്രിയങ്ക ചോപ്രയിന്ന്. കരിയറിനൊപ്പം കുടുംബ ജീവിതത്തിനും നടി ഇന്ന് ശ്രദ്ധ നൽകുന്നു. കഴിഞ്ഞ ദിവസം ഒരു ഇവന്റിന് പ്രിയങ്ക ഇന്ത്യയിലെത്തിയിരുന്നു.


Click it and Unblock the Notifications