അഞ്ചാം വയസ് മുതല്‍ ആ രോഗം എനിക്കുണ്ടായിരുന്നു! തന്റെ അസുഖത്തെ കുറിച്ച് തുറന്ന് പറഞ്ഞ് പ്രിയങ്ക ചോപ്ര

ലോകസുന്ദരിയും ബോളിവുഡിന്റെ പ്രിയപ്പെട്ടവളുമാണ് പ്രിയങ്ക ചോപ്ര. നടിയുടെ വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് അടുത്തിടെ വന്നിരുന്നത്. പ്രിയങ്കയും കാമുകന്‍ നിക്ക് ജോണ്‍സുമായിട്ടുള്ള വിവാഹനിശ്ചയം കഴിഞ്ഞ മാസമായിരുന്നു നടന്നത്. വിവാഹം ഉടന്‍ തന്നെയുണ്ടാവും. അതിനിടെ ഇത്രയും കാലം താന്‍ പോരാടി കൊണ്ടിരുന്ന രോഗത്തെ കുറിച്ച് നടി തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്.

priyanka-chopra

എന്നെ അറിയുന്നവര്‍ക്കെല്ലാം ഞാനൊരു ആസ്തമ രോഗിയാണെന്ന് അറിയാം. അതിലെന്താണ് മറക്കാനുള്ളത്. എന്നെ ഒരിക്കലും ആസ്തമ നിയന്ത്രിച്ചിട്ടില്ല. ആസ്തമയെ ഞാനാണ് നിയന്ത്രിക്കുന്നത്. എന്റെ സ്വപ്‌നങ്ങള്‍ നേടുന്നതില്‍ ആസ്തമ ഒരിക്കലും തടസ്സമായിട്ടില്ല. ആസ്തമയ്ക്ക് വേണ്ടിയുള്ള മരുന്നിനെ കുറിച്ചുള്ള പരസ്യത്തില്‍ പ്രിയങ്ക അഭിനയിച്ചിരുന്നു. തന്റെ അനുഭവം പങ്കുവെക്കുന്നതിനൊപ്പം ആ പരസ്യവും നടി പങ്കുവെച്ചിരുന്നു.

അഞ്ചാമത്തെ വയസിലായിരുന്നു എനിക്ക് ആസ്തമ ഉണ്ടെന്ന് അറിയുന്നത്. എന്റെ അമ്മ ഒരു ഡോക്ടര്‍ ആയതിനാല്‍ ഗുളികളെക്കാള്‍ ഇന്‍ഹേലര്‍ നല്ലതാണെന്ന് അറിയാന്‍ പറ്റി. എന്നാല്‍ ഇത് ജീവിതകാലം മുഴുവന്‍ ഒരു ശീലമായി മാറുമോ എന്ന് എല്ലാവരും കരുതിയിരുന്നു. ഫ്രീയായി ശ്വസിക്കാം എന്ന് പറഞ്ഞാണ് പരസ്യം വന്നിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X