എന്റെ ആഗ്രഹമല്ലായിരുന്നു വിവാഹം!! തന്റെ ഇഷ്ടം മറ്റൊന്ന്.. തുറന്ന് പറഞ്ഞ് പ്രിയങ്ക

തന്റെ ആഗ്രഹപ്രകാരമായിരുന്നില്ല വിവാഹം ഇന്ത്യയിൽവെച്ച് നടത്തിയതെന്ന് പ്രിയങ്ക വെളിപ്പെടുത്തി.

ബോളിവുഡിൽ എന്ത് ചെറിയ വിശേഷവും വലിയ ആഘോഷമാണ്. തങ്ങളുടെ സന്തോഷം എത്രയാണോ അത്രയും മനോഹരമായി ആഘോഷിക്കാൻ ഇവർ ശ്രമിക്കാറുണ്ട്. പിറന്നാളോ, വിവാഹമോ എന്നു വേണ്ട ഒരു അവാർഡ് പുരസ്കാര നിശയുടെ പ്രതീതിയാണ്. പിണക്കവും ഇണക്കവും മറന്ന് എല്ലാ താരങ്ങളും അവിടെ എത്തി സന്തോഷത്തിലും ആഘോഷത്തിവും പങ്കു ചേരാറുണ്ട്.

2018ൽ ബോളിവുഡിൽ വിവാഹ മാമാങ്കമായിരുന്നു. പ്രേക്ഷകരുടെ പ്രിയപ്പെട്ട നിരവധി താരങ്ങളുടെ മെറ്റിരിയൽ സ്റ്റാറ്റസ് സിംഗിളിൽ നിന്ന് മ്യാരിടിലേയ്ക്ക് മാറിയിരുന്നു. സിനിമയിൽ മാത്രം കാണാറുളള തരത്തിലുള്ള ആഡംബര വിവാഹമായിരുന്നു നമ്മൾ പ്രേക്ഷകർ സാക്ഷികളായത്. നടി സോനം കപൂറാണ് വിവാഹ മാമാങ്കത്തിന് തുടക്കമിട്ടത്. പിന്നീട് ദീപിക, രൺവീർ, പ്രിയങ്ക എന്നിവരുടെ വിവാഹത്തിന് ബോളിവുഡ് സാക്ഷ്യം വഹിച്ചിരുന്ന. ഏറ്റവും വലിയ താര വിവാഹത്തിനായിരുന്നു പ്രേക്ഷകർ കാഴ്ചക്കാരായത്. എന്നാൽ വിവാഹത്തിൽ വ്യത്യസ്ത പുലർത്തിയത് പ്രിയങ്ക ചോപ്രയായിരുന്നു. ഇന്ത്യയിൽ വെച്ചായിരുന്നു താരത്തിന്റെ വിവാഹം . അതിന്റെ കാരണം താരം തന്നെ വ്യക്തമാക്കുകയാണ്.

 വിവാഹം വിദേശത്ത്

വിവാഹം വിദേശത്ത്

ഇന്ത്യൻ ജനിച്ച് വളർന്ന് ബോളിവുഡ് സിനിമയിൽ തന്നെ സജീവ സാന്നിധ്യമായ പല താരങ്ങളും തങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവമായ വിവാഹം വിദേശ രാജ്യങ്ങളിലും പുറം ദ്വീപുകളിലുമായിരിക്കും നടത്തുക. ഇന്ത്യയിൽ വിവാഹത്തിനു പറ്റിയ മനോഹരമായ സ്ഥലങ്ങളുണ്ടായിട്ടു പോലും വിവാഹത്തിന് പുറം രാജ്യങ്ങളെ തിരഞ്ഞെടുക്കുന്നുണ്ട്. വിരലിൽ എണ്ണാവുന്ന താരങ്ങൾ മാത്രമാണ് വിവാഹം ഇന്ത്യയിൽവെച്ച് നടത്തുന്നത്. ഈ ജനറേഷനിൽ ഇത്തരക്കാരുടെ എണ്ണം വളരെ കുറവുമാണ്.

 വ്യത്യസ്തയായി പ്രിയങ്ക

വ്യത്യസ്തയായി പ്രിയങ്ക

ബോളിവുഡിലെ സൂപ്പർ താരങ്ങളായ ദീപിക-രൺവീർ, അനുഷ്ക- ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി ഇവരുടെ വിവാഹം നടന്നത് ഇറ്റലിയിൽവെച്ചായിരുന്നു. പ്രേക്ഷകർ ഒന്നായി കാണണമെന്ന് ആഗ്രഹിച്ച താര ദമ്പതിമാരായിരുന്നു ഇവർ. ഏറെ കഷ്ടപ്പെട്ടത്തിനു ശേഷമാണ് ഇവരുടെ വിവാഹ ചിത്രം പോലും ആരാധകർക്ക് കാണാൻ സാധിച്ചത്. എന്നാൽ ഇവരിൽ നിന്ന് വ്യത്യസ്തയായിരിക്കുകയാണ് പ്രിയങ്ക. എല്ലാവരും വിവാഹത്തിന് വിദേശ രാജ്യങ്ങളെ ആശ്രയിക്കുമ്പോൾ പ്രിയങ്ക തന്റെ വിവാഹം ഇന്ത്യയിൽവെച്ചാണ് നടത്തിയത്. അതിനൊരു കാരണവുമുണ്ട്. താരം തന്നെ വെളിപ്പെടുത്തുകയാണ്.

തന്റെ  ഇഷ്ടപ്രകാരമായിരുന്നില്ല വിവാഹം

തന്റെ ഇഷ്ടപ്രകാരമായിരുന്നില്ല വിവാഹം

തന്റെ ആഗ്രഹപ്രകാരമായിരുന്നില്ല വിവാഹം ഇന്ത്യയിൽവെച്ച് നടത്തിയതെന്ന് പ്രിയങ്ക വെളിപ്പെടുത്തി. ഭർത്താവ് നിക്കിന്റെ ആഗ്രഹ പ്രകാരമാണ് വിവാഹം രാജസ്ഥാനിൽവെച്ച് നടത്തിയതെന്നും പ്രിയങ്ക പറഞ്ഞു. മാലി ദ്വീപ്, മൗറീഷ്യസ് പോലുള്ള ഒരു സ്വകാര്യ ദ്വീപിൽവെച്ച് വിവാഹം നടത്തണമെന്നായിരുന്നു തന്റെ ആഗ്രഹം. ഇതിനായുള്ള തയ്യാറെടുപ്പുകളും നടത്തിയിരുന്നു. എന്നാൽ എന്ത് കൊണ്ട് ഇന്ത്യയിൽ നടത്തി കൂടയെന്ന് നിക്ക് ചോദിക്കുകയായിരുന്നു. എന്റെ ഭാര്യയെ അവളുടെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ട് വരുകയല്ലേ വേണ്ടതെന്നായിരുന്നു നിക്കിന്റെ ചോദ്യം- പ്രിയങ്ക പറഞ്ഞു

  വിവാഹ ശേഷമുള്ള ആദ്യ ദിനം

വിവാഹ ശേഷമുള്ള ആദ്യ ദിനം

നിക്കിന്റെ വീട്ടിലെ ആദ്യം ദിനം താൻ വളരെ അധികം പേടിച്ചിരുന്നു. വളരെ വൃത്തിയോടെ പരിപാലിച്ചിരുന്ന വീടാണ് അത്. അതിനാൽ തന്നെ അവിടെ ഓരോ കാര്യങ്ങൾ ചെയ്യുന്നത് വളരെ ശ്രദ്ധിച്ചാണ്. ആദ്യം ദിനം തന്നെ തന്റെ വളർത്തു നായ വീട്ടിലെ കാർപ്പെറ്റിൽ മൂത്രമൊഴിച്ചു. വെളള നിറത്തിലുളള കാർപ്പെറ്റായതു കൊണ്ട് താൻ വളരെ അധികം ഭയപ്പെട്ടിരുന്നു. ബേക്കിങ് സോഡ അടക്കമുളളവ ഉപയോഗിച്ച് കഴുകിയെങ്കിലും നിക്ക് അത് കണ്ടു പിടിക്കുകയും ചെയ്തുവെന്ന് പ്രിയങ്ക പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X