വസ്ത്രധാരണത്തില്‍ പ്രിയങ്ക ചോപ്ര വെറൈറ്റി പരീക്ഷിച്ചതാണ്! ചീറ്റി പോയെന്ന് ആരാധകര്‍! അടപടലം ട്രോളാണ്
നടി പ്രിയങ്ക ചോപ്രയെയും ഭര്‍ത്താവ് നിക്ക് ജോണ്‍സിനെയും സംബന്ധിച്ച് ലോകത്തിലെ ഏറ്റവും വലിയ ഫാഷന്‍ ഉത്സവമായി അറിയപ്പെടുന്നതാണ് മെറ്റ് ഗാല ഒരു ഓര്‍മ്മപ്പെടുത്തലാണ്. മുന്‍വര്‍ഷങ്ങളില്‍ മെറ്റ് ഗാലയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു പ്രിയങ്കയും നിക്കും പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. കഴിഞ്ഞ ഡിസംബറില്‍ ഇരുവരും വിവാഹത്തിലൂടെ ഒന്നായി. ഇപ്പോഴിതാ വീണ്ടും മെറ്റ് ഗാല വന്നപ്പോള്‍ ഇരുവരും ഒന്നിച്ചെത്തിയിരിക്കുകയാണ്.
വിവാഹമോചന വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് ന്യൂയോര്‍ക്കില്‍ വെച്ച് നടക്കുന്ന മെറ്റ് ഗാലയുടെ റെഡ് കാര്‍പ്പറ്റില്‍ ഇന്ത്യന്‍ സുന്ദരി പ്രിയങ്ക ചോപ്രയും ഭര്‍ത്താവും അമേരിക്കന്‍ ഗായകനുമായ നിക്ക് ജോണ്‍സും ഉണ്ടായിരുന്നു. റെഡ് കാര്‍പ്പെറ്റിലൂടെ പ്രണയതുരരായി നടന്ന് നീങ്ങിയ നിക്കും പ്രിയങ്കയുമാണ് പ്രേക്ഷകരുടെ ശ്രദ്ധ ആകര്‍ഷിച്ചത്. എന്നാല്‍ അവിടം കൊണ്ട് അവസാനിക്കുന്നില്ല. പ്രിയങ്കയുടെ ഡ്രസ്സിനും മേക്കപ്പിനും അടപടലം ട്രോള്‍ ബഹളമാണ്.

ലൂയീസ് കരോളിന്റെ ആലീസ് ഇന്‍ വണ്ടര്‍ലാന്റില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ട വസ്ത്രമായിരുന്നു പ്രിയങ്ക തിരഞ്ഞെടുത്തത്. വൈറ്റ് സ്യൂട്ടായിരുന്നു നിക് ധരിച്ചത്. വേറിട്ട് നില്‍ക്കുന്ന മേക്കപ്പും കൂടി ആയപ്പോള്‍ മെറ്റ് ഗാലയുടെ റെഡ് കാര്‍പെറ്റില്‍ പ്രിയങ്ക വളരെയധികം ശ്രദ്ധിക്കപ്പെട്ടു. അതേ സമയം പലരും മോശം അഭിപ്രായവുമായിട്ടും എത്തിയിരിക്കുകയാണ്. ഇത് മൂന്നാം തവണയാണ് പ്രിയങ്ക മെറ്റ് ഗാലയുടെ റെഡ് കാര്‍പെറ്റിലെത്തുന്നത്. സോഷ്യല്‍ മീഡിയ വഴി പുറത്ത് വന്ന ചിത്രങ്ങള്‍ അതിവേഗമാണ് വൈറലായത്.
കഴിഞ്ഞ ഡിസംബറിലായിരുന്നു നിക്കും പ്രിയങ്കയും വിവാഹിതരാവുന്നത്. അടുത്തിടെ താരദമ്പതികള്‍ ത്തിന് തയ്യാറെടുക്കുകയാണെന്ന് ഗോസിപ്പുകള്‍ വന്നിരുന്നു. അതിനെ എല്ലാം പൊളിച്ച് എഴുതി കൊണ്ടാണ് റെഡ് കാര്‍പ്പറ്റിലൂടെ ഇരുവരും നടന്നത്. ഇവര്‍ക്കൊപ്പം നടി ദീപിക പദുക്കോണും മെറ്റ് ഗാലയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.


Click it and Unblock the Notifications