»   »  മോദിയുടെ മുന്നില്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച പ്രിയങ്ക ദേശീയ പതാകയെ വസ്ത്രമാക്കിയോ?

മോദിയുടെ മുന്നില്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച പ്രിയങ്ക ദേശീയ പതാകയെ വസ്ത്രമാക്കിയോ?

Posted By: Teresa John
Subscribe to Filmibeat Malayalam

ബോളിവുഡിന്റെ പ്രിയ നടി ആണെങ്കിലും നടി പ്രിയങ്ക ചോപ്ര വിവാദങ്ങളില്‍ നിന്നും വിവാദങ്ങളിലേക്ക് പലപ്പോഴും എത്താറുണ്ട്. മുമ്പ് നരേന്ദ്ര മോദിയെ കാണാനെത്തിയപ്പോള്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചെന്ന പേരില്‍ പ്രിയങ്കയ്ക്ക് കിട്ടിയത് വിമര്‍ശിച്ച് കൊണ്ടുള്ള ട്രോളുകള്‍ മാത്രമായിരുന്നു. ഇപ്പോള്‍ നടി വീണ്ടും വിവാദത്തില്‍ പെട്ടിരിക്കുകയാണ്.

സണ്ണി ലിയോണിനെ കാണാനെത്തിയത് ആയിരങ്ങള്‍! കൊച്ചിയെ പൂരപറമ്പാക്കിയ സണ്ണി ലിയോണിന്റെ അവസ്ഥ ഇങ്ങനെ!!!

സ്വാതന്ത്ര്യ ദിനത്തിന് ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ട വീഡിയയോയില്‍ വെള്ള നിറമുള്ള വസ്ത്രത്തിനൊപ്പം ത്രിവര്‍ണ പതാകയുടെ നിറമുള്ള ദുപ്പട്ട അണിഞ്ഞതാണ് ഇപ്പോള്‍ തലപ്പൊക്കിയിരിക്കുന്ന വിവാദങ്ങള്‍ക്ക് കാരണം. നടി ദേശീയ പാതക അപമാനിക്കുകയായിരുന്നെന്ന് പറഞ്ഞാണ് ഒരു കൂട്ടം ആളുകള്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്. മാത്രമല്ല പ്രിയങ്ക മാപ്പ് പറയണമെന്നും പലരും ആവശ്യമുന്നയിച്ചിരിക്കുകയും ചെയ്തിരിക്കുകയാണ്.

priyanka-chopra

എന്നാല്‍ നടിയ്ക്ക് പിന്തുണയുമായി ആരാധകരും രംഗത്തെത്തിയതോടെ സംഭവം രണ്ട് തരത്തില്‍ വാദിക്കാന്‍ തുടങ്ങി. പ്രിയങ്ക ധരിച്ചത് പതാക അല്ലെന്നും ത്രിവര്‍ണമുള്ള ദുപ്പട്ട മാത്രമായിരുന്നു. മാത്രമല്ല അതില്‍ അശോകചക്രവും ഇല്ലായിരുന്നു. അശോക ചക്രം ഇല്ലാതെ എങ്ങനെയാണ് പതാക ഉണ്ടാവുന്നതെന്നാണ് പ്രിയങ്കയെ അനുകൂലിച്ച് സംസാരിക്കുന്നവര്‍ ചോദിക്കുന്നത്.

ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡ് സിനിമയ്ക്കും ബംഗ്ലൂരുമായി ബന്ധം! കാരണം ഇതാണ്!!!

കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് വിദേശ സന്ദര്‍ശനത്തിനെത്തിയ മോദിയെ കാണാന്‍ പ്രിയങ്ക എത്തിയിരുന്നു. എന്നാല്‍ മോദിയുടെ മുന്നില്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചെത്തിയ പ്രിയങ്കയ്ക്ക് എതിരെ വലിയ തരത്തില്‍ വിമര്‍ശനങ്ങള്‍ തലപൊക്കിയിരുന്നു. ഇന്ത്യന്‍ സംസ്‌കാരത്തിന് തന്നെ പ്രിയങ്ക കളങ്കം വരുത്തിയെന്നായിരുന്നു അന്ന് പുറത്ത് വന്ന കമന്റുകള്‍. അതിന് പിന്നാലെയാണ് ഇപ്പോള്‍ മറ്റൊരു വിവാദത്തിലേക്ക് പ്രിയങ്ക എത്തിയിരിക്കുന്നത്.

Independence Day #Vibes 🇮🇳#MyHeartBelongsToIndia #happyindependencedayindia #jaihind

A post shared by Priyanka Chopra (@priyankachopra) on Aug 14, 2017 at 6:17pm PDT

English summary
Priyanka Chopra trolled for disrespecting Indian flag

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam