കര്‍ഷകര്‍ ഇന്ത്യയുടെ ഭക്ഷ്യസൈനികര്‍, അവരുടെ ആശങ്കകള്‍ പരിഹരിക്കപ്പെടണം, പിന്തുണയുമായി ബോളിവുഡ് താരങ്ങള്‍
കര്‍ഷക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന രാജ്യത്തെ കര്‍ഷകര്‍ക്ക് പിന്തുണയുമായി ബോളിവുഡ് താരങ്ങളും. നടി പ്രിയങ്കാ ചോപ്ര, സോനം കപൂര്‍, പ്രീതി സിന്റ, റിതേഷ് ദേശ്മുഖ്, റിച്ച ഛദ്ദ, ഹന്‍സല്‍ മേത്ത, അനുഭവ് സിന്‍ഹ ഉള്‍പ്പെടെയുളള താരങ്ങളാണ് പിന്തുണ അറിയിച്ച് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ഇന്ത്യയുടെ ഭക്ഷ്യസേന എന്നാണ് പ്രിയങ്കാ ചോപ്ര കര്‍ഷകരെ വിശേഷിപ്പിച്ചത്. കര്‍ഷകര്‍ ഇന്ത്യയുടെ ഭക്ഷ്യസേനയാണ്. അവരുടെ ആശങ്കകള്‍ പരിഹരിക്കപ്പെടണം, അവരുടെ പ്രതീക്ഷകള്‍ നിറവേറ്റതുണ്ട്.
Recommended Video

ഒരു ജനാധിപത്യ രാജ്യത്ത് ഈ പ്രതിസന്ധികള്‍ പരിഹരിക്കപ്പെടുമെന്ന് ഉറപ്പാക്കണം. കര്‍ഷക സമരത്തിന് പിന്തുണ അറിയിച്ച് പ്രിയങ്ക ട്വറ്ററില്‍ കുറിച്ച വാക്കുകളാണിവ. കര്‍ഷകരെ കുറിച്ചുളള ഡാനിയേല്‍ വെബ്‌സ്റ്ററിന്റെ ഉദ്ധരണി പങ്കുവെച്ചുകൊണ്ടാണ് നടി സോനം കപൂര്‍ ട്വിറ്ററില്‍ എത്തിയത്. കര്‍ഷകര്‍ മനുഷ്യ സംസ്‌കാരത്തിന്റെ തന്നെ അടിത്തറ എന്നാണ് നടി കുറിച്ചത്. കൃഷി ആരംഭിക്കുമ്പോള്‍ മറ്റ് കലകള്‍ അതിനെ പിന്തുടരുന്നു. അതിനാല്‍ കര്‍ഷകരാണ് മനുഷ്യ നാഗരികതയുടെ സ്ഥാപകര്‍ എന്നും സോനം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. സമരവേദിയില്‍ നിന്നുളള ചിത്രങ്ങളും പങ്കുവെച്ചുകൊണ്ടാണ് സോനം കപൂറിന്റെ പോസ്റ്റ് വന്നത്.
കര്‍ഷക സമരത്തിന് സോഷ്യല്‍ മീഡിയയിലൂടെ ആദ്യം ഐക്യാദാര്‍ഢ്യം പ്രഖ്യാപിക്കുകയും പിന്നാലെ സമരവേദിയില്‍ എത്തുകയും ചെയ്ത നടനാണ് ദില്‍ജിത്ത് ദോസഞ്ച്. ഡല്‍ഹി ബോര്‍ഡറിലെ സമരവേദിയില്‍ നിന്നുളള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു പഞ്ചാബി താരത്തിന്റെ പുതിയ ട്വീറ്റ് വന്നത്. കൂടാതെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് കമ്പിളി പുതപ്പ് വാങ്ങുന്നതിനായി ഒരു കോടി രൂപ നല്‍കുകയും ചെയ്തു താരം. നിങ്ങള്‍ ഇന്ന് ഭക്ഷണം കഴിച്ചെങ്കില്‍ അതിന് കര്‍ഷകര്‍ക്ക് നന്ദി പറയണം, ഞാന്‍ രാജ്യത്തെ ഓരോ കര്‍ഷകര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അവര്‍ക്കൊപ്പം നില്‍ക്കുന്നു എന്നാണ് സമരത്തിന് പിന്തുണ അറിയിച്ച് ബോളിവുഡ് താരം റിതേഷ് ദേശ്മുഖ് ട്വിറ്ററില്‍ കുറിച്ചത്.


Click it and Unblock the Notifications











