»   » ശ്രീദേവിയുടെ മരണത്തിൽ തളർന്ന് പ്രമുഖ ബോളിവുഡ് നടി! തന്നെ താരമാക്കിയത് അവർ, നടിയുടെ വെളിപ്പെടുത്തൽ..

ശ്രീദേവിയുടെ മരണത്തിൽ തളർന്ന് പ്രമുഖ ബോളിവുഡ് നടി! തന്നെ താരമാക്കിയത് അവർ, നടിയുടെ വെളിപ്പെടുത്തൽ..

Written By:
Subscribe to Filmibeat Malayalam

ശ്രീദേവിയുടെ വിയോഗംബോളിവുഡിന് ഏൽപ്പിച്ച ആഘാതം  വളരെ വലുതാണ്. താരം ഭൂമിയിൽ നിന്ന് വിട പറഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും ഇതു വരെ സത്യം ഉൾക്കൊള്ളാൻ ബോളിവുഡിന് കഴിഞ്ഞിട്ടില്ല. ശ്രീദേവിയുടെ മരണം കൂടുതൽ വേദന സൃഷ്ടിച്ചിരിക്കുന്നത് എൺപതുകളിലും തൊണ്ണൂറുകളിലും ഉയർന്നു വന്ന താരങ്ങൾക്കാണ്.

sridevi

ശ്രീദേവിയുടെ മരണത്തിലെ ചില ബാത്ത് ടബ്ബ് കഥകൾ! ഇനിയും നിര്‍ത്തിക്കൂടേ?ആഘോഷിക്കുന്നവരോട് പ്രമുഖ നടി

അതിനു തെളിവ് പ്രിയങ്കയുടെ വാക്കുകളാണ്. ടൈംമാഗസിനു നൽകിയ അഭിമുഖത്തിലാണ് പ്രിയങ്ക ഹൃദയ സ്പർശിയായ ആക്കാര്യം വെളിപ്പെടുത്തിയത്.

അറിയാവുന്ന പണി ചെയ്താൽ പോരെ! സുരാജിന് പണി കൊടുത്ത് മോഹൻ ലാൽ, വീഡിയോ കാണാം

നടിയാകാൻ കാരണം അവർ

താൻ ഒരു നടിയാകാനുള്ള ഏറ്റവും വലിയ കാരണങ്ങളിൽ ഒന്ന് ശ്രീദേവിയാണെന്ന് പ്രിയങ്ക അഭിമുഖത്തിൽ തുറന്നു പറഞ്ഞു. തന്റെ ബാല്യകാലത്ത് തന്നെ ഏറ്റവും കൂടുതൽ സ്വധീനിച്ച വ്യക്തി ശ്രീദേവി. അതിനാൽ തന്നെ അവരുടെ മരണവാർത്ത കേട്ടപ്പോൾ താൻ തകർന്നു പോയെന്നും പ്രിയങ്ക പറഞ്ഞു. മരണ ആദ്യം കേട്ടപ്പോൾ മനസിന് അടിയേറ്റ പോലെയായിരുന്നെന്നും അനങ്ങാൻ പോലും കഴിഞ്ഞിരുന്നില്ലെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

സിനിമകൾ ആവർത്തിച്ചു കണ്ടു

ശ്രീദേവിയുടെ വിയോഗം താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അതു കൊണ്ട് തന്നെ അവർ ചെയ്ത സിനിമകളും, താരത്തിന്റെ പാട്ടുകളും, അഭിമുഖവുമെല്ലാം ആവർത്തിച്ചു കണ്ടിരുന്നെന്നും പ്രിയങ്ക പറഞ്ഞു. ഒരു പക്ഷെ ഇതു പോലെയായിരിക്കും എല്ലാ പ്രേക്ഷകരുടേയും അവസ്ഥ. അത്രയ്ക്ക് ശക്തമായിരുന്നു പ്രേക്ഷകരുമായിട്ടുള്ള ശ്രീദേവിയുടെ ബന്ധം.

ഏതു കഥാപാത്രവും ഭഭ്രം

ശ്രീദേവി എന്ന നടിയുടെ കയ്യിൽ ഏതു കഥാപാത്രവും ഭഭ്രമായിരുന്നു. പ്രണയം, ഗൗരവം. ഹാസ്യം, ബോൾഡ് എല്ലാ കഥാപാത്രങ്ങളും അതിന്റേതായ തന്മയത്തോടെ അവർ അഭിനയിച്ചു ഫലിപ്പിക്കുമായിരുന്നു. എന്തു കൊമ്ടു ശ്രീദേവി എന്നത് ഒരു പൂർണ നടി തന്നെയായിരുന്നു

കെട്ടിപ്പടുത്ത പാരമ്പര്യം

നമ്മളൊല്ലാം ഒരു പാരമ്പര്യത്തെ ബാക്കിയാണ്. അതു പോലെ അല്ല ശ്രീദേവി എന്ന നടി. തന്റെ കഴിവ് കൊണ്ടും, കഠിനാദ്ധ്വാനം കൊണ്ടും അർപ്പണ ബോധകൊണ്ടുമാണ് ഇന്ന് ഈ നിലയിലെത്തിയത്.ശ്രീദേവി എന്ന മഹത് അഭിനേത്രിയാണ് അവരുടെ പാരമ്പര്യം കെട്ടിപ്പൊക്കിയത്- പ്രിയങ്ക പറഞ്ഞു.

English summary
Priyanka Chopra: Sridevi is one of the reasons I became an actor

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam