»   » പ്രിയങ്ക ചോപ്ര ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി മുന്‍ മാനേജരുടെ വെളിപ്പെടുത്തല്‍

പ്രിയങ്ക ചോപ്ര ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി മുന്‍ മാനേജരുടെ വെളിപ്പെടുത്തല്‍

By: Rohini
Subscribe to Filmibeat Malayalam

കരിയറിലെ മോശം കാലത്ത് പ്രിയങ്ക ചോപ്ര ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി നടിയുടെ മുന്‍ മാനേജര്‍ പ്രകാശ് ജാജു. ട്വിറ്ററിലൂടെയാണ് ജാജു ഇക്കാര്യം വെളിപ്പെടുത്തിയത്. രണ്ട് മൂന്ന് തവണ പ്രിയങ്ക ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു എന്നും താനാണവരെ അതില്‍ നിന്നും പിന്തിരിപ്പിച്ചതെന്നും ജാജു അവകാശപ്പെടുന്നു. നടി പ്രത്യുഷ ബാനര്‍ജിയുടെ ആത്മഹത്യയുടെ പശ്ചാത്തലത്തിലാണ് പ്രകാശ് ജാജുവിന്റെ വെളിപ്പെടുത്തല്‍.

അതേ സമയം 2004 ല്‍ പ്രിയങ്ക ജോലിയില്‍ നിന്ന് പിരിച്ചുവിട്ട മാനേജരാണ് ജാജു. പിന്നീട് ഇയാള്‍ നടിയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പരാതി നല്‍കുകയും ഇയാള്‍ക്കെത്തിരെ കേസെടുക്കുകയും ചെയ്തിരുന്നു. തനിയ്ക്ക് ശമ്പളം നല്‍കിയില്ല എന്നാരോപിച്ച് പ്രിയങ്കയ്‌ക്കെതിരെ ഇയാളും പാരതി നല്‍കി.

 priyanka-chopra

മകളുടെ സ്വകാര്യതയില്‍ ഇടപെടുന്നു എന്ന പ്രിയങ്കയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് ജാജുവിനെതിരെ കേസെടുക്കുകയും രണ്ട് മാസം ജയില്‍ ശിക്ഷ അനുഭവിയ്ക്കുകയും ചെയ്തിട്ടുണ്ട്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ഇയാള്‍ പ്രിയങ്കയുടെ മുന്‍ കാമുകന്‍ അസിം മര്‍ച്ചൈന്റുമായി ചേര്‍ന്ന് 67 ഡെയ്‌സ് എന്ന ചിത്രം നിര്‍മിയ്ക്കാന്‍ പദ്ധതിയിട്ടു.

എന്നാല്‍ ചിത്രത്തിന്റെ പ്രചാരണം നടക്കുന്നത് തനിക്കെതികെയാണെന്ന് വ്യക്തമായതോടെ പ്രിയങ്ക അസീമിനെതിരെ വക്കീല്‍ നോട്ടീസയച്ചു. തുടര്‍ന്ന് സിനിമ ഉപേക്ഷിക്കുകയായിരുന്നു. ഇതിന്റെയൊക്കെ തുടര്‍ച്ചയാണോ പ്രകാശ് ജോജുവിന്റെ പുതിയ വെളിപ്പെടുത്തല്‍ എന്ന് ആരാധകര്‍ക്ക് സന്ദേഹമുണ്ട്.

-
-
-
-
-
-
-
-
-
-
-
English summary
Priyanka Chopra tried committing suicide in her struggling days, claims ex-manager
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam